യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് എൻഹാൻസ്ഡ് ആക്സസ് & സർവീസ് എക്സലൻസ് പരിഷ്കാരങ്ങളിൽ ഒന്നാം റാങ്ക്
Thursday, April 20, 2023 3:09 PM IST
മുംബൈ: ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ പ്രസിദ്ധീകരിച്ച 2022-23 സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ എൻഹാൻസ്ഡ് ആക്സസ് & സർവീസ് എക്സലൻസ് പരിഷ്കരണ സൂചികയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ.
സ്വകാര്യ മേഖല ബാങ്ക് പരിഷ്കരണ അജണ്ടയുടെ ഭാഗമായി ഗവൺമെന്റ് ഓഫ് ഇന്ത്യ ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസിന്റെ ഒരു സംരംഭമാണ് എൻഹാൻസ്ഡ് ആക്സസ് & സർവീസ് എക്സലൻസ്. മെച്ചപ്പെടുത്തിയ ഡിജിറ്റൽ അനുഭവം, ഡാറ്റ-ഡ്രൈവ്, ഇന്റഗ്രേറ്റഡ്, ഇൻക്ലൂസീവ് ബാങ്കിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
എൻഹാൻസ്ഡ് ആക്സസ് & സർവീസ് എക്സലൻസ് 5.0 ൽ സ്വകാര്യമേഖല ബാങ്കുകളുടെ പ്രകടനം അഞ്ച് തീമുകളിലാണ് വിലയിരുത്തിയത്. "ഡിജിറ്റലി - എനേബിൾഡ് കസ്റ്റമർ ഓഫറിംഗുകൾ', "ബിഗ് ഡാറ്റ & അനലിറ്റിക്സ്', "ആധുനിക സാങ്കേതിക ശേഷികൾ' "ജീവനക്കാരുടെ വികസനവും ഭരണവും' എന്നീ നാലു വിഭാഗങ്ങളിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഒന്നാമതെത്തി.
ബന്ധങ്ങൾ നിലനിർത്തുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള അനലിറ്റിക്സ് കഴിവുകൾ, ഫലപ്രദമായ ക്രെഡിറ്റ് മോണിറ്ററിംഗ്, സമഗ്ര ഡിജിറ്റൽ കളക്ഷൻ മാനേജ്മെന്റ് സിസ്റ്റം, തട്ടിപ്പ് പ്രതിരോധം, സൈബർ സുരക്ഷ, സംയോജിത ബാങ്കിംഗ് അനുഭവം, ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റൽ ഓഫറുകൾ എന്നിവയ്ക്കായി ആധുനിക സാങ്കേതിക കഴിവുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട മേഖലകളിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നന്നായി പ്രവർത്തിക്കുന്നു.
ജീവനക്കാരുടെ വികസനവും മികച്ച ഭരണ നടപടികളും തുടർന്നതും പൊതുമേഖലാ ബാങ്കുകൾക്കായി നിർദ്ദേശിച്ചിട്ടുള്ള വിവിധ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതും ബാങ്ക് ആദ്യമായി ഒന്നാം സ്ഥാനം നേടുന്നതിന് കാരണമായി.