മെഡിവിഷന്‍ സ്‌കാന്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക് റിസര്‍ച്ച് സെന്‍ററിന് കോവിഡ് ലാബ് പരിശോധന അനുമതി
മെഡിവിഷന്‍  സ്‌കാന്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്  റിസര്‍ച്ച് സെന്‍ററിന് കോവിഡ് ലാബ് പരിശോധന അനുമതി
Saturday, August 8, 2020 4:45 PM IST
കോട്ടയം: എറണാകുളം ആസ്ഥാനമായ പ്രമുഖ ഡയഗ്നോസിസ് സര്‍വീസ് ശൃംഖലയായ
മെഡിവിഷന്‍ സ്‌കാന്‍ ആന്‍ഡ് ഡയഗ്നോസിസ് റിസര്‍ച്ച് സെന്‍റര്‍ പ്രൈവറ്റ്
ലിമിറ്റഡിന് കോവിഡ് -19 ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്താന്‍ ഇന്ത്യന്‍
കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആര്‍) അനുമതി ലഭിച്ചു.
രാജ്യത്തുതന്നെ അപൂര്‍വം സ്വകാര്യ മെഡിക്കല്‍ ലാബുകള്‍ക്കു മാത്രമെ
ഇതിനുള്ള അനുമതി ലഭിച്ചിട്ടുള്ളു. എറണാകുളം രവിപുരത്ത് എല്ലാവിധ
സംവിധാനങ്ങളോടയും പ്രവര്‍ത്തിക്കുന്ന മോളിക്കുളാര്‍ ബയോളജി സെന്‍ട്രല്‍
ലബോറട്ടറിയില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റിനുള്ള കുറ്റമറ്റ
ക്രമീകരണങ്ങളുള്ളതായി ഡയറക്ടര്‍ ബിബു ബി പുന്നൂരാന്‍ വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ എല്ലായിടത്തേക്കും വിദേശ
യാത്രകള്‍ക്ക് മെഡിവിഷനിലെ ആര്‍ടി പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട്
സാധുവായി അംഗീകരിക്കും.

മെഡിവിഷന്‍റെ ഒന്‍പത് ബ്രാഞ്ചുകളിലും സുരക്ഷിത സംവിധാനങ്ങളോടെ കോവിഡ് 19

പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരിക്കാനും സൗകര്യമുണ്ടായിരിക്കും. കോട്ടയം
മെഡിക്കല്‍ കോളജിനു സമീപവും കടവന്തറ, തിരുവല്ല, ആലപ്പുഴ, കായംകുളം,
തൃശൂര്‍, പെരിന്തല്‍മണ്ണ, കോഴിക്കോട് തുടങ്ങിയ ബ്രാഞ്ചുകളിലാണ് ഈ
സംവിധാനം.

വിദഗ്ധരും അനുഭവസമ്പന്നരുമായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍
ടീമിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. ക്ലിനിക്കല്‍ ലാബ്
സംവിധാനങ്ങള്‍ക്കു പുറമെ രോഗനിര്‍ണങ്ങള്‍ക്ക് നൂതന സംവിധാനങ്ങളും
സൗകര്യങ്ങളും മെഡിവിഷനിലുണ്ട്.

ബെസ്റ്റ് ഡയഗ്നോസിസ് സെന്റര്‍ കേരള, ബെസ്റ്റ് ഡയഗ്നോസിസ് സെന്‍റർ സൗത്ത്
ഇന്ത്യ തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അര്‍ഹമായ മെഡിവിഷന് പത്തു
വര്‍ഷമായി എന്‍എബിഎല്‍ ഇന്ത്യ അക്രഡിറ്റേഷനുമുണ്ട്.