സ്പൈസസ് ബോർഡ് ചെയർപേഴ്സണായി അഡ്വ. സംഗീത വിശ്വനാഥൻ ചുമതലയേറ്റു
Thursday, April 3, 2025 1:59 AM IST
കൊച്ചി: കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ സ്പൈസസ് ബോർഡ് ചെയർപേഴ്സണായി അഡ്വ. സംഗീത വിശ്വനാഥൻ ചുമതലയേറ്റു. എസ്എൻഡി പി യോഗം വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുന്നു.
തൃശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ അഡ്വ. സംഗീത വിശ്വനാഥൻ കാലിക്കട്ട് സർവകലാശാലയിൽ നിന്ന് എൽഎൽ ബിയും എം.ജി സർവകലാശാലയിൽ നിന്ന് എൽഎൽഎമ്മും നേടി. കുടുംബ, തൊഴിൽ, സിവിൽ, ക്രിമിനൽ നിയമങ്ങളിൽ പ്രാവീണ്യം നേടി തൃശൂർ കോടതികളിലും, കേരള ഹൈക്കോടതിയിലും അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നു.