അരനൂറ്റാണ്ടിന്‍റെ കൈപ്പുണ്യം: മെഡിമിക്സ്
അരനൂറ്റാണ്ടിന്‍റെ  കൈപ്പുണ്യം:  മെഡിമിക്സ്
Saturday, September 28, 2019 3:18 PM IST
അടുക്കളയിൽ നിന്നും ഇന്ത്യക്കാരുടെ ശുചിത്വബോധത്തിലേക്ക് അല്ലെങ്കിൽ കുളിമുറികളിലേക്ക് തുടങ്ങിയ യാത്രയാണ് മെഡിമിക്സ് 50 വർഷം പൂർത്തിയാക്കിയിരിക്കുന്നത്. അന്പതു വർഷക്കാലവും ഏറ്റവും വിശ്വസ്തമായ സോപ്പ് ബ്രാൻഡായി തന്നെ നിലനിൽക്കാനും ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡായി നിലനിൽക്കാനും മെഡിമിക്സിനു കഴിഞ്ഞിട്ടുണ്ട്. അതു തന്നെയാണ് മെഡിമിക്സിന്‍റെ വിജയവും എവിഎ ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയറക്ടർ എവി അനൂപിന്‍റെ വാക്കുകളാണിത്. മെഡിമിക്സിന്‍റെ ദക്ഷിണേന്ത്യയിലെ ബിസിനസ് നോക്കി നടത്തുന്നത് ഡോ.എ.വി അനൂപിന്‍റെ നേതൃത്വത്തിലുള്ള എവിഎ ഗ്രൂപ്പാണ്.

ഡോക്ടർമാർ നിർദേശിച്ചത്

മെഡിമിക്സിന്‍റെ തുടക്കകാലത്തെ പരസ്യങ്ങളുടെ ടാഗ് ലൈൻ ഡോക്ടർ നിേർദശിച്ചത് എന്നായിരുന്നു. അതിന് കാരണവുമുണ്ട്് സോപ്പ് നിർമിച്ചത് ഒരു ഡോക്ടറാണ്. ഡോ. വി.പി സിദ്ധൻ അന്പതു വർഷം മുന്പ് ഇന്ത്യൻ റെയിൽവേയിലെ ഡോക്ടറായിരുന്ന ഡോ.വി പി സിദ്ധൻ റെയിൽവേയിലെ ജോലിക്കാരുടെ ത്വക്കു രോഗങ്ങൾക്ക് പരിഹാരമായിട്ടാണ് മെഡിമിക്സ് നിർമിച്ചത്. തന്‍റെ അറിവുകൾ വെച്ച് അദ്ദേഹവും ഭാര്യയും സ്വന്തം അടുക്കളയിൽവെച്ച് നിർമിച്ച മെഡിമിക്സാണ് പിന്നീട് മലയാളികളുടെയും ഇന്ത്യക്കാരുടെയും പിന്നെ ലോകം മുഴുവനും അറിയപ്പെടുന്ന ബ്രാൻഡായത്. 1969 ലാണ് ഇന്ത്യൻ റെയിൽവേയിലെ ഡോക്ടറായിരുന്ന ഡോ.വി.പി സിദ്ധൻ റെയിൽവേയിലെ ജോലിക്കാർക്കിടയിലെ ത്വക്കു രോഗങ്ങൾക്കുള്ള പ്രതിവിധിയായിട്ട് സോപ്പ് നിർമിക്കുന്നത്. പിന്നീട് വാണിജ്യാടിസ്ഥാനത്തിൽ തന്നെ സോപ്പ് നിർമിക്കാനും വിൽപ്പന നടത്താനും തുടങ്ങി.ചോലയിൽ ഗ്രൂപ്പ് എന്ന സ്ഥാപനം ഉണ്ടാകുന്നത് അങ്ങനെയാണ്.പിന്നീട് ചോലയിൽ ഗ്രൂപ്പ് രണ്ടായി. വി.പി സിദ്ധാർഥന്‍റെ മകൻ പ്രദീപ് ചോലയിൽ ചോലയിൽ ഗ്രൂപ്പിന്‍റെ കാര്യങ്ങൾ നോക്കി നടത്തുന്നു. ചോലയിൽ ഗ്രൂപ്പ് ഉത്തരേന്ത്യയിലെ ബിസിനസിലാണ് ശ്രദ്ധിവെച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ബിസിനസ് നോക്കി നടത്തുന്നത് മരുമകൻ ഡോ.എ.വി അനൂപാണ്. മുപ്പത്തിയൊന്നു വർഷമായി കന്പനിക്കൊപ്പമുണ്ട്. എ.വി അനൂപ്. എവിഎ കോണ്ടിമെന്‍റ്സ് എൽഎൽപി എന്ന പേരിലാണ് ക്ന്പനി പ്രവർത്തിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ബിസിനസ്

