സ്ത്രീകൾക്കായി ചന്ദ്രയുടെ "പ്രയാണം’
പുതിയ ജോലി അന്വേഷിച്ച് നടക്കുന്നവരാണ് ഏറെയും. അതിനിടയിൽ കരിയർ ബ്രേക്ക് വന്നവരെ ആര് ശ്രദ്ധിക്കാനാണല്ലെ. ഒരു കാലത്ത് വളരെ ഓടി നടന്ന് ആത്മാർഥമായി ജോലി ചെയ്തിരുന്നവർ. വളരെ സ്മാർട്ടായിരുന്നവർ. ഒരു വവിവാഹം കഴിഞ്ഞതോടെ അതൊക്കെ ഉപേക്ഷിക്കേണ്ടി വരിക കുടുംബത്തിനു വേണ്ടിയാണല്ലോ എന്നോർത്ത് സമാധാനിക്കുക.
കുട്ടികൾ ഒരു പ്രായമായിക്കഴിയുന്പോൾ വീട്ടിൽ തനിച്ചിരുന്ന് ഒരു ജോലിയുണ്ടായിരുന്നെങ്കിലെന്ന് ആലോചിക്കുക. അടുപ്പക്കാരോട് ഇതിനെക്കുറിച്ച് പറയുക. പൊതുവെ കണ്ടുവരുന്നതാണ് ഇതൊക്കെ. ചിലരൊക്കെ വീട്ടിൽ തന്നെ എന്തെങ്കിലുമൊക്കെ ചെറിയ സംരംഭങ്ങൾ തുടങ്ങും. എഞ്ചിനീയറിംഗും ഡിഗ്രിയുമൊക്കെ നേടിയ പലരും ഇനി എന്ത് എന്നറിയാതെ നിൽക്കും. ഇനി എന്ത് എന്നറിയാത്തവർക്കായിട്ടാണ് എറണാകുളം കാക്കനാട് സ്വദേശിനി ആർ. ചന്ദ്രവദനയുടെ പ്രയാണം. ഫോർച്യൂണ്‍ഫാക്ടിറി എന്ന ചന്ദ്രയുടെ സംരംഭത്തിന്‍റെ ഭാഗമാണ് പ്രയാണ കരിയർ സപ്പോർട്ടിംഗ്-ഫിനിഷിഗ് സ്കൂൾ. കരിയറിൽ ബ്രേക്ക് വന്ന് ഇനി എന്ത് എന്നറിയാതെ നിൽക്കുന്ന സ്ത്രീ സംരംഭകർക്ക് ദിശ ബോധം നൽകുകയാണ് ഇവരുടെ ലക്ഷ്യം. പ്രയാണയുടെ ഈ ഫെല്ലോഷിപ് പ്രോഗ്രാമിന് 2018 ൽ യുഎൻ അംഗീകാരവും ലഭിച്ചിരുന്നു.

അനുഭവങ്ങളാണ് മുതൽക്കൂട്ട്

എംബിഎ കഴിഞ്ഞ് 14 വർഷം എച്ച്ആർ മേഖലയിൽ ജോലി ചെയ്തതിനുശേഷമാണ് കാക്കനാട് ഇൻഫോപാർക്കിലുള്ള നാസ്കോമിന്‍റെ ഇൻകുബേഷൻ സെന്‍ററിൽ ഫോർച്യൂണ്‍ ഫാക്ടറി’ എന്ന സ്റ്റാർ്ട്ടപ്പിന് ചന്ദ്ര തുടക്കം കുറിക്കുന്നത്.

