മുഖക്കുരു - സംശയങ്ങളും പരിഹാരവും
1 ചൂ​ടു​കാ​ല​ത്ത് മു​ഖ​ക്കു​രു കൂ​ടു​മെ​ന്നു കേ​ട്ടി​ട്ടു​ണ്ട്. എ​ന്താ​ണി​തി​നു കാ​ര​ണം?
ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക​മാ​യ മൃ​ദു​ല​ത ന​ൽ​കു​ക​യും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്യു​ന്ന ഗ്ര​ന്ഥി​ക​ളാ​ണ് സെ​ബേ​ഷ്യ​സ് ഗ്ര​ന്ഥി​ക​ൾ. ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ’സെ​ബം’ എ​ന്ന പ​ദാ​ർ​ഥ​ത്തി​ലൂ​ടെ​യാ​ണ് ഇ​തു സാ​ധി​ക്കു​ന്ന​ത്. സെ​ബം, സെ​ബേ​ഷ്യ​സ് ഗ്ര​ന്ഥി​ക​ളി​ൽ​നി​ന്നു ചെ​റി​യ കു​ഴ​ലു​ക​ളി​ലൂ​ടെ ഒ​ഴു​കി രോ​മ​കൂ​പ​ങ്ങ​ളി​ലൂ​ടെ ച​ർ​മ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ എ​ത്താ​റാ​ണു പ​തി​വ്. വേനൽക്കാലത്ത് സെ​ബം ഒ​ഴു​കു​ന്ന കു​ഴ​ലു​ക​ളി​ലു​ള്ള കോ​ശ​ങ്ങ​ൾ ജ​ലം ആ​ഗീര​ണം ചെ​യ്യു​ക​യും വീ​ർ​ക്കു​ക​യും ചെ​യ്യു​ന്നു. തന്മൂലം സെ​ബ​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്നു.

2. മു​ഖ​ക്കു​രു ഉ​ള്ള​വ​ർ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കേ​ണ്ട​തു​ണ്ടോ?
ഓ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​തു​മൂ​ലം രോ​മ​കൂ​പ​ങ്ങ​ളു​ടെ സു​ഷി​ര​ങ്ങ​ൾ അ​ട​യു​ക​യും മു​ഖ​ക്കു​രു ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു. അ​തു​കൊ​ണ്ട് സൗ​ന്ദ​ര്യ​വ​ർ​ധ​ക​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​താ​ണു

3.ചി​ല മ​രു​ന്നു​ക​ൾ മു​ഖ​ക്കു​രു ഉ​ണ്ടാ​ക്കു​മെ​ന്നു കേ​ട്ടി​ട്ടു​ണ്ട്. ഏ​തൊ​ക്കെ​യാ​ണ​വ?
ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ൾ, സ്റ്റി​റോ​യി​ഡു​ക​ൾ, ഐ​എ​ൻ​എ​ച്ച്, ലി​തി​യം, ഫെ​നി​റ്റോ​പ്പി​യി​ൻ, ഡൈ​സ​ൾ​ഫി​റാം, ത​യോ​യു​റാ​സി​ൻ മു​ത​ലാ​യ മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം നി​മി​ത്തം മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​റു​ണ്ട്.ന​ല്ല​ത്.