ADVERTISEMENT
ADVERTISEMENT
15
Wednesday
January 2025
8:05 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
Viral News
Karshakan
വർണശോഭയിൽ തിളങ്ങി ശ്രീവിദ്യയുടെ സൂര്യകാന്തിപ്പാടം
ശ്രീജിത് കൃഷ്ണൻ
Friday, June 14, 2024 11:36 AM IST
സൂര്യകാന്തിപ്പാടങ്ങൾ കാണണമെങ്കിൽ കേരള അതിർത്തി കടക്കണമെന്ന ചിന്ത മാറിത്തുടങ്ങിയിട്ട് നാളുകളേറെയായി. നല്ല വെയിലും മണ്ണിന് നനവും ആവശ്യത്തിനു പോഷകങ്ങളുമുണ്ടെങ്കിൽ എവിടെയും സൂര്യകാന്തി നന്നായി വളരും.
ഇതു മനസിലായതോടെയാണ് 2020 ലെ സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് കാസർഗോഡ് കൊളത്തൂരിലെ എം. ശ്രീവിദ്യയും അത്തരമൊരു പരീക്ഷണത്തിനിറങ്ങിയത്. കാസർഗോഡ് ജില്ലയിലെ പൊയിനാച്ചിയിൽ ചുട്ടുപൊള്ളുന്ന പാറ പ്രദേശത്ത് മണ്ണിട്ടുയർത്തിയ 50 സെന്റ് സ്ഥലത്താണു ശ്രീവിദ്യ തണ്ണിമത്തനോടൊപ്പം സൂര്യകാന്തിയും കൃഷി ചെയ്തത്.
സുഹൃത്തായ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് ശ്രീവിദ്യ സംസ്ഥാന ഹോർട്ടികൾച്ചറൽ മിഷന്റെ സഹായത്തോടെ കൃത്യതാ കൃഷിക്ക് സംവിധാനമൊരുക്കിയിരുന്നു. തണ്ണിമത്തൻ നട്ട ചാലുകൾക്കിടയിലാണു സൂര്യകാന്തി വിത്തുകൾ പാകി മുളപ്പിച്ചത്.
തണ്ണിമത്തൻ വിളഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും സൂര്യകാന്തിപ്പൂക്കളും മിഴിതുറന്നു. ദേശീയപാതയോടടുത്ത സ്ഥലത്തെ ശ്രീവിദ്യയുടെ പരീക്ഷണ തോട്ടം പൊള്ളുന്ന വെയിലിലും ആരും കൊതിക്കുന്ന മനോഹര കാഴ്ചയായി.
മുകളിൽ സൂര്യകാന്തിപ്പൂക്കളുടെ സുവർണശോഭ. താഴെ തണ്ണിമത്തന്റെ മരതക വർണവും. കടും ചുവപ്പ് നിറത്തിനൊപ്പം ഓറഞ്ചും മഞ്ഞയും തരം തണ്ണിമത്തൻ കൃഷിയിടത്തിൽ വിള വൈവിധ്യവുമൊരുക്കി.
തൃശൂരിലെ സ്വകാര്യ ഫാമിൽ നിന്നാണു സൂര്യകാന്തിയുടെയും തണ്ണിമത്തന്റെയും വിത്തുകൾ വാങ്ങിയത്. കൃത്യതാ കൃഷിക്കായി ഒരു തവണ ഒരുക്കിയ സംവിധാനത്തിൽ തുടർച്ചയായി മൂന്നു തവണയെങ്കിലും കൃഷി നടത്താനാകും.
തൃശൂർ വെള്ളാനിക്കരയിലെ കാർഷിക സർവകലാശാലാ ഫാമിൽ നിന്നെത്തിച്ച സൗഭാഗ്യ ഇനം വെള്ളരിയാണ് ഇവിടെ ശ്രീവിദ്യ ആദ്യം കൃഷിചെയ്തത്. കഴിഞ്ഞ നവംബറിൽ വിത്തിട്ട് മുളപ്പിച്ചു ജനുവരിയിൽ വിളവെടുത്തു. 50 സെന്റ് സ്ഥലത്തുനിന്നു മൂന്നര ടണ്ണിലേറെ വെള്ളരിയാണ് കിട്ടിയത്.
