ട്രെന്‍ഡി ഹെയര്‍ സ്റ്റൈല്‍
ട്രെന്‍ഡി ഹെയര്‍ സ്റ്റൈല്‍
Thursday, January 21, 2021 4:05 PM IST
ഓരോ പെണ്‍കുട്ടിയുടെയും ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ് അവളുടെ വിവാഹദിവസം. ഒരുങ്ങിക്കഴിയുമ്പോള്‍ രാജകുമാരിയെപ്പോലെ ഇരിക്കണം എന്നാണ് ഓരോ വധുവും ആഗ്രഹിക്കുന്നത്. ബ്രൈഡല്‍ മേക്കപ്പിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ഹെയര്‍ സ്റ്റൈല്‍. മുഖത്തിന്റെ ആകൃതിക്കനുസരിച്ചായിരിക്കണം മുടികെട്ട്.

ബ്രൈഡ് ഹെയര്‍ സ്റ്റൈല്‍ ചെയ്യുമ്പോഴും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വധുവിന്റെ പൊക്കം, കഴുത്തിന്റെ നീളം എന്നിവ ഇതില്‍ പ്രധാനമാണ്. ഹൈ ബണ്‍, ലോ ബണ്‍, മിഡില്‍ ബണ്‍ എന്നീ മൂന്നു തരം ഹെയര്‍ സ്‌റ്റൈലുകളാണ് വധുവിന്റെ പൊക്കം, കഴുത്തിന്റെ നീളം എന്നിവയനുസരിച്ച് തീരുമാനിക്കുന്നത്.

ക്രിസ്ത്യന്‍ വധുവിന് തലമുടിയില്‍ പൂക്കളില്ലാതെ വിവിധ ഡിസൈനുകള്‍ ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. തലമുടി മുഴുവന്‍ അലങ്കരിക്കാതെ വളരെ കുറച്ച് പൂക്കള്‍കൊണ്ട് ഹെയര്‍ സ്റ്റൈല്‍ മനോഹരമാക്കുന്നവരും ഉണ്ട്.



ട്രഡീഷണല്‍ ഹിന്ദു വധു മുടി പിന്നിയിട്ട് മുല്ലപ്പൂ, റോസപ്പൂവ് എന്നിവ വിവിധരീതിയില്‍ വച്ച് മുടി മനോഹരമാക്കുന്നു. മുസ്‌ലിം വധുക്കള്‍ മുടി പിന്നാതെ തന്നെ ബണ്‍ കെട്ടി വിവിധതരം പൂക്കള്‍കൊണ്ട് മനോഹരമാക്കുന്ന രീതിയാണ് ഇന്നുള്ളത്. റോസ്, ജാസ്മിന്‍, ജിപ്‌സോഫീലിയ തുടങ്ങിയ പൂക്കളാണ് ഹിന്ദു, മുസ്‌ലിം വധുക്കള്‍ക്കായി ഉപയോഗിക്കുന്നത്. ഹിന്ദു വധുവിന് തുളസിയിലയും ആര്‍ട്ടിഫിഷല്‍ പൂക്കളും കൊണ്ട് ഉണ്ടാക്കിയ ജൂഡയും ഉപയോഗിക്കാറുണ്ട്.

ജാസ്മിന്‍ മന്‍സൂര്‍
സിന്‍ഡ്രല ബ്യൂട്ടി കണ്‍സെപ്റ്റ്‌സ്
കെ.കെ റോഡ്, കോട്ടയം