ക്ലൗഡി ബ്ലൂ, ഐസ് വൈറ്റ് നിറങ്ങളിൽ ലഭ്യമായ നോക്കിയ എക്സ്30 5ജിയുടെ പ്രീബുക്കിംഗിന് ആരംഭിച്ചു. 8/256 ജിബി മെമ്മറി/സ്റ്റോറേജിൽ വരുന്ന ഫോണിന് ലോഞ്ച് ഓഫറായി പരിമിത കാലയളവിൽ 48,999 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാം. ഫെബ്രുവരി 20 മുതൽ ആമസോണിലും, നോക്കിയ വെബ്സൈറ്റിലും മാത്രമായിരിക്കും ഫോണ്‍ വിൽപന. നോക്കിയ എക്സ്30 5ജി 5799 രൂപയുടെ അതിശയകരമായ ലോഞ്ച് ഓഫറുമായാണ് വരുന്നത് ഇതിൽ 33 വാട്ട്സ് ഫാസ്റ്റ് ചാർജറും കോംപ്ലിമെൻററി ആയി നോക്കിയ കംഫർട്ട് ഇയർബഡുകളും പ്രധാന ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഉൾപ്പെടുന്നു.
പരിസ്ഥിതി സൗഹൃദമായ ഒരു മുന്നിര സ്മാർട്ട്ഫോണ്‍ അവതരിപ്പിക്കുന്നതൽ തങ്ങൾ സന്തുഷ്ടരാണെന്നും കൂടുതൽ സുസ്ഥിരതയ്ക്കായി തങ്ങളുടെ പരിശ്രമം തുടരുകയാണെന്നും എച്ച്എംഡി ഗ്ലോബൽ ഇന്ത്യ, മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക വൈസ് പ്രസിഡൻറ് സൻമീത് സിങ് കൊച്ചാർ പറഞ്ഞു.