വെള്ളരിയുടെ വിളവെടുപ്പിനു ശേഷമാണ് ഇവിടെ തണ്ണിമത്തനും സൂര്യകാന്തിയും കൃഷി ചെയ്തത്. ആദ്യമായി കൃഷിചെയ്ത സൂര്യകാന്തി വിത്തിനുവേണ്ടി മാറ്റി വയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. മേയ് മാസത്തോടുകൂടി തണ്ണിമത്തനും വിളവെടുത്തു തീരും.
തുടർന്നു മഴക്കാലം തുടങ്ങാറാകുന്നതോടെ ഇതേ സ്ഥലത്ത് വെണ്ടയും പച്ചമുളകും കൃഷി ചെയ്യാനാണു ശ്രീവിദ്യയുടെ തീരുമാനം.
കാസർഗോഡ് ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിൽ പൂങ്കാവനം അഗ്രിഫാമും നഴ്സറിയും നടത്തുന്ന ശ്രീവിദ്യ കാർഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചു പഠിക്കാൻ സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം ഇസ്രയേലിലേക്കു പോയ സംഘത്തിലും അംഗമായിരുന്നു.
30 ശതമാനം ജനങ്ങൾ മാത്രം കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇസ്രയേൽ. രാജ്യത്തിന് ആകെയുള്ള ഭൂമിയിൽ 60 ശതമാനവും മരുഭൂമി. ബാക്കി സ്ഥലത്തു യുദ്ധവും തർക്കങ്ങളുമൊഴിഞ്ഞു കൃഷിക്ക് ഉപയുക്തമാക്കാൻ കഴിയുന്നത് വളരെ കുറച്ചുമാത്രം.
എന്നിട്ടും സ്വന്തം ജനതയുടെ ഭക്ഷണാവശ്യം കഴിഞ്ഞ് വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ മാത്രം കാർഷികോത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുന്നുവെന്നതാണ് ഇസ്രയേലിന്റെ നേട്ടമെന്നു ശ്രീവിദ്യ പറയുന്നു.
മണ്ണിന്റെ ഘടന, വളക്കൂറ്, ജലാംശം എല്ലാം കൃത്യമായി പഠനവിധേയമാക്കി, കുറവുള്ളത് മാത്രം നൽകിയും കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ ഉത്പാദനം ഉറപ്പു വരുത്തുന്നതാണ് ഇസ്രയേലിന്റെ കൃഷി രീതി.
ഊഷര ഭൂമിയിൽ തുടർച്ചയായി മൂന്നു വർഷം ബാർലി കൃഷിചെയ്തു വിളവൊന്നും കിട്ടിയില്ലെങ്കിലും ആ ചെടികളെല്ലാം അവിടെത്തന്നെ ഉഴുതുചേർത്ത് മണ്ണ് ഫലഭൂയിഷ്ടമാക്കുന്നത് ഉദാഹരണം. കടുത്ത ജലക്ഷാമമുള്ളതിനാൽ നെൽകൃഷിക്കു പോലും തുള്ളിനന സംവിധാനം.
മുളച്ചുപൊങ്ങുന്ന കളകളെ പോലും വളമാക്കുന്ന വൈദഗ്ധ്യം. ഇസ്രയേലിന്റെ കൃഷിയിൽ ശ്രീവിദ്യയ്ക്കു വിസ്മയം. വീടിനു സമീപം കുടുംബസ്വത്തായി ലഭിച്ച നാലേക്കർ തരിശു ഭൂമിയിലാണു ശ്രീവിദ്യ പൂങ്കാവനം അഗ്രി ഫാം സ്ഥാപിച്ചത്.
