സിട്രോണ് സി 3 കൊച്ചിയിൽ അവതരിപ്പിച്ചു; പ്രി ബുക്കിംഗിനു തുടക്കം
Monday, July 4, 2022 7:30 PM IST
കൊച്ചി: ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണ് ഇന്ത്യയിൽ വിപണിയിലിറക്കുന്ന രണ്ടാമത് കാറായ സിട്രോണ് സി 3 കൊച്ചിയിൽ ല മൈസൻ സിട്രോണ് ഫിജിറ്റൽ ഷോ റൂമിൽ അവതരിപ്പിച്ചു. ബി സെഗ്മെന്റ് ഹാച്ബാക്കായ സി 3 ഇന്ത്യൻ വിപണിക്കു വേണ്ടി പ്രത്യേകം തദേശീയമായി രൂപകൽപന ചെയ്ത കാറാണ്. ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച യാത്രാസുഖം, ഡിസൈൻ, റൈഡ് ക്വാളിറ്റി, യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന കസ്റ്റമൈസേഷൻ ഒപ്ഷനുകൾ എന്നിവ നൽകുന്ന സി 3 തൊണ്ണൂറ് ശതമാനവും ഇന്ത്യൻ നിർമിത കാറാണ്.
രാജ്യത്തുടനീളമുള്ള സിട്രോണിന്റെ ല മൈസൻ ഷോറൂമുകളിലും സിട്രോണ് ഇന്ത്യയുടെ ഒൗദ്യോഗിക വെബ്സൈറ്റിലും ജൂലൈ ഒന്നു മുതൽ സി 3യുടെ പ്രി-ബുക്കിംഗിന് കന്പനി ആരംഭിച്ചിട്ടുണ്ട്.
’കൊച്ചിയിലെ ഉപഭോക്താക്കൾക്കായി പുതിയ സി 3 അവതരിപ്പിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. ഇന്ത്യൻ കാർ വിപണിയിൽ കടുത്ത മത്സരം നടക്കുന്ന ബി സെഗ്മെന്റിലേക്കാണ് സി 3യുടെ വരവ്. അതുകൊണ്ടു തന്നെ മറ്റു കാറുകളിൽ നിന്ന് തീർത്തും വ്യത്യസ്തവും ആകർഷകവുമായ കാർ ആക്കിമാറ്റുക എന്നത് വളരെ പ്രധാനമായിരുന്നു. സിട്രോണിന്റെ അഡ്വാൻസ്ഡ് കംഫർട്ട് പ്രോഗ്രാമിന് സി 3 വലിയ പിന്തുണയാകും. എക്സ്പ്രസ് യുവർസെൽഫ് എന്ന പേരിൽ വ്യത്യസ്ത നിറഭേദങ്ങളോടെ മൂന്ന് മൂഡ് പാക്കുകളും 56 പ്രത്യേക കസ്റ്റമൈസേഷൻ ഓപ്ഷനുകളും 70ലേറെ അസസറികളും ഉൾപ്പെടുന്ന, ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന സവിശേഷ കസ്റ്റമൈസേഷനും ലഭ്യമാണ്’- സിട്രോണ് ഇന്ത്യയുടെ ബ്രാൻഡ് ഹെഡ് സൗരഭ് വത്സ പറഞ്ഞു.