സൈ​നി​ക​ർ​ക്കും മു​തി​ർ​ന്ന​പൗ​രന്മാർ​ക്കും ഫ്ളൈ​റ്റ് ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വു​ക​ളു​മാ​യി പേ​ടി​എം
സൈ​നി​ക​ർ​ക്കും  മു​തി​ർ​ന്ന​പൗ​രന്മാർ​ക്കും ഫ്ളൈ​റ്റ് ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വു​ക​ളു​മാ​യി പേ​ടി​എം
Thursday, December 9, 2021 12:11 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ പ്ര​മു​ഖ ഡി​ജി​റ്റ​ൽ ധ​ന​കാ​ര്യ പ്ലാ​റ്റ്ഫോ​മാ​യ പേ​ടി​എം, സൈ​നി​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, മു​തി​ർ​ന്ന പൗ​രന്മാർ എ​ന്നി​വ​ർ​ക്ക് ഫ്ളൈ​റ്റ് ബു​ക്കിം​ഗി​ൽ ഇ​ള​വു​ക​ളോ​ടെ പ്ര​ത്യേ​ക നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു. ഇ​ൻ​ഡി​ഗോ, ഗോ​എ​യ​ർ, സ്പൈ​സ്ജെ​റ്റ്, എ​യ​ർ​ഏ​ഷ്യ എ​ന്നീ എ​യ​ർ​ലൈ​നു​ക​ളി​ലെ ബു​ക്കിം​ഗി​നാ​ണ് ഇ​ള​വു​ക​ൾ ല​ഭി​ക്കു​ക.

ബു​ക്കിം​ഗ് എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്, 15 ശ​ത​മാ​നം മു​ത​ൽ 50 ശ​ത​മാ​നം വ​രെ​യാ​ണ് ഇ​ള​വു​ക​ൾ. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 10 കി​ലോ​ഗ്രാം വ​രെ അ​ധി​ക ബാ​ഗേ​ജ് കൊ​ണ്ടു പോ​കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. സാ​ധാ​ര​ണ ല​ഭ്യ​മാ​യ നി​ര​ക്കു​ക​ളി​ൽ നി​ന്നും ഏ​റെ ഇ​ള​വു​ക​ളു​ണ്ട് പ്ര​ത്യേ​ക നി​ര​ക്കി​ന്. പേ​ടി​എ​മ്മും ബാ​ങ്കിം​ഗ് സേ​വ​ന ദാ​താ​ക്ക​ളും നി​ല​വി​ൽ ന​ൽ​കു​ന്ന ഇ​ള​വു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് ഈ ​ഓ​ഫ​ർ.

പേ​ടി​എം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഫ്ളൈ​റ്റ് തി​ര​ഞ്ഞ്, ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി ഇ​ള​വു​ക​ൾ ക​ണ്ടെ​ത്തി ല​ഭ്യ​മാ​ക്കാം. ഫ്ളൈ​റ്റ് ടി​ക്ക​റ്റിം​ഗ് ത​ങ്ങ​ൾ​ക്ക് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട മേ​ഖ​ല​യാ​ണെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ബു​ക്കിം​ഗ് ല​ളി​ത​മാ​ക്കാ​നും ചെ​ല​വു കു​റ​ച്ച​താ​ക്കാ​നും എ​പ്പോ​ഴും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന് ഇ​പ്പോ​ൾ സൈ​നി​ക​ർ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും മു​തി​ർ​ന്ന പൗന്മാർ​ക്കു​മാ​യി ഇ​ത് ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും പേ​ടി​എം വ​ക്താ​വ് പ​റ​ഞ്ഞു.


ഫ്ളൈ​റ്റ്, ഇ​ന്‍റ​ർ-​സി​റ്റി ബ​സ്, ട്രെ​യി​ൻ ടി​ക്ക​റ്റ് തു​ട​ങ്ങി​യ​വ പേ​ടി​എം ആ​പ്പി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ബു​ക്ക് ചെ​യ്യാം. എ​ല്ലാ പ്ര​ധാ​ന എ​യ​ർ​ലൈ​ൻ ക​ന്പ​നി​ക​ളു​മാ​യും ക​ന്പ​നി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. രാ​ജ്യാ​ന്ത​ര എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട) അ​ക്ര​ഡി​റ്റ​ഡ് ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​ണ്. 2000ത്തി​ല​ധി​കം ബ​സ് ഓ​പ​റേ​റ്റ​ർ​മാ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

പേ​ടി​എം ആ​പ്പി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ്ര​സ​ക്ത​മാ​യ യാ​ത്രാ ടി​ക്ക​റ്റിം​ഗ് ഓ​പ്ഷ​നു​ക​ൾ നി​ർ​ദ്ദേ​ശി​ക്കു​ന്ന​തി​ന് പ്ലാ​റ്റ്ഫോം അ​തി​ന്‍റെ ഇ​ട​പാ​ട്, പെ​രു​മാ​റ്റ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. സ​മീ​പ​ത്തെ എ​യ​ർ​പോ​ർ​ട്ട് ഫീ​ച്ച​ർ, ഫ്ളൈ​റ്റ് യാ​ത്ര​യ്ക്കു​ള്ള ഇ​എം​ഐ അ​ധി​ഷ്ഠി​ത വാ​യ്പ​ക​ൾ, പി​എ​ൻ​ആ​ർ വി​വ​ര​ങ്ങ​ൾ, ട്രെ​യി​ൻ യാ​ത്ര​യ്ക്കു​ള്ള ത​ൽ​സ​മ​യ റ​ണ്ണിം​ഗ് സ്റ്റാ​റ്റ​സ്, ബ​സു​ക​ളി​ൽ കോ​ണ്‍​ടാ​ക്റ്റ്ലെ​സ് ടി​ക്ക​റ്റ് വാ​ങ്ങ​ൽ തു​ട​ങ്ങി​യ പു​തി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് ഉ​പ​ഭോ​ക്താ​വി​ന്‍റെ സൗ​ക​ര്യാ​ർ​ഥം പേ​ടി​എം യാ​ത്രാ ടി​ക്ക​റ്റിം​ഗ് ന​വീ​ക​രി​ച്ചു.