ഐസിഐസിഐ ബാങ്ക് വ്യാപാരികൾക്ക് "ഇന്‍സ്റ്റാബിസ്' സേവനം ലഭ്യമാക്കി
ഐസിഐസിഐ ബാങ്ക് വ്യാപാരികൾക്ക് "ഇന്‍സ്റ്റാബിസ്' സേവനം ലഭ്യമാക്കി
Wednesday, February 9, 2022 6:27 PM IST
കൊച്ചി: ഇതര ബാങ്കുകളുടെ ഉപയോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാരികള്‍ക്കും തങ്ങളുടെ ബിസിനസ് ബാങ്കിംഗ് മൊബൈല്‍ ആപ്പിന്‍റെ പ്രയോജനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് "ഇന്‍സ്റ്റാബിസ്' പരസ്പര പ്രവര്‍ത്തനക്ഷമമാക്കി ഐസിഐസിഐ ബാങ്ക്.

പല ചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, റസ്റ്ററന്‍റ്, സ്റ്റേഷനറി സ്റ്റോറുകള്‍, ഫാര്‍മസി, പ്രഫഷണലുകളായ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, തുടങ്ങിയവര്‍ക്കെല്ലാം യുപിഐ ഐഡി, ക്യൂആര്‍ കോഡ് ഉപയോഗിച്ചുകൊണ്ട് ഉടനടി ഡിജിറ്റലായി ഇടപാടു നടത്താം.

ഉപയോക്താക്കൾ പോയിന്‍റ് ഓഫ് സെയില്‍ (പിഒഎസ്) ഉപകരണങ്ങള്‍ക്കായും ഡിജിറ്റലായി അപേക്ഷിക്കാം അതോടൊപ്പം അവരുടെ കടകള്‍ 30 മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ സ്റ്റോറായി മാറ്റാം.


ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യാപാരികള്‍ക്കു പോലും ഗൂഗിള്‍ പ്ലേ സ്റ്റോറ്, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാബിസ് ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാം. ഇതിലൂടെ കെവൈസി നടപടികളും ഉടനടി ഓണ്‍ലൈനായി പൂര്‍ത്തിയാക്കാം. ഇതിനായി വ്യാപാരിക്ക് ഏതെങ്കിലും തരത്തിലുള്ള രേഖകൾ സമർപ്പിക്കേ‌ണ്ടതില്ല. ബാങ്കിന്‍റെ എപിഐകള്‍ ഉപയോഗിച്ച് പാന്‍/ആധാര്‍ നമ്പര്‍ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കും.