ചക്ക പാചകം
ചക്ക പാചകം
ചക്ക പനീര്‍ കട്ലറ്റ്

ചേരുവകള്‍
പച്ചച്ചക്ക - 250 ഗ്രാം
പനീര്‍ -100 ഗ്രാം
ഉരുളക്കിഴങ്ങ് (പുഴുങ്ങിയത്) -രണ്ട് എണ്ണം
പച്ചമുളക് (ചെറുതായി അരിഞ്ഞത്) - രണ്ട് എണ്ണം
മല്ലിയില -ഒരു ടേബിള്‍സ്പൂണ്‍
ഇഞ്ചി -അരക്കഷണം
കോണ്‍ഫ്ളോര്‍ -രണ്ടു ടേബിള്‍സ്പൂണ്‍
ഉപ്പ് -പാകത്തിന്
മുളകുപൊടി -കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
എണ്ണ -വറുക്കാന്‍

തയാറാക്കുന്നവിധം
പച്ചച്ചക്ക കുരുമാറ്റി കഴുകി ചെറുതായി അരിയുക. ഇത് പ്രഷര്‍ കുക്കറിലിട്ട് അരക്കപ്പ് വെള്ളം ഒഴിച്ച് കാല്‍ ടീസ്പൂണ്‍ ഉപ്പുമിട്ട് അടച്ച് ഒരു വിസില്‍ കേള്‍ക്കുമ്പോള്‍ വേവിച്ച് വാങ്ങാം. ഉരുളക്കിഴങ്ങ് പുഴുങ്ങിയശേഷം തൊലികളഞ്ഞ് ഉടച്ച് ഒരു ബൗളിലിടുക. ഇതില്‍ പനീര്‍ ഉടച്ചത്, പച്ചമുളക്, മല്ലിയില, ഇഞ്ചി, കോണ്‍ഫ്ളോര്‍, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച് വയ്ക്കണം. ഇത് ഇനി ചെറു ഉരുള ആക്കിയശേഷം കട്ലറ്റിന്റെ ആകൃതിയിലാക്കി ചൂടെണ്ണയില്‍ ഇട്ട് ഇരുവശവും വറുത്ത് ബ്രൗണ്‍ നിറമാക്കി കോരുക.

ചക്ക കബാബ്

ചേരുവകള്‍
പച്ചച്ചക്കച്ചുള (കഴുകിയത്) - 300 ഗ്രാം
കടലപ്പരിപ്പ് (കുതിര്‍ത്ത് വേവിച്ചത്) - അരക്കപ്പ്
ഇഞ്ചി (ചെറുതായി അരിഞ്ഞത്) - ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) -ഒരു ടേബിള്‍ സ്പൂണ്‍
റവ -രണ്ടു ടേബിള്‍ സ്പൂണ്‍
പച്ചമുളക് (ചെറുതായി അരിഞ്ഞത്) -ഒരെണ്ണം
മല്ലിയില -കുറച്ച്
ഉപ്പ് - പാകത്തിന്
ഗരംമസാലപ്പൊടി- അര ടീസ്പൂണ്‍
എണ്ണ -വറുക്കാന്‍

തയാറാക്കുന്ന വിധം
പച്ചച്ചക്കച്ചുള ചെറുതായി അരിഞ്ഞ് ഉപ്പു വെള്ളത്തിലിട്ടു വേവിച്ചുവയ്ക്കുക. കടലപ്പരിപ്പ് വേവിച്ചത് ഉടച്ചുവയ്ക്കണം. ഇവയില്‍ ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, പച്ചമുളക്, മല്ലിയില, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച് വയ്ക്കുക. ഇത് കബാബിന്റെ ആകൃതിയിലാക്കണം. ഒരു പ്ലേറ്റില്‍ റവ വിതറി കബാബുകള്‍ ഇതിലിട്ട് ഉരുിപ്പിടിച്ച് ചൂടെണ്ണയില്‍ തിരിച്ചും മറിച്ചു വറുത്ത് കോരുക. ഇതിന് നല്ല കരുകരുപ്പുണ്ടായിരിക്കണം.

മസാല ചക്കക്കുരു ഫ്രൈ

ചേരുവകള്‍
ചക്കക്കുരു -അരക്കിലോ
ഉപ്പ് -പാകത്തിന്
ഗരംമസാലപ്പൊടി -ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
മുളകുപൊടി - അര ടീസ്പൂണ്‍
അരിപ്പൊടി -അര ടീസ്പൂണ്‍
എണ്ണ -വറുക്കാന്‍

തയാറാക്കുന്ന വിധം
ചക്കക്കുരുവിന്റെ പുറംതൊലി കളഞ്ഞ് പകുതി വേവാക്കി കോരുക. ഇത് വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞ് ഒരു ബൗളില്‍ ഇടണം. ഇതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഗരംമസാലപ്പൊടി, അരിപ്പൊടി എന്നിവയും ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്തിളക്കിവയ്ക്കുക. ചീനച്ചിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചക്കക്കുരുവി്ട്ട്‌റുത്ത് കരുകരുപ്പാക്കി കോരണം.

