സിഎസ്ബി ബാങ്കിന്റെ അറ്റാദായത്തിൽ 19 ശതമാനം വർധനവ്
Monday, January 30, 2023 11:20 PM IST
കൊച്ചി: സിഎസ്ബി ബാങ്ക് 2022 ഡിസംബർ 31ന് അവസാനിച്ച ഒൻപതു മാസങ്ങളിൽ 391 കോടി രൂപ അറ്റാദായം കൈവരിച്ചു. മുൻ വർഷം ഇതേ കാലയളവിലെ 328 കോടി രൂപയേക്കാൾ 19 ശതമാനം വർധനവാണിതു കാണിക്കുന്നത്. ഇക്കാലയളവിൽ ഏഴു ശതമാനം വർധനവോടെ 506 കോടി രൂപയുടെ പ്രവർത്തന ലാഭവും കൈവരിച്ചിട്ടുണ്ട്. മൂന്നാം ത്രൈമാസത്തിലെ ആകെ നിഷ്ക്രിയ ആസ്തികൾ 1.45 ശതമാനമാണെന്നും പ്രവർത്തന ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒൻപതു മാസങ്ങളിൽ ആകെ നിക്ഷേപങ്ങളുടെ കാര്യത്തിൽ 19 ശതമാനം വർധനവാണുള്ളത്. ആകെ നിക്ഷേപങ്ങളുടെ 31.44 ശതമാനം കറണ്ട്, സേവിംഗ്സ് അക്കൗണ്ടുകളാണ്.
തങ്ങളുടെ ബിസിനസ് 40000 കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ടിരിക്കുകയാണെന്ന് പ്രവർത്തന ഫലങ്ങളെ കുറിച്ചു പ്രതികരിച്ച മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രളയ് മൊണ്ഡൽ മൊണ്ടൽ പറഞ്ഞു. വായ്പകളുടെ കാര്യത്തിൽ 26 ശതമാനം വർധനവു കൈവരിക്കാനായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.