കുടുംബവും കുഞ്ഞുങ്ങളുമൊക്കെയായപ്പോൾ ചന്ദ്രയും കരിയറിൽ ബ്രേക്ക് എടുത്തിരുന്നു. കുഞ്ഞുങ്ങളെ വളർത്താനായി നാലു വർഷമാണ് ഞാൻ കരിയറിൽ നിന്നും മാറി നിന്നത്. അതിനുശേഷം നിരവധി ജോലികൾക്ക് അപേക്ഷ അയച്ചെങ്കിലും ചെറിയ കുട്ടികളുണ്ട്, കരിയറിൽ ബ്രേക്ക് വന്നു എന്നിങ്ങനെയുള്ള കാരണങ്ങളാൽ ജോലിയൊന്നും ലഭിച്ചില്ല. പക്ഷേ, ഞാൻ തളർന്നില്ല. മാർഗനിർദേശങ്ങളും പിന്തുണയും സാന്പത്തിക സഹായവുമൊക്കെ ആഗ്രഹിച്ചിരുന്നുവെങ്കിലും സ്വന്തം നിലയ്ക്കു തന്നെ പോരാടി. ഓണ്‍ലൈൻ ജോലികളും ഫ്രീലാൻസ് ജോലികളും ചെയ്തു. എന്‍റെ അനുഭവം മറ്റുള്ളവക്കുണ്ടാകരുതെന്ന ആഗ്രഹത്തിൽ നി്ന്നാണ് ഫോർച്യൂണ്‍ ഫാക്ടറിയും പ്രയാണയുമൊക്കെ പിറവി കൊള്ളുന്നത് ചന്ദ്ര പറഞ്ഞു.

യുഎൻ അംഗീകാരം

2017 ഒക്ടോബറിലാണ് പ്രയാണ ഒൗദ്യോഗികമയി പ്രയാണം ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ ദിശ എന്ന പേരിലായിരുന്നു സംരംഭകത്വ പ്രോത്സാഹനം നൽകിയിരുന്നത്. പിന്നെ കം ബാക്ക് ടു കരിയർ(സിടുസി) എന്ന പേരിലും പരിപാടികൾ നടപ്പിലാക്കി. കരിയറിൽ ബ്രേക്ക് വന്ന സ്ത്രീകൾക്കുമാത്രമല്ല സ്കൂൾ കോളജ് തലങ്ങളിലുള്ള വളർന്നു വരുന്ന തലമുറയ്ക്കും പ്രയാണ കൃത്യമായ ദിശ ബോധം നൽകുന്നുണ്ട്. കാന്പസ് അംബാസഡർമാരെ സ്കൂൾ, കോളജ് തലങ്ങളിൽ തെരഞ്ഞെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കരിയർ ബ്രേക്ക് വന്നവർക്കായി ആദ്യ ഘട്ടം സിടുസി സംഘടിപ്പിച്ചു കഴിഞ്ഞു.

2018 ലാണ് ചന്ദ്രയുടെ ഈ സംരംഭത്തെ യുഎന്നിന്‍റെ കോണ്‍ഫറൻസ് ഓണ്‍ ട്രേഡ് ആൻഡ് ഡെവലപ്മെന്‍റ് പുരസ്കാരം തേടിയെത്തിയത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ മലയാളികൂടിയാണ് ചന്ദ്ര.

പതിനായിരത്തിലധികം പേർ

പ്രയാണയിൽ നിന്നും ഇതിനകം പതിനായിരത്തിലധികം പേർ പരിശീലനം നേടിക്കഴിഞ്ഞു. പലരും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുകയും ഉപേക്ഷിച്ച കരിയറിനെ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. എച്ച്ആർ റിക്രൂട്ട്മെന്‍റുകളും ട്രെയിനിംഗും നൽകുന്ന ഫോർച്യൂണ്‍ ഫാക്ടറിയുടെ എൻജിഒയാണ് പ്രയാണ. ചെറിയൊരു തുക ഫീസായി പ്രയാണയുടെ ഫെല്ലോഷിപിന് നൽകേണ്ടതുണ്ട്. മുപ്പതോളം സ്ത്രീകളാണ് പ്രയാണയുടെ ടീമിലുള്ളത്.

എംബിഎയും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവുമുള്ള ചന്ദ്രവദനയ്ക്ക് ഇനി മാനേജ്മെന്‍റിൽ ഡോക്ടറേറ്റ് എടുക്കണമെന്നതാണ് ആഗ്രഹം. ഇതിനൊക്കെ പുറമേ ഡബ്ബിംഗ് ആർട്ടിസ്റ്റും റേഡിയോ ജോക്കിയുമാണ്. എഞ്ചിനീയറായ ഭർത്താവ് മനോജ് വർമയും മക്കളായ മൈഥിലിയും അനിരുദ്ധും അടങ്ങുന്നതാണ് ചന്ദ്രയുടെ കുടുംബം.