ചെങ്കല്ലും പാറയിടുക്കുകളുമായി കിടന്നിരുന്ന ഭൂമി കൃഷിക്ക് തീരെ അനുയോജ്യമല്ലെന്നു പറഞ്ഞു പലരും നിരുത്സാഹപ്പെടുത്തിയതാണ്. അടുത്തുള്ള പലരും അവരുടെ ഭൂമി ക്വാറികൾക്ക് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ശ്രീവിദ്യ മാത്രം കൃഷിയോടുള്ള ആവേശം കൊണ്ട് മണ്ണിലിറങ്ങി. അച്ഛൻ നാരായണൻ നായരും അമ്മ ദാക്ഷായണിയും വിദേശത്ത് ജോലിചെയ്യുന്ന ഭർത്താവ് രാധാകൃഷ്ണനും എല്ലാവിധ പിന്തുണയും നൽകി.
പ്ലസ്ടു വിദ്യാർഥിനിയായ മകൾ രേവതി കൃഷ്ണയും നാലാം ക്ലാസ് വിദ്യാർഥിയായ മകൻ ശിവനന്ദും അമ്മയ്ക്കൊപ്പം കൃഷിയിടത്തിലിറങ്ങി. നാലേക്കർ ഭൂമി തട്ടുകളായി തിരിച്ചു മഴവെള്ളം മണ്ണിലിറങ്ങുന്നതിനുൾപ്പെടെയുള്ള സൗകര്യമൊരുക്കി.
മണ്ണില്ലാത്ത ഇടങ്ങളിൽ പുതുതായി മണ്ണിറക്കി. ഒരു ഭാഗത്ത് തെങ്ങിൻ തൈകളും വിവിധയിനം ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. മറുഭാഗത്ത് തണ്ണിമത്തനും പാഷൻ ഫ്രൂട്ടും വിവിധയിനം പച്ചക്കറികളും കൃഷി ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷന്റെ കണി ഫ്രൂട്ട് ഗാർഡൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ തണ്ണിമത്തൻ കൃഷിയിൽ തുടക്കത്തിൽതന്നെ ഒരു ക്വിന്റലോളം വിളവ് ലഭിച്ചതു വലിയ പ്രോത്സാഹനമായി. വീടിനോടു ചേർന്ന് നിർമിച്ച മഴമറയിൽ തക്കാളിയും കൃഷിചെയ്തു.
പിന്നീട് കൃഷിയിടത്തിലെ മഴവെള്ളസംഭരണിയിൽ മത്സ്യകൃഷിയും ഫാമിൽ കോഴിയും മുയലും കാസർഗോഡ് കുള്ളൻ പശുവുമെല്ലാം വന്നു. കൃഷിയിടത്തിൽനിന്നു തന്നെ ലഭിക്കുന്ന കാലിവളത്തിനും കോഴി വളത്തിനുമൊപ്പം വേപ്പിൻ പിണ്ണാക്ക്, മണ്ണിര കന്പോസ്റ്റ് എന്നിവയും വളമായി ഉപയോഗിക്കുന്നു.
കടുത്ത വേനൽച്ചൂടുള്ള ഇടമായതിനാൽ ഇടമുറിയാതെ ജലസേചനം നടത്തേണ്ടതും അത്യാവശ്യമാണ്. ഫലവൃക്ഷങ്ങളിൽ ചിലതിനെയെങ്കിലും ജലക്ഷാമം ബാധിക്കുന്നുമുണ്ട്. എന്നാലും നിരാശപ്പെടാതെ ശ്രീവിദ്യ വീണ്ടും പുതിയ ഇനങ്ങളും പുതിയ സാങ്കേതികവിദ്യകളും പരീക്ഷിക്കുന്നു.
ഇപ്പോൾ നാടൻ ചാന്പയും ഞാവലും വിവിധ തരം പപ്പായയും മുതൽ ജബോട്ടിക്കാബയും അബിയുവും ചെറിയും സ്ട്രോബെറിയും ഡ്രാഗണ്‍ ഫ്രൂട്ടും വരെ ഒരുകാലത്ത് വറ്റിവരണ്ട് ഉൗഷരമായിരുന്ന ഈ ഭൂമിയിൽ നന്നായി വിളയുന്നു.
പൂങ്കാവനം ഫാം ഫ്രഷ് എന്ന പേരിൽ നേരിട്ടും ഓണ്‍ലൈനായും ഉത്പന്നങ്ങളുടെയും വിത്തുകളുടെയും വിപണനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഫാം ടൂറിസത്തിനും വിദ്യാർഥികൾക്ക് കാർഷികവിദ്യാ പരിശീലനത്തിനും വേദിയൊരുക്കി.
