സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 10 ലക്ഷം രൂപയുടെ മരുന്നുകൾ നൽകി
Monday, November 28, 2022 10:28 PM IST
മുംബൈ: സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 10 ലക്ഷം രൂപയുടെ മരുന്നുകൾ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആരോഗ്യ വകുപ്പിന് പകർച്ചവ്യാധി നിയന്ത്രണത്തിനായി കൈമാറി.
യൂണിയൻ ബാങ്ക് മുംബൈ സൗത്ത് റീജണൽ ഹെഡ് ഗോവിന്ദ് കുമാർ ഝാ, നവംബർ 23ന് പരേലിൽ വച്ച് മുനിസിപ്പൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഓഫീസർ മംഗള ഗോമറെയ്ക്ക് മരുന്നുകൾ കൈമാറി.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ.മണിമേഖലയ്ക്കും ഫീൽഡ് ചീഫ് ജനറൽ മാനേജർ യോഗേന്ദ്ര സിങ്ങിനും മുനിസിപ്പൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നന്ദി അറിയിച്ചു.