പ്രണയ വര്‍ണങ്ങള്‍
പ്രണയത്തിനുവേണ്ടിയുള്ള ദിനമാണു വാലന്‍ൈറന്‍സ് ഡേ. പ്രണയിക്കുന്നവര്‍ക്കും പ്രണയം കൊതിക്കുന്നവര്‍ക്കും നിത്യമായ പ്രണയം ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്കും മാത്രമുള്ള ദിവസം.

''ഗിരിനിരകളില്‍ നിന്നു ഞാന്‍ നിനക്കുവേണ്ടി
സൗഖ്യം തുളുമ്പുന്ന പൂക്കള്‍കൊണ്ടുവരും
നീല ശംഖുപുഷ്പങ്ങള്‍
തവിട്ടുനിറമാര്‍ന്ന ഹേസല്‍ പുഷ്പങ്ങള്‍
ചൂരല്‍ക്കുട്ട നിറച്ചും ഉമ്മകള്‍
വസന്തം ചെറിമരങ്ങളുമായി ചെയ്യുന്നത്
എനിക്കു നീയുമായി ചെയ്യണം''
(പാബ്ലോ നെരൂദ)

പ്രിയേ നിനക്കോര്‍മയുണ്ടോ നമ്മള്‍ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച ഇടനാഴികളെ. വാകമരത്തില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ നമ്മളെ ഒരു കുടക്കീഴിലാക്കിയ ദിനങ്ങള്‍...

കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം കേള്‍ക്കാനും ആ മുഖം ഒന്നു കാണാനും കാത്തുനിന്ന നാളുകള്‍ ഇന്നലെയെന്ന പോലെ മനസില്‍ തെളിയുന്നു...

പ്രണയത്തിന്റെ ചെമ്പനീര്‍ പൂവുമായി ഒരു വാലന്‍ൈറന്‍ ദിനം കൂടി എത്തുന്നു... പ്രിയേ... ഞാന്‍ നമ്മുടെ പഴയദിനങ്ങള്‍ ഓര്‍മിച്ചുകൊണ്ടേയിരിക്കുന്നു. ആ ഓര്‍മകളില്‍ കാലം എന്റെ മനസില്‍ നിന്നും ശരീരത്തില്‍ നിന്നും പ്രായത്തിന്റെ ചിഹ്നങ്ങള്‍ ഒന്നൊന്നായി പൊഴിച്ചു കളഞ്ഞുകൊണ്ടേയിരിക്കുന്നു.

പ്രണയത്തിനുമാത്രം സാധ്യമാകുന്ന വിസ്മയമാണിത്. പ്രണയത്തിനു മഴവില്ലിന്റെ നിറമാണ്. വാലന്‍ൈറന്‍സ് ഡേയ്ക്ക് ഇടുന്ന വസ്ത്രങ്ങളുടെ നിറങ്ങള്‍ക്കും പറയാന്‍ ഒത്തിരിയുണ്ട്. ഗാല്‍സ് ആന്‍ഡ് ഗൈസ്, ചുമ്മാ ഒന്നു ട്രൈ ചെയ്യൂന്നേ, ഒരു നിറം നിങ്ങളുടെ ലൈഫ് തന്നെ മാറ്റിമറിക്കില്ലെന്നു ആരു കണ്ടു..
ഒരു പൂ മാത്രം ചോദിച്ചു; ഒരു വസന്തം നീ തന്നു
ഒരു പൂ ചോദിച്ചാല്‍ ഒരു വസന്തം പകരം നല്‍കുന്നതാണു പ്രണയികള്‍. അതുകൊണ്ടുതന്നെ പ്രണയദിനത്തില്‍ കൊടുക്കുന്ന പൂക്കളുടെ നിറത്തിലും എണ്ണത്തിലുമുണ്ട് പ്രണയത്തിന്റെ മാധുര്യം...

ചുവപ്പ് പൂ- അടങ്ങാത്ത പ്രണയം
മഞ്ഞ പൂക്കള്‍ - സൗഹൃദം
പര്‍പ്പിള്‍ - ലൗ അറ്റ് ഫസ്റ്റ് സൈറ്റ്
ഓറഞ്ച് നിറത്തിലുള്ള പൂക്കള്‍ - എന്താണ് റെസ്‌പോണ്‍സ് എന്നറിയാനുള്ള ആഗ്രഹം

പിങ്ക് - നിറത്തിലുള്ള പൂക്കള്‍ നന്ദി പറയാന്‍, ഇണയെ പുകഴ്ത്താന്‍
വെള്ള പൂക്കള്‍- പുതിയ പ്രണയത്തിന്റെ വിശുദ്ധി.