ഉത്പന്നങ്ങളുടെ വിപണനത്തിന് കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും സഹായവും ലഭിക്കുന്നുണ്ട്. സ്വകാര്യ ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്നതിനിടയിലാണ് ശ്രീവിദ്യ മാതൃകാപരമായ കാർഷിക പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയത്. ഇപ്പോൾ വീടിനു സമീപത്തുതന്നെ സ്വന്തമായി ട്രാവൽ ഏജൻസി നടത്തുകയാണ്.
ഫോണ്‍: 96564 54980, 95398 44980.
ADVERTISEMENT
വാമദേവന് അധിക വരുമാനം നൽകുന്ന സമ്മിശ്രകൃഷി
തിരുവനന്തപുരം കിളിമാനൂരിൽ നിന്നു 50 വർഷങ്ങൾക്കു മുന്‍പ് മാതാപിതാക്കൾക്കെപ്പം വയനാട്ടിലെ പുൽ
മണ്ണിൽ പൊന്നുവിളയിക്കും ജോസഫ് അച്ചൻ
പാലാ കവീക്കുന്ന് സെന്റ് എഫ്രേംസ് ഇടവക വികാരി ഫാ.ജോസഫ് വടകരയ്ക്ക് മണ്ണ് എന്നുവച്ചാൽ ജീവനാണ്.
വിലയുണ്ട്, വിപണിയുണ്ട്; നാടു വാഴാൻ വിദേശപ്പഴങ്ങൾ
കുറഞ്ഞത് 25 വർഷമെങ്കിലും ലാഭം കിട്ടുന്ന കൃഷിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന കർഷകർക്ക് എല
ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിൽ അനിറ്റ് ടീച്ചർ ഹാപ്പി
സ്കൂളും കുട്ടികളും കഴിഞ്ഞാൽ പിന്നെ അനിറ്റ് ടീച്ചർക്ക് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയോളം സന്തോഷം പകരുന
കരിമുണ്ടയിൽ കൃഷിയിടം സമൃദ്ധിയുടെ പര്യായം
കുടുംബാംഗങ്ങളുടെ കൂട്ടായ യത്നത്തിലൂടെ വിഭവസമൃദ്ധിയുടെ പര്യായമായി മാറുകയാണ് കോട്ടയം ജില്ല
പഴവർഗങ്ങളിൽ ഭാവി ലക്ഷ്യമിട്ട് ലെെഫ് എക്സോട്ടിക്സ്
വിലത്തകർച്ചയിൽ കൂപ്പുകുത്തിയ റബറിന്റെ സ്വന്തം നാട്ടിൽ പഴവർഗ കൃഷിയിൽ വലിയ ഭാവി കാണുന്ന കർ
പഴങ്ങളുടെ റാണിയെ പ്രണയിച്ച പരിയാരത്തെ "പരുന്ത്’
മാങ്കോസ്റ്റിൻ എന്ന ഇന്തോനേഷ്യൻ പഴം "പഴങ്ങളുടെ റാണി’ എന്നാണ് അറിയപ്പെടുന്നത്. മാംസളവും മധുര
ത്രിവേണിയുടെ കുളിർമയിൽ പച്ചപ്പട്ടുടുത്ത് ജോസിന്റെ ഭൂമി
വലിയാറും നാച്ചാറും പവർഹൗസിൽനിന്നുള്ള കനാലും കൂടിച്ചേരുന്ന നയന മനോഹരമായ ത്രിവേണി സംഗമത്തി
ജോസഫിന്റെ വിജയമന്ത്രം സമ്മിശ്ര കൃഷി
ജെെവവൈവിധ്യത്തിന്റെ കലവറയും പഴവർഗങ്ങളുടെ വിളനിലവുമാണ് ജോസഫ് ഓലിക്കലിന്റെ കൃഷിയിടം. പ
പക്ഷിക്കൂട്ടിൽ ഹാപ്പിയാണ് അരുണും അലനും
ഇടതൂർന്നു വളരുന്ന കാപ്പിത്തോട്ടത്തിനിടയിലൊരു പക്ഷിക്കൂട്ടം. ജിപി ഇക്കോട്ടിക് ലാൻഡ് എന്നപേ
