വികെസി പ്രൈഡിന് ബ്രാൻഡ് ഓഫ് ദി ഡിക്കേഡ് പുരസ്കാരം
Monday, September 26, 2022 10:41 PM IST
കോഴിക്കോട്: ഇന്ത്യയിലെ മുൻനിര പി.യു ഫൂട്ട് വെയർ ഉൽപ്പാദകരായ വികെസി പ്രൈഡിന് ബ്രാൻഡ് ഓഫ് ദി ഡിക്കേഡ് പുരസ്കാരം. ബാർക്ക്, ഹെറാൾഡ് ഗ്ലോബൽ, ഇആർടിസി മീഡിയ എന്നിവർ ഏർപ്പടുത്തിയ പുരസ്കാരം മുംബൈയിലെ ഐടിസി മറാത്തയിൽ നടന്ന ചടങ്ങിൽ വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വികെസി റസാക്കും ഡയറക്ടർ വി.റഫീക്കും ചേർന്ന് ഏറ്റുവാങ്ങി. പാദരക്ഷാ, ഫാഷൻ വ്യവസായ മേഖലയെ സാധാരണക്കാർക്ക് അനുകൂലമായ തരത്തിൽ ജനാധിപത്യവൽക്കരിച്ചതിനാണ് പുരസ്കാരം.
ഇതോടൊപ്പം വികെസി റസാക്കിനെ മാർക്കറ്റിംഗ് മേസ്റ്റർ 2022 ആയി ബാർക്ക് ഏഷ്യയും ജൂറി പാനലും തെരഞ്ഞെടുക്കുകയും ചെയ്തു. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആദ്യമായി ഒരു ഫൂട്ട് വെയർ ബ്രാൻഡിന്‍റെ അംബാസഡറാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിനാണ് ഈ അംഗീകാരം. ആഗോള വിപണി ലക്ഷ്യമിടുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോർട്ടി ഫാഷൻ ബ്രാൻഡായ ഡിബോംഗോ ഉൾപ്പെടെ വികെസിയുടെ നാലു ബ്രാൻഡുകളും ഒരു വർഷത്തിനിടെ ബച്ചൻ അവതരിപ്പിച്ചിരുന്നു. ഒരു ഗ്രൂപ്പിനു വേണ്ടി ഒരു വർഷം നാലു ബ്രാൻഡുകൾ ബച്ചൻ അവതരിപ്പിച്ചതും ഇന്ത്യൻ പരസ്യ രംഗത്ത് ആദ്യ സംഭവമാണ്.