ദക്ഷിണേന്ത്യയിൽ 4.5 മുതൽ 5 അഞ്ചു ശതമാനമാണ് വിപണി വിഹിതം.വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കുന്ന യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. അനൂപ ്തന്‍റെ സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങളെ വിശദീകരിച്ചു. ഹാൻഡ് ഓപ്പറേറ്റഡ് മെഷീനുകളാണ് കന്പനിയിലെ എല്ലാം. തൊഴിലാളികളിൽ നിന്നും ലഭിച്ച ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് യന്ത്രങ്ങളെല്ലാം വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൾട്ടി നാഷണൽ കന്പനികൾ ഇപ്പോൾ ധാരാളം ആയുർവേദ സോപ്പുകളുമൊക്കെയായി വിപണിയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ അത്യാവശ്യം മത്സരവുമുണ്ട്.കഴിഞ്ഞ വർഷം 10000 ടണ്‍ സോപ്പാണ് ഉത്പാദിപ്പിച്ചത്.

2016 ൽ മേളം ഏറ്റെടുത്തിരുന്നു. അതും വളർച്ചയുടെ പാതയിലാണ്. ജിസിസി രാജ്യങ്ങളിലേക്കും ലണ്ടൻ, യൂറോപ്പ് എന്നിവിടങ്ങളിലേക്കും എത്തിതുടങ്ങിയിട്ടുണ്ട്. മൂന്നു വർഷമേ ആയിട്ടുള്ളു മേളത്തെ ഏറ്റെടുത്തിട്ട്. അതുകൊണ്ടു തന്നെ വളർച്ചയെക്കുറിച്ച് പറയാനാകുന്നതെയുള്ളു. സഞ്ജീവനം എന്ന പേരിൽ ആയുർവേദ ബ്രാൻഡുമുണ്ട് എവിഎ ഗ്രൂപ്പിന് 100 കിടക്കകൾക്കു സൗകര്യമുള്ള ആദ്യത്തെ ആശുപത്രിയാണ് കാക്കനാട് സ്ഥിതി ചെയ്യുന്നത്. നിലവിൽ അതിൽ 70 ബെഡുകളാണ് ഓപ്പണായിട്ടുള്ളത്. മൾട്ടി സ്പെഷ്യാലിറ്റി ലക്ഷ്വൂറിയസ് ഹോസ്പിറ്റലാണിത്. ബ്യൂട്ടി ക്ലിനിക്ക്, വെജിറ്റേറിയൻ റസ്റ്ററന്‍റ് എന്നിവയെല്ലാം ചോർന്നതാണ് ഈ ആശുപത്രി. ബിരുദാനന്തര ബിരുദം നേടിയവരാണ് ഡോക്ടർമാരെല്ലാം. ആദ്യം ഈ ആശുപത്രിയെ വിജയത്തിലെത്തിച്ചിട്ടുവേണം മറ്റഉ പദ്ധതികളെക്കുറിച്ച് ആലോചിക്കാൻ. അനൂപ് തന്‍റെ സംരംഭങ്ങളെക്കുറിച്ച് വിവരിച്ചു.

