നോക്കിയ സി21 പ്ലസ് അവതരിപ്പിച്ചു
Tuesday, July 26, 2022 8:24 PM IST
കൊച്ചി: നോക്കിയ ഫോണുകളുടെ കേന്ദ്രമായ എച്ച്എംഡി ഗ്ലോബൽ ജനപ്രിയ സി സീരീസ് സ്മാർട്ട്ഫോണ് വിഭാഗത്തിൽ നോക്കിയ സി21 പ്ലസ് അവതരിപ്പിച്ചു. വില, സവിശേഷതകൾ, ഡിസൈൻ എന്നിവ നോക്കിയ സി21 പ്ലസിനെ അൾട്രാ ബജറ്റ് ഹാൻഡ്സെറ്റാക്കി മാറ്റുന്നു. ഉപഭോക്താക്കൾക്ക് ദൈനംദിന പ്രവർത്തനങ്ങളിൽ പ്രയോജനകരമാവുന്ന വിധത്തിൽ സവിശേഷതകൾ വിപുലീകരിച്ചാണ് ഫോണ് അവതരിപ്പിച്ചിരിക്കുന്നത്.
ഒരു സ്മാർട്ട്ഫോണിൽ നിന്ന് പുതുതലമുറക്ക് എന്താണ് വേണ്ടതെന്ന് തങ്ങൾ തിരിച്ചറിയുന്നുവെന്നും അത് ഏറ്റവും ഗുണനിലവാരത്തോടെയും വിശ്വാസത്തോടെയും ഈടുനിൽപ്പോടെയും നൽകാൻ തങ്ങൾ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും എച്ച്എംഡി ഗ്ലോബൽ ഇന്ത്യ ആൻഡ് മേനാ വൈസ് പ്രസിഡൻറ് സൻമീത് സിംഗ് കൊച്ചാർ പറഞ്ഞു. പുതുമകൾക്കായി വിശ്വാസ്യയോഗ്യമായ ഒരു ബ്രാൻഡ് തേടുന്ന യുവാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതാണ് നോക്കിയ സി21 പ്ലസ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആകർഷകമായ രൂപവും ഭാവവും നൽകിയാണ് നോക്കിയ സി21 പ്ലസ് വരുന്നത്. 5050 എംഎച്ച്എ ബാറ്ററി മൂന്ന് ദിവസത്തെ ലൈഫാണ് നൽകുന്നത്. ഇത് കൂടുതൽ നേരം കണക്റ്റ് ചെയ്തിരിക്കാനും, വളരെയേറെ കാര്യങ്ങൾ ചെയ്യാനും ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യും. ഇന്നർ മെറ്റൽ ചേസിസും, ടഫൻഡ് കവർ ഗ്ലാസും പിന്തുണയ്ക്കുന്നതാണ് ഫോണിന്റെ ബോഡി. അഴുക്ക്, പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള അധിക സംരക്ഷണത്തിനായി ഐപി52 റേറ്റിംഗും ചെയ്തിട്ടുണ്ട്.
സി സീരീസിന്റെ ഭാഗമെന്ന നിലയിൽ, എല്ലാ വിവരങ്ങളും സുരക്ഷിതമായി നിലനിർത്തുന്നതിന് രണ്ട് വർഷത്തെ ത്രൈമാസ സുരക്ഷാ അപ്ഡേറ്റുകൾ നോക്കിയ സി21 പ്ലസ് നൽകുന്നു. കൂടുതൽ സ്വകാര്യതക്കും സൗകര്യത്തിനുമായി മെച്ചപ്പെടുത്തിയ ഫിംഗർപ്രിൻറ്, എഐ ഫേസ് അണ്ലോക്ക് സാങ്കേതികവിദ്യകൾ ഉപഭോക്താക്കൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നു.
ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ) ആണ് നോക്കിയ സി21 പ്ലസിലുള്ളത്. മികച്ച ഡ്യുവൽ ക്യാമറ
എച്ച്ഡിആർ സാങ്കേതികവിദ്യയുള്ള 13എംപി ഡ്യുവൽ ക്യാമറ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങൾ അതേമികവോടെ പകർത്താൻ സഹായിക്കും. പോർട്രെയ്റ്റ്, പനോരമ, ബ്യൂട്ടിഫിക്കേഷൻ തുടങ്ങിയ വ്യത്യസ്ത മോഡുകൾ പ്രൊഫഷണൽ രൂപത്തിലുള്ള ഫോട്ടോകൾ പകർത്തുന്നതിനും സഹാകരമാവും.
ഡാർക്ക് സിയാൻ, വാം ഗ്രേ എന്നീ നിറങ്ങളിൽ നോക്കിയ സി21 പ്ലസ് ഇന്ത്യയിൽ ലഭ്യമാണ്. 3/32 ജിബി വേരിയൻറിന് 10,299 രൂപയും, 4/64ജിബി വേരിയൻറിന് 11,299 രൂപയുമാണ് വില. റീട്ടെയിൽ, ഇ-കൊമേഴ്സ്, നോക്കിയ വെബ്സൈറ്റിൽ എന്നിവയിലൂടെ ഫോണ് വാങ്ങാം. നോക്കിയ വെബ്സൈറ്റിൽ നിന്ന് വാങ്ങുന്പോൾ, സൗജന്യ നോക്കിയ വയേർഡ് ബഡ്സ് സൗജന്യമായി ലഭിക്കും. പരിമിത കാലത്തേക്കാണ് ഈ ഓഫർ.