റംബുട്ടാൻ കൃഷിയിൽ ഒരു ഡോക്ടർ ടച്ച്
രോഗീപരിചരണം പോലെ കൃഷിയും ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് തെളിയിക്കുകയാണു തെ
പാറപ്പുറത്ത് ഡ്രാഗണ്‍ ഫ്രൂട്സിന്റെ പച്ചക്കുടകളൊരുക്കി ആന്റണി ചേട്ടൻ
കരിന്പാറകൾ ഉൾപ്പെടുന്ന ഒന്നര ഏക്കർ സ്ഥലത്ത് ഡ്രാഗണ്‍ ഫ്രൂട്സിന്റെ പച്ചക്കുടകളൊരുക്കി വിസ്മയ
രാജാറാമിന് സ്വന്തം ഈ മധുരപ്രപഞ്ചം
ഭിജാതകുലത്തിൽപ്പെട്ട വിദേശ ഭക്ഷണങ്ങളിൽ മുന്തിയ പദവിയിലുള്ളതാണ് മെക്കഡാമിയ. വില കൂടിയ പരി
പനങ്കൈ കവിളിൽ വളരും പപ്പായ
ഈ പപ്പായ അടുക്കളയിലെത്തിച്ച് കറിവയ്ക്കാനും പഴമായി ഉപയോഗിക്കാനും ഇത്തിരി കഷ്ടപ്പെടും. കല്ലൂ
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത പാഷൻ, കൗതുകക്കാഴ്ചയായി കുന്പളം
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത അഭിനിവേശവുമായി പടർന്നുകയറി കുന്പളം കായ്ച്ചുകിടക്കുന്നതു കാ
കായാമ്പൂ കണ്ണിൽവിടരും...
കണ്ണിനു കുളിർമയേകി തൃശൂർ കോട്ടപ്പുറം കുന്നത്തുംപറമ്പ് സർപ്പക്കാവിൽ കായാമ്പൂ പൂത്തു. തണ്ടുകളി
സലേഷിന്റെ ഭാഗ്യം പ്ലാവ്
വീടും വീട്ടുകാരും കൃഷിയുമൊക്കെയായി ശിഷ്ടകാലം കഴിയണമെന്ന ആഗ്രഹത്തോടെയാണ് പ്രവാസജീവിതം അവ
ലാഭം കൊയ്യാൻ കുഞ്ഞിമൊയ്തീന്‍ കുള്ളൻ നേന്ത്രവാഴ
പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയ കോഴിക്കോട് ജില്ലയിൽ ചങ്ങരംവെളിയിലെ വയല
മലബാറിന്റെ മണ്ണിലും അബിയു രുചി
തെക്കൻ കേരളത്തിൽ അത്യാവശ്യം അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും വടക്കോട്ട് അത്ര വ്യാപകമാക
സർവത്ര അലങ്കാരമയം മനോജിന്റെ മത്സ്യജീവിതം
കണ്ണിനു കൗതുകം പകർന്ന്, ശുദ്ധജലത്തിൽ വർണ പ്രപഞ്ചമൊരുക്കുന്ന വിവിധയിനം മത്സ്യങ്ങൾ തുള്ളിക്ക
ശ്രീശങ്കരത്തിന്റെ ഐശ്വര്യം അലങ്കാര മത്സ്യങ്ങൾ
അധ്യാപകനും എഴുത്തുകാരനുമായ വിശാഖിന് അലങ്കാര മത്സ്യങ്ങളോട് പണ്ടേ ഇഷ്ടമായിരുന്നു. വിവിധ നി
ജോണ്സണ് ലാഭമാണ് ചേന കൃഷി
ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ് പരന്പരാഗത റബർ കർഷകനാണെങ്കില
മീൻ കൃഷിയിലെ വേറിട്ട രീതിയുമായി ജോൺ പൊറ്റാസ്
മത്സ്യകൃഷി വേറിട്ട രീതിയിലാക്കി മെച്ചപ്പെട്ട വരുമാനം കണ്ടെത്തുന്ന ഒരു കര്‍ഷകനുണ്ട് അടിമാലിയി
88ലും കൃഷിയെ സ്നേഹിച്ച് ഈ കർഷകൻ: സമ്മിശ്രമാണ് ജോസഫിന്റെ കഞ്ഞിക്കുഴിയിലെ കൃഷിയിടം
