പാ​ലാ ക​വീ​ക്കു​ന്ന് സെ​ന്‍റ് എ​ഫ്രേം​സ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് വ​ട​ക​ര​യ്ക്ക് മ​ണ്ണ് എ​ന്നു​വ​ച്ചാ​ൽ ജീ​വ​നാ​ണ്. അ​തി​ൽ വി​യ​ർ​പ്പൊ​ഴു​ക്കി പൊ​ന്നു​വി​ള​യി​ക്കു​ക എ​ന്ന​തു സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​ത​ച​ര്യ​യും.

ശി​ശ്രൂ​ഷ ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഇ​തു ത​ന്നെ​യാ​യി​രു​ന്നു രീ​തി. ആ​ത്മീ​യ കാ​ര്യ​ങ്ങ​ൾ​ക്കു​ശേ​ഷം പ​റ​ന്പി​ൽ പ​ണി​യെ​ടു​ക്കാ​നി​റ​ങ്ങു​ന്ന അ​ച്ച​ന് അ​ങ്ങ​നെ കൃ​ഷി അ​ച്ച​ൻ എ​ന്ന പേ​രും കി​ട്ടി. ക​വീ​ക്കു​ന്ന് പ​ള്ളി​യു​ടെ പു​ര​യി​ട​ത്തി​ൽ ആ​യി​ര​ത്തോ​ളം മൂ​ട് മ​ര​ച്ചീ​നി​യു​ണ്ട്.

50 കി​ലോ, 100 കി​ലോ ക​ണ​ക്കി​ലാ​ണ് ക​പ്പ ആ​വ​ശ്യ​ക്കാ​ർ​ക്കു ന​ൽ​കു​ന്ന​ത്. ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് ക​ട​ക​ളി​ൽ ദി​വ​സ​വും എ​ത്തി​ച്ചു​കൊ​ടു​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം ന​ല്ല വി​ള​വും ന​ല്ല വി​ല​യും ല​ഭി​ച്ചി​രു​ന്നു. സാ​ധാ​ര​ണ ഒ​രു മൂ​ട്ടി​ൽ നി​ന്നു ശ​രാ​ശ​രി 25 കി​ലോ കി​ഴ​ങ്ങ് ല​ഭി​ക്കും.

ക​പ്പ മാ​ത്ര​മ​ല്ല, കോ​വ​ൽ, വ​ഴു​ത​ന, പ​യ​ർ, പ​ച്ച​മു​ള​ക് തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും ജോ​സ​ഫ് അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​യെ​ല്ലാം ഗ്രോ ​ബാ​ഗു​ക​ളി​ലാ​ണ് വ​ള​ർ​ത്തു​ന്ന​ത്. അ​ത് 250 എ​ണ്ണ​ത്തോ​ളം വ​രും. വാ​ഴ, ചെ​ങ്ക​ദ​ളി, റോ​ബ​സ്റ്റ, നേ​ന്ത്ര​ൻ തു​ട​ങ്ങി​യ വാ​ഴ​ക​ളു​മു​ണ്ട്.


ഒ​ന്ന​ര​വ​ർ​ഷം പ്രാ​യ​മാ​യ ആ​യു​ർ​ജാ​ക്ക് ഇ​നം 140 പ്ലാ​വു​ക​ളു​മു​ണ്ട്. നേ​ര​ത്തെ ക​ല്യാ​ണ്‍ രൂ​പ​ത​യു​ടെ സാ​ബ​ന്ത​വാ​ടി എ​സ്റ്റേ​റ്റി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ച്ച​ൻ, ഏ​റെ സ​മ​യ​വും കൃ​ഷി​യി​ട​ത്ത​ലാ​ണു ചെ​ല​വ​ഴി​ച്ചി​രു​ന്ന​ത്. മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രന്മാ​രും ന​ല്ല ക​ർ​ഷ​ക​രാ​യി​രു​ന്നു.

അ​വ​രി​ൽ നി​ന്നും ല​ഭി​ച്ച കൃ​ഷി​യ​റി​വു​ക​ളാ​ണ് 74 കാ​ര​നാ​യ അ​ച്ച​ന്‍റെ കൈ​മു​ത​ൽ. അ​ഞ്ചു വ​ർ​ഷ​ത്തോ​ളം ശി​ശ്രൂ​ഷ ചെ​യ്ത ഇ​ടു​ക്കി രൂ​പ​ത​യി​ലെ ഹൈ​റേ​ഞ്ച്-​മു​രി​ക്ക​ൻ​തൊ​ട്ടി​യി​ൽ ഏ​ലം കൃ​ഷി​യു​ണ്ടാ​യി​രു​ന്നു. ന​ല്ല വി​ള​വും വി​ല​യും ല​ഭി​ച്ചി​രു​ന്നു.

പി​ന്നീ​ട് ഇ​ടു​ക്കി രൂ​പ​ത​യി​ൽ ഇ​രു​ന്പു​പാ​ല​ത്ത് മൂ​ന്നു വ​ർ​ഷം. അ​തി​നു​ശേ​ഷം​ഏ​റെ​ക്കാ​ലം പാ​ലാ രൂ​പ​ത​യി​ലെ ഉ​ദ​യ​ഗി​രി പ​ള്ളി വി​കാ​രി​യാ​യി​രു​ന്നു. ക​വീ​ക്കു​ന്നി​ലെ​ത്തി​യി​ട്ട് ര​ണ്ട​ര വ​ർ​ഷ​മാ​യി.

പ​ള്ളി പ​റ​ന്പി​ലെ കൃ​ഷി​ക​ണ്ട് ആ​കൃ​ഷ്ട​രാ​യ ഇ​ട​വ​ക​ജ​ന​ങ്ങ​ളി​ൽ പ​ല​രും ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൈ​ക്കാ​രന്മാരാ​യ സ​ണ്ണി​ജോ​സ​ഫ് വ​രി​ക്ക​മാ​ക്ക​ൽ, സാ​ബു എം.​പി. മു​കാ​ല, മാ​നു​ട്ടി മു​കാ​ല തു​ട​ങ്ങി​യ​വ​ർ കൃ​ഷി​യി​ൽ അ​ച്ച​നെ സ​ഹാ​യി​ക്കു​ന്നു.