കൊ​ച്ചി: ദേ​ശീ​യ ഖ​ജ​നാ​വി​ലേ​ക്ക് മി​ക​ച്ച നി​കു​തി വ​രു​മാ​നം സം​ഭാ​വ​ന ചെ​യ്ത​തി​ന് ഫെ​ഡ​റ​ൽ ബാ​ങ്കി​ന് അം​ഗീ​കാ​രം. 2021-22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ നേ​ട്ട​ത്തി​നാ​ണ് കേ​ന്ദ്ര എ​ക്സൈ​സ്, ക​സ്റ്റം​സ് വ​കു​പ്പ് ഫെ​ഡ​റ​ൽ ബാ​ങ്കി​നെ ആ​ദ​രി​ച്ച​ത്.

കൊ​ച്ചി​യി​ലെ കേ​ന്ദ്ര നി​കു​തി, കേ​ന്ദ്ര എ​ക്സൈ​സ് ആ​സ്ഥാ​ന​ത്ത് ജി​എ​സ്ടി ദി​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ൻ​റും ടാ​ക്സേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ പ്ര​ദീ​പ​ൻ കെ, ​ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ഹ​രി ജി​യും ചേ​ർ​ന്ന് ജി​എ​സ്ടി, കേ​ന്ദ്ര എ​ക്സൈ​സ്, ക​സ്റ്റം​സ് ക​മ്മി​ഷ​ണ​ർ ഡോ. ​ടി. ടി​ജു ഐ​ആ​ർ​എ​സി​ൽ നി​ന്ന് ആ​ദ​രം ഏ​റ്റു​വാ​ങ്ങി.