പ്രയാണ; സ്ത്രീകൾക്കായുള്ള പ്രയാണം

പ്രഫ.ഡോ. ലളിത മാത്യു,
സിഇഒ അക്ഷരി ദി ഹൗസ് ഓഫ് നോളജ്, ചീഫ് മെന്‍റർ, പ്രയാണ)

വീടിന്‍റെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടേണ്ടതല്ല ജീവിതം എന്ന തിരിച്ചറിവുള്ള സ്ത്രീകളുണ്ട്. പക്ഷേ, എങ്ങനെ പുറത്തു കടക്കണമെന്ന് അറിയാതെ വിഷമിക്കുന്നവരാണ് പലരും.ഇവർക്കൊരു മുതൽക്കൂട്ടാണ് പ്രയാണ.

സ്ത്രീകളുടെ ഉന്നമനം മാത്രമാണ് ഇതിന്‍റെ ലക്ഷ്യം. വളരെ കൗതുകകരമായ ഒരു ആശയമാണ് ചന്ദ്ര നടപ്പിലാക്കുന്നത്. വളരെ നല്ല രീതിയിൽ ഇത് മുന്നോട്ടു പോകുന്നുമുണ്ട്. കരിയറിൽ ഇടവേള വന്ന സ്ത്രീകൾ, സ്കൂളുകൾ, കോളജുകൾ എന്നിവയെല്ലാം കേന്ദ്രീകരിച്ച് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേകിച്ച് സംരംഭകത്വ പ്രോത്സാഹനത്തിനായിട്ടാണ് പ്രവർത്തിക്കുന്നത്.

ഒരു ഫിനിഷിംഗ് സ്കൂൾ തന്നെയാണ് പ്രയാണ. ലോകത്ത് എന്തെങ്കിലും സ്വാധീനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ നിരവധി പേരുണ്ട്. എഞ്ചിനീയറിംഗും എംബിബിഎസും ഡിഗ്രിയുമൊക്കെ നേടിയിട്ട് ഒന്നും ചെയ്യാതെ വീട്ടിലിരിക്കുക എന്നത് രാജ്യത്തിനു തന്നെ നഷ്ടമാണ്. അത് ഒഴിവാക്കാൻ പ്രയാണ പോലുള്ള പ്രവർത്തനങ്ങൾ കൂടിയെ തീരു. ഇനി എന്ത് എന്നറിയാതെ ഒരു ദിശയുമില്ലാതെ വരുന്നവരുണ്ട് അവർക്ക് കൃത്യമായ വഴി കാണിച്ചുകൊടുക്കാൻ പ്രയാണക്ക് സാധിക്കുന്നുണ്ട്. ജോലി നൽകുക എന്നതുമാത്രമല്ല പ്രധാനം. എങ്ങനെ വേണം ജോലിക്ക് ശ്രമിക്കാൻ, എവിടെയൊക്കെ ശ്രമിക്കണം എന്ന അറിവുകൾ പകർന്നു നൽകുക എന്നതും പ്രധാനമാണ്. അതാണ് പ്രയാണയെ വേറിട്ടാക്കുന്നത്.


ക്രിയേറ്റീവ് മംസ് ഹബ്; പാഷനെ പോളീഷ് ചെയ്യാം

കു​ട്ടി​ക​ൾ, കു​ടും​ബം പ്രാ​രാ​ബ്ധം... ഇ​തി​നി​ട​യി​ൽ ജോ​ലി കൂ​ടി​യു​ണ്ടെ​ങ്കി​ൽ പി​ന്നെ പ​റ​യേ​ണ്ട​ല്ലോ? ജോ​ലി​ക്കു പോ​കു​മോ അ​തോ കു​ട്ടി​ക​ളു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും കാ​ര്യം നോ​ക്കു​മോ​? അ​ധി​കം ആ​ലോ​ച​ന​യൊ​ന്നു​മി​ല്ല ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ. ജോ​ലി ഉ​പേ​ക്ഷി​ക്കും. കു​ട്ടി​ക​ളെ നോ​ക്കി വീ​ട്ടി​ലി​രി​ക്കും.

