നിര്‍ഭയം എത്തി; സ്ത്രീ സുരക്ഷയ്ക്കായി
നിര്‍ഭയം എത്തി; സ്ത്രീ സുരക്ഷയ്ക്കായി
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെക്കരുതി ആകുലപ്പെടുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. എന്നാല്‍, ഇതാ സ്ത്രീ സുരക്ഷയ്ക്കായി ഇനി മുതല്‍ നിര്‍ഭയമുണ്ടാകും.

സ്ത്രീ സുരക്ഷയ്ക്കും സംരക്ഷണത്തിനും പ്രത്യേകം ഊന്നല്‍ നല്‍കി കേരള പോലീസ് സംരംഭത്തില്‍ രൂപകല്പ്‌ന ചെയ്ത മൊബൈല്‍ ആപ്പായ നിര്‍ഭയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഒരു സ്ത്രീക്ക് സുരക്ഷാ ഭീഷണി നേരിടേണ്ടി വരുന്ന ഘട്ടത്തില്‍ ഈ ആപ്പിലെ ഹെല്‍പ്പ് എന്ന ബട്ടണില്‍ അഞ്ച് സെക്കന്‍ഡ് അമര്‍ത്തിപ്പിടിക്കണം. അപ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷന്‍ ഏറ്റവും അടുത്തുള്ള പോലീസ് കണ്‍ട്രോള്‍ റൂമിലോ പോലീസ് സ്റ്റേഷനിലോ പിങ്ക് പെട്രോള്‍ വാഹനത്തിലോ ലഭിക്കും. അതിലൂടെ അലര്‍ട്ടായി ആ സ്ത്രീക്ക് സഹായ ഹസ്തം നല്‍കാനും സാധിക്കുന്നു.


ഇന്റര്‍നെറ്റ് കവറേജ് ഇല്ലാതെ തന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കു വയ്ക്കാം. അക്രമിയുടെ ശ്രദ്ധയില്‍ പെടാതെ തന്നെ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാനും സാധിക്കും. ഒരിക്കല്‍ മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ അപ്പ് ചെയ്താല്‍ മൊബൈലിന്റെ ലൊക്കേഷന്‍ ഓണായി ആപ്പ് പ്രവര്‍ത്തന സജ്ജമാവും. എമര്‍ജന്‍സി സ്‌ക്രീനും ഹെല്‍പ്പ് ബട്ടണും പെെന്നുള്ള ഉപയോഗത്തിനായി തുറക്കപ്പെടുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്നോ 'നിര്‍ഭയം' ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

എസ്.എം