മെ​ലി​യു​ന്ന ഐ​ഫോ​ണ്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​ണി​യാ​കു​മോ
മെ​ലി​യു​ന്ന ഐ​ഫോ​ണ്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​ണി​യാ​കു​മോ
Saturday, November 30, 2024 10:23 AM IST
സോനു തോമസ്
2025ല്‍ ​ആ​പ്പി​ള്‍ പു​റ​ത്തി​റ​ക്കു​മെ​ന്ന് സൂ​ച​ന​ക​ള്‍ ന​ല്‍​കു​ന്ന ഐ​ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ക്കു​ക ഇ-​സിം ആ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട്. അ​ഞ്ചി​നും ആ​റി​നും ഇ​ട​യി​ല്‍ മി​ല്ലീ​മി​റ്റ​റാ​യി​രി​ക്കും ഐ​ഫോ​ണ്‍ 17 എ​യ​ര്‍/​സ്ലിം ഫോ​ണി​ന്‍റെ ക​ട്ടി എ​ന്നാ​ണ് സൂ​ച​ന.

ഫോ​ണി​ന് ഇ​ത്ര​ത്തോ​ളം ക​ട്ടി കു​റ​യു​ന്ന​തോ​ടെ ഫി​സി​ക്ക​ല്‍ സിം ​ട്രേ ഡി​വൈ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ അ​ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ക ഇ​ന്ത്യ​ക്കാ​രെ​യാ​വും.

ഫോ​ണി​ലെ ഫി​സി​ക്ക​ല്‍ സിം ​സ്ലോ​ട്ടു​മാ​യി ഇ​ന്ത്യ​ക്കാ​ര്‍ ഏ​റെ പൊ​രു​ത്ത​പ്പെ​ട്ടു​ക​ഴി​ഞ്ഞു. ഡു​വ​ല്‍ സിം ​ഇ​ന്ത്യ​ന്‍ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ യൂ​സ​ര്‍​മാ​ര്‍ ഏ​റെ ആ​ഗ്ര​ഹി​ക്കു​ന്ന ഫീ​ച്ച​റാ​ണ്.

പ്രൈ​മ​റി സിം, ​സെ​ക്ക​ന്‍​ഡ​റി സിം ​മാ​തൃ​ക​യി​ല്‍ നെ​റ്റ്‌​വ​ര്‍​ക്കു​ക​ള്‍ മാ​റി മാ​റി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​രു​ടെ ശീ​ല​മാ​ണ്. ഐ​ഫോ​ണി​ല്‍ നി​ന്ന് സിം ​ട്രേ ഒ​ഴി​വാ​ക്കു​ന്ന​ത് അ​മേ​രി​ക്ക​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ ഒ​രി​ക്ക​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കി​ല്ല.


യു​എ​സി​ല്‍ ഇ​തി​ന​കം ഇ-​സിം മാ​ത്ര​മു​ള്ള ഐ​ഫോ​ണു​ക​ള്‍ വ്യാ​പ​ക​മാ​ണ്. ഐ​ഫോ​ണ്‍ 17 എ​യ​റി​ന്‍റെ മ​റ്റ് ചി​ല ഫീ​ച്ച​റു​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

120ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന പ്രൊ​മോ​ഷ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള 6.6 ഇ​ഞ്ച് ഒ​എ​ല്‍​ഇ​ഡി ഡി​സ്പ്ലേ​യാ​യി​രി​ക്കും ഫോ​ണി​നെ​ന്നാ​ണ് സൂ​ച​ന. 48 മെ​ഗാ​പി​ക്‌​സ​ല്‍ റി​യ​ര്‍ കാ​മ​റ​യും 24 മെ​ഗാ​പി​ക്‌​സ​ല്‍ ഫ്ര​ണ്ട് കാ​മ​റ​യും ഉ​ണ്ടാ​കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​ഫോ​ണ്‍ 17 സീ​രി​സ് ഐ​ഒ​എ​സ് 9 നൊ​പ്പം പു​തി​യ എ​ഐ ഫീ​ച്ച​റു​ക​ളു​ടെ നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ള്‍ കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.