പുതിയ മൾട്ടിഗ്രെയിൻ ഓട്സുമായി ക്വാക്കർ
Tuesday, August 16, 2022 10:34 PM IST
കൊച്ചി: നാരുകളാൽ സന്പുഷ്ടമായ പുതിയ മൾട്ടിഗ്രെയ്ൻ ഓട്സുമായി ക്വാക്കർ വിപണിയിൽ. ഓട്സിനൊപ്പം ഗോതന്പ്, ബാർളി, റാഗി, ഫ്ളാക്സ് സീഡ എന്നിവ അടങ്ങിയ പവർ ഓഫ് ഫൈവ് എന്ന പുതിയ മൾട്ടിഗ്രെയിൻ ഓട്സ് ക്വാക്കർ വിപണിയിലെത്തിച്ചിരിക്കുന്നത്.
നാരുകൾ അടങ്ങിയിട്ടുള്ളതുകൊണ്ട് ദഹന പ്രക്രിയക്ക് സഹായിക്കുന്നതും പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതുമാണ് പുതിയ ഉൽപ്പന്നം. പ്രഭാത ഭക്ഷണത്തിൽ ക്വെയ്ക്കർ ഓട്സ് ഉൾപ്പെടുത്തിയാൽ ആരോഗ്യകരമായ ഒരു ദിവസം തുടങ്ങുന്നതിന് ഏറെ സഹായകരമാണ്. നാരുകളാൽ സന്പുഷ്ടവും പാചകം ചെയ്യാൻ എളുപ്പമുള്ളതുമായ പുതിയ ഉൽപ്പന്നം കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് അസോസിയേറ്റ് ഡയറക്ടറും ക്വാക്കർ പോർട്ട് ഫോളിയോ കാറ്റഗറി ഹെഡും ആയ സോനം ബിക്രം വിജ് പറഞ്ഞു. രുചിയിൽ വിട്ടുവീഴ്ചയില്ലാതെ മുതിർന്നവർക്കും ചെറുപ്പക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയും എന്നതാണ് മൾട്ടിഗ്രെയിൻ ഓട്സിന്റെ പ്രത്യേകത. 300 ഗ്രാമിന് 89 രൂപയും 600 ഗ്രാമിന് 175 രൂപയും വില വരുന്ന ഉൽപ്പന്നം പ്രമുഖ റീട്ടെയിൽ ഷോപ്പുകളിലും ഓണ്‍ലൈൻ ഇ കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലും ലഭ്യമാണ്.