നിർമാണം അഭിനയം

ഈ ബിസിനസിനസുകൾക്കൊപ്പം തന്നെ തന്നെ സിനിമ അഭിനയവും നിർമാണവും നടത്തുന്നുണ്ട്. എവിഎ പ്രൊഡക്ഷൻസ് സ്വന്തമായും ഇ4എന്‍റർടെയ്ൻമെന്‍റുമായി ചേർന്നുമാണ് നിർമാണം നടത്തുന്നത്.ഗപ്പി, ഗോദ, ഒരു മുത്തശ്ശിഗദ,എസ്ര, ഇഷ്ക്, അന്പിളി എന്നിവയുടെയല്ലാം നിർമാണത്തിൽ പങ്കാളിയായിരുന്നു. അപ്പുവിന്‍റെ സത്യാനേഷണങ്ങൾ എന്ന പേരിൽ ഒരു സിനിമ വരുന്നുണ്ട്. അതിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എ.വി അനൂപാണ്. ശ്യാമരാഗം എന്ന പേരിൽ ദക്ഷിമാമൂർത്തി സ്വാമി അവസാനം സംഗീതം ചെയ്ത ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണിന്‍റെ ഓള് സിനിമയുടെ നിർമാണം എവിഎ ഗ്രൂപ്പാണ് ചെയ്തിരിക്കുന്നത്.




അന്പതാം വയസിന്‍റെ ആഘോഷങ്ങൾ

മെഡിമിക്സ് അന്പതു വർഷം പൂർത്തിയാക്കുന്പോൾ വിപുലമായ ആഘോഷപരിപാടികളെക്കാൾ പ്രാധാന്യം കൊടുക്കുന്നത് നിലവിലുള്ള ഉത്പന്നങ്ങളെ വിപണിയിൽ കുറച്ചുകൂടി സ്ഥിരപ്പെടുത്തുന്നതിനാണ്. വിപണിയിൽ ഇപ്പോൾ മോശമല്ലാത്ത പങ്കാളിത്തമുണ്ടെങ്കിലും സാന്നിധ്യം അൽപ്പം കൂടി ഉറപ്പിച്ച് വിപണിയലെ ഒന്നാമനാകുക എന്നതാണ് ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പുകളിലാണ് കന്പനി.അതിനൊപ്പം തന്നെ ആദ്യകാലത്തെ തൊഴിലാളികൾ, വിതരണക്കാർ എന്നിങ്ങനെ കന്പനിയുടെ തുടക്കകാലം മുതൽ ഒരുമിച്ചുണ്ടായിരുന്നവരെ കണ്ടുപിടിച്ച് ആദരിക്കുക എന്ന ലക്ഷ്യവുമുണ്ട്. എവിഎ ഗ്രൂപ്പിന്‍റെ ഹെഡ് ഓഫീസ് ചെന്നൈയിലാണ് പ്രവർത്തിക്കുന്നത്.

കന്പനി വിജയകരമായി മുന്നോട്ടു പോകുന്പോഴും ഐപിഒ ഒന്നും കന്പനി ഉദ്ദേശിക്കുന്നില്ല. കടം വാങ്ങലും ഫണ്ടിംഗുമൊന്നും വേണ്ട എന്നുള്ളത് വി.പി സിദ്ധന്‍റെ തീരുമാനമായിരുന്നു. അതേ പാത തന്നെയാണ് പിന്നെ വന്നവരും പിന്തുടരുന്നത്.

സിഎസ്ആർ പ്രവർത്തനങ്ങൾ

കേരളത്തിൽ കന്പനി ധാരാളം സിഎസ്ആർ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. വേൾഡ് മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബൽ ചെയർമാനാണ് നിലവിൽ എ.വി എനൂപ്. വേൾഡ് മലയാശി കൗൺസിലിന്‍റെ സഹകരണത്തോടെ പൂഞ്ഞാറിലുള്ള ജിവിരാജ സ്പോർട്സ് സ്കൂളിൽ തോമസ് മാഷ ് സ്പോർട്സ് അക്കാദമി നടത്തിക്കൊണ്ടിരിക്കുന്നു. കൊയിലാണ്ടിയിൽ നെസ്റ്റ് എന്ന പേരിൽ സ്പെഷ്യൽ കെയർ വേണ്ട കുട്ടികൾക്കായിട്ടുള്ളതാണിത്. പ്രത്യേകിച്ച് ഓട്ടിസം ബാധിച്ച കുട്ടികളെയാണ് ഇവിടെ പരിചരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്കൊപ്പം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് കഴിഞ്ഞ പ്രളയാകാലത്ത് 1.25 കോടി രൂപ നൽകി. 2019ൽ 50000 ത്തോളം സോപ്പുകൾ കൊടുത്തു കഴിഞ്ഞു.

