എംഎസ്എംഇകൾക്ക് ഉടനടി ഓണ്‍ലൈൻ വായ്പ ലഭ്യമാക്കുന്ന പോർട്ടലുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
Monday, January 9, 2023 11:17 PM IST
കൊച്ചി: ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്നതിന് ഉടനടി തത്വത്തിൽ അനുമതി നൽകുന്ന എംഎസ്എംഇ ഓണ്‍ലൈൻ വെബ് പോർട്ടൽ സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിച്ചു. ഇന്ത്യയുടെ സന്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊായ എംഎസ്എംഇ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ സർക്കാരും വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്പോൾ ഇത്തരം സംരംഭങ്ങൾക്ക് പിന്തുണ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗത്ത് ഇന്ത്യൻ ബാങ്ക് പുതിയ ഓണ്‍ലൈൻ വായ്പാ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉടനടി ഫണ്ടുകൾ ലഭ്യമാക്കുന്ന ഈ വെബ് പോർട്ടൽ ആയിരക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭകർക്ക് പ്രയോജനം ചെയ്യും.
ജിഎസ്ടി റിട്ടേണുകളെ അടിസ്ഥാനമാക്കി ഒരു കോടി രൂപ വരെ ഓണ്‍ലൈൻ ബിസിനസ് വായ്പകൾ ഉടനടി ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. പ്രോസസിംഗ് പൂർണമായും ഓണ്‍ലൈൻ ആണ്. 10 മിനിറ്റിനകം വായ്പകൾക്ക് തത്വത്തിൽ അനുമതി ലഭ്യമാക്കുന്നതും ഈ പോർട്ടലിന്റെ സവിശേഷതയാണ്.
ന്ധഇന്ത്യ എംഎസ്എംഇകളുടെ വലിയ കേന്ദ്രമാണ്. വളരെ വേഗത്തിൽ ഫണ്ട് ലഭ്യമാക്കി ഈ മേഖലയെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ബിസിനസ് വികസിപ്പിക്കാൻ വായ്പകൾക്ക് പ്രയാസം നേരിടുന്ന ആഭ്യന്തര മേഖലയിലെ സംരംഭകർക്ക് ഈ പദ്ധതി വലിയ സഹായമാകും,ന്ധ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.
സംരംഭകർക്ക് എംഎസ്എംഇ ഓണ്‍ലൈൻ പോർട്ടലിൽ (https://msmeonline.southindianbank.com) തങ്ങളുടെ മൊബൈൽ നന്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അടിസ്ഥാന വിവരങ്ങളും ജിഎസ്ടി വിശദാംശങ്ങൾ, പ്രോമോട്ടർമാരുടേയും ഈടിന്േറയും വിവരങ്ങൾ എന്നിവ നൽകിയാൽ വായ്പാ യോഗ്യത പോർട്ടൽ സ്വയം പരിശോധിച്ച് ഉടനടി സൂചനാ ടേം ഷീറ്റും നൽകും.