വജ്ര ശോഭയില്‍ വധു
Saturday, December 15, 2018 3:20 PM IST
വിവാഹത്തിന് ക്ലാസിക്കല്‍ സ്റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ക്കു ഡയമണ്ട് തന്നെ വേണം. വധുവിനെ രാജകുമാരിയാക്കി മാറ്റാന്‍ ഒരേ ഒരു സെറ്റ് മാത്രം മതി.
വിവാഹനിശ്ചയം, വിവാഹം എന്നിവയ്‌ക്കെല്ലാം ഇന്ന് ഒറ്റ പീസ് വജ്രാഭരണമെങ്കിലും ഉണ്ടാകും. അതാണ് ട്രെന്‍ഡ്. ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണു കൂടുതലായി വജ്രാഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കിലും ഹിന്ദു- മുസ്‌ലിം വിഭാഗക്കാരും ഇപ്പോള്‍ വജ്രാഭരണത്തിന്റെ ആരാധകരായി മാറിയിരിക്കുകയാണ്.
വിവാഹവസ്ത്രത്തിനു യോജിക്കും വിധം ഗോള്‍ഡിലോ വൈറ്റ് ഗോള്‍ഡിലോ സെറ്റ് ചെയ്ത വജ്രാഭരണങ്ങള്‍ തെരഞ്ഞെടുക്കാം. ഡയമണ്ട് നെക്ലേസ്, കമ്മല്‍, ബ്രേസ്‌ലെറ്റ്, മോതിരം എന്നിവ ഉള്‍പ്പെടുന്ന ഒരു സെറ്റിന് ഒന്നര ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ വിലവരും.
ലൈറ്റ് വെയ്റ്റ് ഡയമണ്ട് സെറ്റാണ് വിവാഹ പാര്‍ികള്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത്. സ്വര്‍ണത്തിന്റെ തൂക്കവും ഡയമണ്ടിന്റെ വലുപ്പവും കുറച്ചിട്ടുള്ള വജ്രാഭരണങ്ങള്‍ക്കാണ് ഇന്നു ഡിമാന്‍ഡ്. മുസ്‌ലിം മതവിഭാഗത്തില്‍പ്പെട്ട വധുക്കള്‍ മാത്രമാണു ഹെവി ടൈപ്പ് വജ്രാഭരണങ്ങള്‍ ഉപയോഗിക്കുന്നത്.
വളകളുടെ മുകള്‍ഭാഗത്തുമാത്രമായിരിക്കും ഡയമണ്ട് സെറ്റ് ചെയ്തിരിക്കുന്നത്. ഓവല്‍ ഷേപ്പിലുള്ള വളകളുടെ അടിഭാഗം പ്ലെയിന്‍ ആയിരിക്കും.
പെണ്‍മനം മയക്കും വജ്രാഭരണങ്ങള്‍
ആഭരണശേഖരത്തില്‍ ഒരു വജ്രം ഏതു സ്ത്രീയുടെയും സ്വപ്‌നമാണ്. ചെത്തിയെടുക്കുന്തോറും തിളക്കം വര്‍ധിക്കുന്ന വെളുത്ത കല്ലുകളാണു വജ്രങ്ങള്‍.
പതിനെട്ടു കാരറ്റ് വൈറ്റ് ഗോള്‍ഡിലാണു വജ്രാഭരണങ്ങള്‍ തയാറാക്കുന്നത്. പതിനെട്ടു കാരറ്റ് ഗോള്‍ഡിനു കൂടുതല്‍ ബലമുള്ളതുകൊണ്ടു ഡയമണ്ട് സെറ്റ് ചെയ്താല്‍ പെെട്ടന്ന് ഇളകിപ്പോകില്ല. കളര്‍ സ്റ്റോണുകള്‍ കൂടി കൂട്ടിച്ചേര്‍ത്താണു ഡയമണ്ട് സെറ്റുകള്‍ ഉണ്ടാക്കുന്നത്. റൂബി, എമറാള്‍ഡ് എന്നിവ കൊണ്ടുണ്ടാക്കിയ വജ്രാഭരണങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ പെണ്‍മനസിനു കഴിയില്ലെന്നതു വാസ്തവം.
വജ്രത്തിന്റെ വലുപ്പത്തിനനുസരിച്ചാണ് മൂല്യം നിര്‍ണ്ണയിക്കുന്നത്. നിറവും ഒരു പ്രധാന ഘടകമാണ്. വലിയ ഒറ്റക്കല്‍ വജ്രാഭരണങ്ങള്‍ക്ക് വില കൂടുതലാവും. ബയ് ബാക്ക് ഗ്യാരന്റിയാണ് മറ്റൊരു ആകര്‍ഷണം. വില്‍ക്കുമ്പോള്‍ വജ്രത്തിന് അപ്പോഴുള്ള മാര്‍ക്കറ്റ് വാല്യു തന്നെ കിട്ടും. സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലുളള കുറവുകള്‍ ഇവിടെ സംഭവിക്കുന്നില്ല. ഡയമണ്ടിനു പ്രത്യേക സംരക്ഷണം ആവശ്യമില്ല. ഇടയ്ക്കിടെ പോളിഷ് ചെയ്യേണ്ടതുമില്ല. കാലപ്പഴക്കം ഉണ്ടായാല്‍ ഡയമണ്ടിനു തേയ്മാനവും സംഭവിക്കില്ല.പല പ്രമുഖ ജ്വല്ലറികളും ഡയമണ്ടിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നുമുണ്ട്.
ഗൗണിനൊപ്പം അണിയാന്‍ മോഡേണ്‍ ഡിസൈന്‍ തന്നെയാണ് ഏവര്‍ക്കും പ്രിയം.
ശിവ