അനുഭവങ്ങളാണ് ഏറ്റവും വലുത്

മെഡിമിക്സിന് ആറു ഫാക്ടറികളാണുള്ളത്. തമിഴ്നാട്, കർണ്ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഫാക്ടറികളുള്ളത്. ഗ്രൂപ്പിനു കീഴിൽ 1000 തൊഴിലാളികളോളമുണ്ട്. മേളത്തിന് 70 ഉത്പന്നങ്ങളാണുള്ളത്. കേയത്രയ്ക്ക് അഞ്ച് ഉത്പന്നങ്ങൾ,സഞ്ജീവനം എന്ന പേരിൽ വെജിറ്റേറിയൻ റസ്റ്ററന്‍റ്... ഇങ്ങന്‍റെ അനവധി കാര്യങ്ങളെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന അനൂപിന് പറയാനുള്ളത് ഇതാണ് ബിസിനസിലേക്ക് എത്തുന്പോൾ ഒന്നിനെക്കുറിച്ചും അറിവുണ്ടായിരുന്നില്ല. ലോംഗ്ടേം പോളിസികളുണ്ടായിരുന്നില്ല. പ്രോജക്ട് റിപ്പോർട്ടുകളുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ബിസിനസിന്‍റെ എല്ലാവശങ്ങളും പഠിക്കാൻ സാധിച്ചു. ഗൂഗിൾ നോക്കി ഒരിക്കലും ബിസിനസ് ചെയ്യാൻ ഇറങ്ങരുത്. പണി പഠിച്ചെടുക്കുക തന്നെ ചെയ്യണം. ചെന്നൈ ഏഞ്ചൽസ് എന്ന നിക്ഷേപകരുടെ കൂട്ടത്തിലുണ്ട്. അങ്ങനെ സ്റ്റാർട്ടപ്പുകളിലും നിക്ഷേപം നടത്തുന്നുണ്ട്.

സഞ്ജീവനം റസ്റ്ററന്‍റിന്‍റെയും മേളത്തിന്‍റെയും റെസിപ്പികളൊക്കെ നോക്കുന്നത് ഭാര്യയാണ്. അതോടൊപ്പം മക്കളായ പ്രതീക്ഷയും ലാഞ്ജനയും മരുമകൻ വിവേകും ബിസിനസിൽ അനൂപിനൊപ്പമുണ്ട്.

കഴിഞ്ഞ ഓണത്തിന് 40 ശതമാനത്തോളം നഷ്ടമാണ് പ്രളയം മൂലം കന്പനിക്കുണ്ടായത്. ജിഎസ്ടി നടപ്പിലാക്കിത് ഇപ്പോൾ ശരിയായ ട്രാക്കിലേക്ക് വന്നിട്ടുണ്ട്. സത്യസന്ധമായി ബിസിനസ് ചെയ്യുന്നവർക്ക് ജിഎസ്ടി എളുപ്പമാണ്. ഡിജിറ്റൈസേഷനും ഏറെ നേട്ടം നൽകുന്ന ഒന്നാണ്. പക്ഷേ, നോട്ടു നിരോധനത്തിന്‍റെ ബുദ്ധിമുട്ടികൾ ഇപ്പോഴും ഇക്കണോമിയിലുണ്ട്. കാരണം കാഷ്ഫ്ളോ കൃത്യമാകുന്നില്ല. ബിസിനസിലേക്ക് ഇറങ്ങുന്നവർ എന്തു പ്രതിസന്ധിയുണ്ടായാലും തരണം ചെയ്യുന്നവരായിരിക്കണം.

ഒരു കന്പനിക്കു കീഴിലെ വൈവിധ്യങ്ങൾ

* ഡിവൈൻ-എക്സ്പോർട്ട് ക്വാളിറ്റി സോപ്പുകൾ
* കയത്ര-ഹെയർ പ്രോഡക്ട്സ്
* മേളം-കറിമാസലകൾ
* മെഡിമിക്സ്- ഹാൻമെഡിയഡ് സോപ്പ്
* സിനിമ നിർമാണം
* ഇത്രയുമാണ് എവിഎ ഗ്രൂപ്പിനു കീഴിൽ വരുന്നത്.