ഇ​ത്ത​വ​ണ​യും പ​തി​വു തെ​റ്റി​ക്കാ​തെ ഭീ​മ​ന്‍ചേ​ന വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ് അ​ടി​മാ​ലി കൂ​മ്പ​ന്‍​പാ​റ സ്വ​ദേ​ശി അ​മ്പ​ല​ത്തി​ങ്ക​ല്‍ സു​രേ​ന്ദ്ര​ന്‍. കാ​ല്‍ നൂ​റ്റാ​ണ്ടോ​ള​മാ​യി കാ​ര്‍​ഷി​ക​വൃ​ത്തി​യി​ലൂ​ടെ ജീ​വി​തം മു​മ്പോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​യാ​ളാ​ണ് സു​രേ​ന്ദ്ര​ന്‍.

ത​​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ ഭീ​മ​ന്‍ ചേ​ന​യും ഭീ​മ​ൻ ക​പ്പ​യും ഭീ​മ​ൻ കാ​ച്ചി​ലു​മൊ​ക്കെ വി​ള​യി​ച്ചെ​ടു​ക്കു​ന്ന​ത് സു​രേ​ന്ദ്ര​നു കാ​ല​ങ്ങ​ളാ​യു​ള്ള ഹോ​ബി​യാ​ണ്. ഇ​ത്ത​വ​ണ​യും സു​രേ​ന്ദ്ര​ന്‍ പ​തി​വ് തെ​റ്റി​ച്ചി​ല്ല. വി​ള​വെ​ടു​ത്ത ഭീ​മ​ന്‍ ചേ​ന​യ്ക്ക് നൂ​റ് കി​ലോയ്​ക്ക​ടു​ത്ത് തൂ​ക്കം വ​രു​മെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​റ​യു​ന്നു.

മു​മ്പ് സു​രേ​ന്ദ്ര​ന്‍ കാ​ര്‍​ഷി​കമേ​ള​ക​ളി​ലെ വി​ള​പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. 24 വ​ര്‍​ഷം മു​മ്പാ​ണ് ആ​ദ്യ​മാ​യി സു​രേ​ന്ദ്ര​ന്‍ കാ​ര്‍​ഷി​ക മേ​ള​ക​ളി​ലെ വി​ള​പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. പി​ന്നീ​ടി​ങ്ങോ​ട്ട് എ​ല്ലാ​വ​ര്‍​ഷ​വും ഭീ​മ​ന്‍ ക​പ്പ​യും ചേ​ന​യും കാ​ച്ചി​ലു​മൊ​ക്കെ വി​ള​യി​ക്കു​ന്ന​ത് സു​രേ​ന്ദ്ര​നെ സം​ബ​ന്ധി​ച്ച് സാ​ധാ​ര​ണ കാ​ര്യ​മാ​യി.


102 കി​ലോ തൂ​ക്കം വ​രു​ന്ന ചേ​ന, 110 കി​ലോ തൂ​ക്കം വ​രു​ന്ന കാ​ച്ചി​ല്‍, 220 കി​ലോ തൂ​ക്കം വ​രു​ന്ന ക​പ്പ, 34 കി​ലോ തൂ​ക്കം വ​രു​ന്ന ഇ​ഞ്ചി​യും മ​ഞ്ഞ​ളു​മൊ​ക്കെ ക​ഴി​ഞ്ഞ കാ​ല​ത്ത് സു​രേ​ന്ദ്ര​ന്‍ ത​​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ വി​ള​യി​ച്ചി​ട്ടു​ണ്ട്.​ ജൈ​വ രീ​തി​യി​ലാ​ണ് സു​രേ​ന്ദ്ര​​ന്‍റെ ‍​കൃ​ഷി.