കു​ട്ടി​ക​ൾ വ​ള​ർ​ന്ന് പ​തി​യെ അ​വ​ര​വ​രു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​തി​ലേ​ക്ക് എ​ത്തു​ന്പോ​ഴാ​ണ് പ​ല സ്ത്രീ​ക​ളും ഒ​രു ജോ​ലി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​വി​ര​സ​ത​മാ​റ്റാ​മാ​യി​രു​ന്നു എ​ന്നു ചി​ന്തി​ക്കു​ന്ന​ത്. പി​ന്നെ പ​ല​പ്പോ​ഴും പ്രാ​യ​മി​ത്ര​യു​മാ​യി​ല്ലെ ഇ​നി​പ്പോ എ​ന്തു ജോ​ലി കി​ട്ടാ​നാണ്. പ​ഠി​ച്ച​തും ചെ​യ്തി​രു​ന്ന​തു​മൊ​ക്കെ മ​റ​ന്നു. ഇ​നി​യും പ​ഠി​ക്കാ​ൻ വ​യ്യ തു​ട​ങ്ങി​യ ഒ​ഴി​വ് ക​ഴി​വു​ക​ൾ പ​റ​ഞ്ഞു മാ​റി നി​ൽ​ക്കു​ന്ന​വ​രു​മു​ണ്ട്. എ​ന്നാ​ൽ ചി​ല​രാ​ക​ട്ടെ എ​ങ്ങ​നെ​യും മു​റി​ഞ്ഞു​പോ​യ ക​രി​യ​ർ വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. അ​ത്ത​രം ഒ​രു കൂ​ട്ടം സ്ത്രീ​ക​ളാ​ണ് ക്രി​യേ​റ്റീ​വ് മം ​ഹ​ബ് എ​ന്ന പേ​രി​ൽ ഒ​രു ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന്ത​പു​ര​ത്ത് പേ​ട്ട​യി​ലാ​ണ് ഇ​വ​രു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

​എ​ല്ലാ​വ​രു​ടെ​യും ഉ​ള്ളി​ൽ ഒ​രു പാ​ഷ​നു​ണ്ടാ​കും ക്രാ​ഫ്റ്റ് മേ​ക്കിം​ഗോ പെ​യി​ന്‍റിം​ഗോ അ​ങ്ങ​നെ എ​ന്തെ​ങ്കി​ലു​മൊ​ക്കെ. അ​ത് പു​റ​ത്തു​കൊ​ണ്ടു വ​രാ​ൻ ക​ഴി​യാ​തെ വീ​ടി​ന്‍റെ ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി​പ്പോ​കു​ന്ന​വ​രാ​ണ് പ​ല​രും. അ​വ​ർ​ക്ക് പു​റ​ത്തു വ​രാ​ൻ ഒ​രു അ​വ​സ​രം ഉ​ണ്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഞ​ങ്ങ​ളും അ​ത്ത​ര​ത്തി​ലു​ള്ള വീ​ട്ട​മ്മ​മാ​രാ​യി​രു​ന്നു. ഞ​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു പ്ലാ​റ്റ്ഫോ​മാ​യി. പാ​ഷ​നെ പോ​ളി​ഷ് ചെ​യ്യാം. വ​രു​മാ​ന​മു​ണ്ടാ​ക്കാം. അ​ങ്ങ​നെ നി​ര​വ​ധി നേ​ട്ട​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ല​ഭി​ക്കു​ന്ന​ത് ക്രി​യേ​റ്റീ​വ് മംസ് ​ഹ​ബി​ന്‍റെ സാ​ര​ഥി​ക​ളി​ലൊ​രാ​ളാ​യ സ്മി​ത ഹ​രി​കൃ​ഷ്ണ്‍ പ​റ​യു​ന്നു.

നി​ല​വി​ൽ എ​ഴു​പ​തോ​ളം അ​മ്മ​മാ​ർ ഇ​പ്പോ​ൾ ത​ന്നെ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഓ​ണ്‍​ലൈ​ൻ വി​ൽ​പ്പ​ന​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. സ്മി​ത ഹ​രി​കൃ​ഷ്ണ​ൻ, ജെ​ൻ​സി തോ​മ​സ്, ബീ​ന കാ​സിം, ശ്രീ​കു​മാ​രി അ​നൂ​പ് ലാ​ൽ എ​ന്നി​വ​രാ​ണ് ക്രി​യേ​റ്റീ​വ് മംസ് ​ഹ​ബി​നെ ക്രി​യേ​റ്റീ​വാ​ക്കു​ന്ന​വ​ർ. എം​എ, എം​എ​ഡ് ക​ഴി​ഞ്ഞു ടീ​ച്ച​റാ​യി​രു​ന്നു സ്മി​ത, ഇ​പ്പോ​ൾ ക​ണ്ട​ന്‍റ് റൈ​റ്റ​റു​ടെ ചു​മ​ത​ല​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