പൂക്കളുടെ എണ്ണവും നോക്കണം

പ്രണയിനിക്കു കൊടുക്കുന്ന റോസാ പൂക്കളുടെ എണ്ണത്തിലും ഒരു കണ്ണു വേണം. അങ്ങനെ ഇങ്ങനെ നടന്നാലൊന്നും പ്രേമം തോന്നില്ല ഭായി, ദാ കേട്ടോളൂ...
1 റോസ് -ലൗ അറ്റ് ഫസ്റ്റ് സൈറ്റ്
2 റോസസ് -ഡീപ് ലൗ
3 റോസസ് -ഇതു നല്‍കി ഐ ലവ് യൂ എന്നു പ്രണയാര്‍ദ്രമായി മൊഴിയാം
4 റോസസ് -ഞാന്‍ എന്നെന്നും നിന്‍േറതാണ്
5 റോസസ് -അനശ്വര പ്രണയം
6 റോസസ് -യൂ ആര്‍ പെര്‍ഫക്ട്
7 റോസസ് -ഈ ലോകത്ത് ഞാന്‍ ഏറ്റവും അധികം സ്‌നേഹിക്കുന്നത് നിന്നെയാണ്
8 റോസസ് -ഈ പ്രണയബന്ധം എന്നെ ആഹ്ലാദവാനാക്കുന്നു
9 റോസസ് - സൈലന്റ് ലൗ
10 റോസസ് - സോറി, ഫോര്‍ എവരി തിങ്
11 റോസസ് - ദിവസം മുഴുവനും എന്റെ ഓര്‍മയില്‍ നിറയുന്നതു നീയാണ്
12 റോസസ് - എന്നെക്കാള്‍ ഏറെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
13 റോസസ് -നമ്മളൊത്തൊരുമിച്ചുള്ള പ്രണയ നിമിഷങ്ങള്‍ ഞാന്‍ വീണ്ടും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നു
14 റോസസ് - ആത്മാര്‍ഥ പ്രണയം.

ഹേ, ഫ്രണ്ട്‌സ്, ഇനി മടിയൊന്നും വേണ്ട. ഇഷ്ടനിറത്തിലുള്ള ഡ്രസ് സിലക്ട് ചെയ്തു പൂക്കളുമായി ഈ വാലന്‍ൈറന്‍ ദിനത്തില്‍ നിങ്ങളും ശോഭിക്കൂ...

ചുവപ്പ് -ഞങ്ങള്‍ പ്രണയത്തിലാണ്. രണ്ടാളും പരസ്പരം സതിച്ചുകൊണ്ടുള്ള പ്രണയം
പച്ച- പ്രോപോസല്‍ കഴിഞ്ഞു(അവളുടെ/ അവന്റെ) മറുപടിക്കായി കാത്തിരിക്കുന്നു
വെള്ള- എന്നെ വെറുതേ വിേക്കൂ, ഞാനൊന്നിനുമില്ലേ
നീല - ഞാന്‍ ഫ്രീയാണ്. പ്രൊപോസല്‍ പോന്നോട്ടേ
പിങ്ക് - അവസാനം ഞാനും ഒരു പ്രോപോസലിനു യേസ് പറഞ്ഞു
മഞ്ഞ - ജസ്റ്റ് ഫ്രണ്ട്ഷിപ്പ്, എനിക്കതു മതി.
ഓറഞ്ച് -ഞാന്‍ പ്രോപോസ് ചെയ്യാന്‍ പോവുകയാണ്
കറുപ്പ് -നടത്തിയ എല്ലാ പ്രണയാഭ്യര്‍ഥനകളും റിജക്ട് ആയി. ഇനി ഞാനൊന്നിനുമില്ലേ
ബ്രൗണ്‍ -പ്രണയിച്ചു ഹൃദയം തകര്‍ന്നവര്‍ക്കുള്ള നിറം
ഗ്രേ -അടിച്ചു പിരിഞ്ഞവരുടെ നിറം

ശിവ