അഞ്ചു പതിറ്റാണ്ടുകൾക്കു മുന്‍പ് വെള്ളിയാമറ്റത്തുനിന്നാണ് കൂട്ടുങ്കൽ ജോസഫ് കുടുംബത്തോടൊപ്പം
കാപ്പിക്ക് തിളക്കം: പ്രതീക്ഷയുടെ പച്ചപ്പിൽ കർഷകർ
നാണ്യവിളകൾ വിലത്തകർച്ച നേരിടുന്പോഴും പാനീയ വിളയായ കാപ്പിക്ക് വില ഉയരുന്നത് കർഷകർക്ക് ആശ
അലങ്കാര മത്സ്യകൃഷിയിൽ സഹോദരങ്ങൾ മലയോരത്ത് മീൻ തിളക്കം
അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിലൂടെ ലക്ഷങ്ങൾ സന്പാദിക്കുകയാണ് കോട്ടയം ജില്ലയിൽ കുന്നോന്നി
നെൽകൃഷിയിലൂടെ ഈശോരൂപം വരച്ച് അജയകുമാർ വല്ലുഴത്തിൽ
ജൈവകർഷകനായ പുല്ലാട്ടെ അജയകുമാർ വല്ലുഴത്തിൽ പുതിയ ഒരു ശ്രമത്തിലാണ്. തന്റെ ഫാമിൽ നാടൻ നെൽ
പ്രതിസന്ധികളിൽ തളരാത്ത പെണ്‍കരുത്തിന്റെ വിജയഗാഥ
പന്ത്രണ്ട് വർഷമായി ശരീരം തളർന്നു കിടപ്പിലായ ഭർത്താവ്. അഞ്ചു പെണ്മക്കൾ. പ്രതിസന്ധികളുടെയും
ജൈവസമൃദ്ധിയുടെ ഏദനിൽ ലതയുടെ പോഷകത്തോട്ടം
ഒടിഞ്ഞ അസ്ഥികളെപ്പോലും കൂട്ടിയോജിപ്പിക്കുന്ന ചങ്ങലംപറണ്ട, ഇലക്കറിക്കുള്ള തകരയില, കയ്പില്ല
ആരുടെയും മനം മയക്കും ഈ കാഴ്ച..! ഹരിദാസിന്റെ തോട്ടത്തിൽ സ്വർഗത്തിലെ കനി വിളഞ്ഞു
കുട്ടംപേരൂർ വാണില്ലത്തിൽ ഹരിദാസിന്റെ വീടിന്റെ മട്ടുപ്പാവിൽ നിറയെ പലതരത്തിലുള്ള കൃഷികളാണ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ഉരുൾപൊട്ടലിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കി നഷ്ടപരിഹാരം നൽകാൻ നടപടി
Kerala
2
ദേശീയ മഞ്ഞൾ ബോർഡ് രൂപവത്കരിച്ചു
National
3
സമാധാനച്ചിറകിൽ ഗാസ; വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചു
International
4
വിവാഹാഘോഷങ്ങളിൽ ചെലവഴിക്കുന്ന കോടികളിൽ സന്പദ്വ്യവസ്ഥയും ഹാപ്പി
Business
5
ഗോകുല ജയം
Sports
ADVERTISEMENT
LATEST NEWS
അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം
തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് വീണ് കൗമാരക്കാരൻ മരിച്ചു
ആശങ്കകൾ പരിഹരിക്കാതെ വനനിയമം ഭേദഗതി ചെയ്യില്ല: മുഖ്യമന്ത്രി
എന്‍.എം.വിജയന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്
ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ വിഐപികള്‍ സന്ദര്‍ശിച്ച സംഭവം: ജയില്‍വകുപ്പ് അന്വേഷണം നടത്തിയേക്കും
ADVERTISEMENT
ADVERTISEMENT