ജെ​ൻ​സി തോ​മ​സ് കം​പ്യൂ​ട്ട​ർ എ​ഞ്ചി​നീ​യ​റാ​യി​രു​ന്നു. ഇ​പ്പോ​ൾ സം​രം​ഭ​ത്തി​ന്‍റെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ നോ​ക്കു​ന്നു. ബീ​ന കാ​സിം ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലാ​യി​രു​ന്നു.​ധ​ന​കാ​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ബീ​ന​യാ​ണ്. ശ്രീ​കു​മാ​രി അ​നൂ​പ് ലാ​ൽ ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ് മേ​ഖ​ല​യി​ലാ​യി​രു​ന്നു ഇ​പ്പോ​ൾ വീ​ഡി​യോ പ്രൊ​ഡ​ക്ഷ​നും മ​റ്റും ചെ​യ്യു​ന്നു.

ഫേ​സ് ബു​ക്കി​ൽ ഒ​രു ക​മ്യൂ​ണി​റ്റി ക്രി​യേ​റ്റ് ചെ​യ്തി​ട്ടു​ണ്ട. അ​തു​വ​ഴി​യാ​ണ് കാ​ര്യ​ങ്ങ​ളെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ത​ന്ന​തും പ്ര​മോ​ഷ​ൻ ചെ​യ്യു​ന്ന​തു​മെ​ല്ലാം ഫേ​സ്ബു​ക്ക് വ​ഴി​യാ​ണ്. ഇ​വ​ർ​ക്ക് നാ​ലു പേ​ർ​ക്കും ത​ങ്ങ​ളെ ഇ​ത്ര​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സം​രം​ഭ ലോ​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തി​ന് പ്ര​യാ​ണ​യോ​ടും പ്ര​യാ​ണ​യു​ടെ സാ​ര​ഥി ച​ന്ദ്ര​വ​ദ​ന​യോ​ടു​മാ​ണ് ന​ന്ദി പ​റ​യാ​നു​ള്ള​ത്.

സം​രം​ഭം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു​വെ​ങ്കി​ലും പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കാ​ൻ ര​ണ്ടു മാ​സം കൂ​ടി എ​ടു​ക്കും. സം​രം​ഭ​ത്തോ​ടൊ​പ്പം പെ​യി​ന്‍റിം​ഗ്, ക്രാ​ഫ്റ്റ് മേ​യ്ക്കിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പ​രി​ശീ​ല​നം ന​ൽ​കാ​നും ഇ​വ​ർ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.

ദിശ ബോധം ലഭിച്ചു
എസ്. ശ്രുതി
(കാന്പസ് അംബാസഡർ, ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളജ് കോളജ,് പാറ്റൂർ)

മൂന്നു ദിവസത്തെ പരിശീലന പരിപാടിയുമായാണ് പ്രയാണ കോളജിൽ എത്തുന്നത്. അങ്ങനെയാണ് എന്നെ കാന്പസ് അംബാസഡറായി തെരഞ്ഞെടുക്കുന്നത്.
ഭാഷ, നെറ്റ് വർക്കിംഗ്, ലീഡർഷിപ് അങ്ങനെ നിരവധി മേഖലകളിലായി പുരോഗതി നേടാനുള്ള അവസരമാണ് പ്രയാണ വഴി ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. പല വിദ്യാർഥികൾക്കും കണ്ടന്‍റ് റൈറ്റിംഗ്, വെബ്ഡെവലപ്മെന്‍റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ ലഭിച്ചു. സ്വന്തമായി തന്നെ ഇത്തരം ജോലികൾ ചെയ്യാൻ തുടങ്ങി. എന്തു ചെയ്യണം, എങ്ങനെ മുന്നോട്ടു പോണം എന്നതിനെക്കുറിച്ച് കൃത്യമായൊരു ദിശ ബോധം ലഭിച്ചു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്.