ബോ​ചെ പ്രൊ​മോ​ട്ട​റായ മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​ക്ക് പു​ര​സ്‌​കാ​രം
ബോ​ചെ പ്രൊ​മോ​ട്ട​റായ മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​ക്ക് പു​ര​സ്‌​കാ​രം
Saturday, October 26, 2024 12:03 PM IST
തൃ​ശൂ​ര്‍: ഇ​ന്ത്യ​യി​ലെ മി​ക​ച്ച വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​നു​ള്ള അ​വാ​ര്‍​ഡ് ബോ​ചെ പ്രൊ​മോ​ട്ട​റായ മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​ക്ക് ല​ഭി​ച്ചു. ബാ​ങ്കിം​ഗ് ഫ്ര​ണ്ടി​യേ​ഴ്‌​സും നാ​ഫ് ക​ബും ചേ​ർ​ന്ന് ല​ക്‌​നൗ​വി​ല്‍ ന​ട​ത്തി​യ അ​വാ​ര്‍​ഡ് നി​ശ​യി​ൽ നാ​ഫ് ക​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​ലി​ന്ദ് കാ​ലേ, ഡ​യ​റ​ക്ട​ർ അ​ജ​യ് ജെ. ​ബ്ര​മേ​ച്ച എ​ന്നി​വ​രി​ൽ നി​ന്നും മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ജി​സോ ബേ​ബി അ​വാ​ര്‍​ഡ് സ്വീ​ക​രി​ച്ചു. ഡി​ജി​എം ര​ഘു വി. ​ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

816 കോ​ടി​യി​ല്‍​പ​രം രൂ​പ​യു​ടെ ബി​സി​ന​സും 95000 മെ​മ്പ​ര്‍​മാ​ര്‍​ക്ക് സേ​വ​ന​വും ന​ൽ​കി​വ​രു​ന്ന സൊ​സൈ​റ്റി​യാ​ണ് ബോ​ചെ പ്ര​മോ​ട്ട​റാ​യി​ട്ടു​ള്ള മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി.

2030 ആ​കു​മ്പോ​ഴേ​ക്കും 25000 കോ​ടി ബി​സി​ന​സു​ള്ള ഇ​ന്ത്യ​യി​ലെ ന​മ്പ​ര്‍ വ​ണ്‍ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ക്കി മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യെ മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് സൊ​സൈ​റ്റി മു​ന്നോ​ട്ട്‌ പോ​കു​ന്ന​ത്.


2022-2023 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മു​പ്പ​ത്ത​യ്യാ​യി​രം മെ​മ്പ​ർ​മാ​ർ​ക്ക് ലാ​ഭ​വി​ഹി​തം ന​ൽ​കി​യ സൊ​സൈ​റ്റി​ക്ക് നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്.

കേ​ന്ദ്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി ഉ​ള്ള​തും നി​ക്ഷേ​പം സ്വീ​ക​രി​ക്കു​വാ​നും ലോ​ണ്‍ ന​ല്‍​കു​വാ​നും അ​ധി​കാ​ര​മു​ള്ള സ്ഥാ​പ​ന​വു​മാ​യ മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് വി​ളി​ക്കു​ക, ടോ​ള്‍ ഫ്രീ: 18003131223