ചക്ക ബജി

ചേരുവകള്‍
പച്ചച്ചക്കച്ചുള (കുരുനീക്കിയത്) -10 എണ്ണം

മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
മുളകുപൊടി - ഒരൂ ടീസ്പൂണ്‍
കായപ്പൊടി - ഒരു നുള്ള്
ബേക്കിംഗ് സോഡ - രണ്ടു നുള്ള്
ഉപ്പ് - പാകത്തിന്
കടലമാവ് -ഒരു കപ്പ്
എണ്ണ -വറുക്കാന്‍


തയാറാക്കുന്ന വിധം
ബൗളില്‍ കടലമാവ് എടുത്ത് മഞ്ഞളും ഉപ്പും മുളകുപൊടിയും ബേക്കിംഗ് സോഡയും ആവശ്യത്തിന് വെള്ളവും ചേര്‍ത്തിളക്കി വയ്ക്കുക. ചക്കച്ചുള ഓരോന്നും രണ്ടായി നീളത്തില്‍ കീറി വയ്ക്കണം. ഓരോ ചുളയും ഈ ബാറ്ററില്‍ നന്നായി മുക്കി ചൂടെണ്ണയില്‍ തിരിച്ചും മറിച്ചുമിട്ട് വറുത്ത് കരുകരുപ്പാക്കി കോരുക.

ജാക്ക്ഫ്രൂട്ട് മാല്‍പുവ

ചേരുവകള്‍
ചക്കപ്പഴം - ഒരു ബൗള്‍
പാല്‍ - അര ലിറ്റര്‍
മൈദ - ഒന്നര ബൗള്‍
ഏലയ്ക്കാപ്പൊടി - അര ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
പഞ്ചസാര - അരക്കിലോ
നെയ്യ് - ഒരു ബൗള്‍
കുങ്കുമപ്പൂവ് - മൂന്ന് എണ്ണം
ഡ്രൈഫ്രൂട്ട് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
ചക്കപ്പഴത്തിന്റെ കുരുമാറ്റി ബ്ലെന്ററില്‍ ഇട്ട് നന്നായി അടച്ചുവയ്ക്കുക. ഇതില്‍ മൈദ, കാല്‍ ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി, ആറ് ടീസ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്തിളക്കിയ ശേഷം പാല്‍ കുറേശെയായി ഒഴിക്കണം. തുടര്‍ന്ന് ബാറ്റര്‍ നന്നായിളക്കി വയ്ക്കുക. ഒരു കപ്പ് വെള്ളം പാത്രത്തിലെടുത്ത് കാല്‍ ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടിയും കുങ്കുമപ്പൂവും മൂന്ന് ടീസ്പൂണ്‍ നെയ്യും ചേര്‍ത്ത് ഇളക്കി അഞ്ചു മിനിറ്റിനുശേഷം വാങ്ങണം. ഡ്രൈഫ്രൂട്ടുകള്‍ ഇട്ട് ചൂടാക്കിയ നെയ്യിലേക്ക് ബാറ്ററില്‍ കുറേശേ ഒഴിച്ച് ചെറുവൃത്തത്തിലാക്കി വറുത്ത് കോരുക. തയാറാക്കി വച്ചിരിക്കുന്ന പഞ്ചസാരപ്പാനിയില്‍ ഇട്ട് നന്നായി പിടിപ്പിച്ച് അഞ്ചു മിനിറ്റിനുശേഷം പ്ലേറ്റിലേക്ക് മാറ്റി വിളമ്പാം.

ചക്കപ്പഴ പാന്‍ കേക്ക്

ചേരുവകള്‍
ചക്കപ്പഴം (കുരുനീക്കിയത്) - ഒരു കപ്പ്
പാല്‍ - ഒരു കപ്പ്
മൈദ - ഒരു കപ്പ്
പഞ്ചസാര - ഒരു ടേബിള്‍സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്പൂണ്‍
ഉപ്പ് - കാല്‍ ടീസ്പൂണ്‍
വെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
തേന്‍ - (പാന്‍ കേക്കിനു മീതെ ഒഴിക്കാന്‍) -ആവശ്യത്തിന്
ഏലയ്ക്കാ - രണ്ട് എണ്ണം

തയാറാക്കുന്ന വിധം
ചക്കപ്പഴം നന്നായി അരിയുക. ഇതില്‍ പാലും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കണം. മൈദ, പഞ്ചസാര, ഉപ്പ്, ബേക്കിംഗ് പൗഡര്‍ എന്നിവ ഒരു ബൗളില്‍ എടുത്ത് നന്നായിളക്കുക. ഒരു തവ അടുപ്പത്തുവച്ച് ചൂടാക്കി ഇതില്‍ വെണ്ണ തേച്ച് ഓരോ തവി മാവുവീതം ഒഴിച്ച് വട്ടത്തില്‍ വ്യാപിപ്പിക്കണം. നിറം മാറിത്തുടങ്ങിയാല്‍ മറിച്ചിടുക. 30 സെക്കന്റിനുശേഷം പ്ലേറ്റിലേക്ക് മാറ്റാം. ഓരോന്നിനും മീതെ തേന്‍ ഒഴിച്ച് വിളമ്പാം.

ഇന്ദു നാരായണ്‍
തിരുവനന്തപുരം