വി​ല​ത്ത​ക​ർ​ച്ച​യി​ൽ കൂ​പ്പു​കു​ത്തി​യ റ​ബ​റി​ന്‍റെ സ്വ​ന്തം നാ​ട്ടി​ൽ പ​ഴ​വ​ർ​ഗ കൃ​ഷി​യി​ൽ വ​ലി​യ ഭാ​വി കാ​ണു​ന്ന ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ലൈ​ഫ് എ​ക്സോ​ട്ടി​ക്സ്. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ഴ​വ​ർ​ഗ കൃ​ഷി​യി​ലും സം​ഭ​ര​ണ​ത്തി​ലും വി​പ​ണ​ന​ത്തി​ലും ഇ​തി​നോ​ട​കം ത​ന്നെ ലൈ​ഫ് എ​ക്സോ​ട്ടി​ക്സ് പേ​രെ​ടു​ത്തു ക​ഴി​ഞ്ഞു.

റ​ബ​ർ സ​മൃ​ദ്ധി​യി​ൽ പ്ര​ശ​സ്ത​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രാ​യ ജോ​ജോ ജോ​ർ​ജ്, തോ​മ​സ് ചെ​റി​യാ​ൻ, ബോ​ബി​ടോം, വ​ർ​ക്കി ജോ​ർ​ജ്, രാ​ജീ​വ് സ്ക​റി​യ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് ചേ​റ്റു​തോ​ട്, കൂ​ട്ടി​ക്ക​ൽ, കു​ട്ടി​ക്കാ​നം, ക​ട്ട​പ്പ​ന, ത​മി​ഴ്നാ​ട്ടി​ലെ ഉ​ത്ത​മ​പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ തോ​ട്ട​ങ്ങ​ളു​ണ്ട്.

റ​ബ​റും ഏ​ല​വു​മൊ​ക്കെ​യാ​യി​രു​ന്നു പ്ര​ധാ​ന കൃ​ഷി. ഇ​തി​ൽ നി​ന്നു​ള്ള വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് പ​ഴ​വ​ർ​ഗ കൃ​ഷി​യി​ലേ​ക്ക് ഒ​രു പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​യി​ൽ തി​രി​ഞ്ഞ​ത്. റം​ബു​ട്ടാ​ൻ, മാ​ങ്കോ​സ്റ്റി​ൻ, അ​വ്ക്കാ​ഡോ, ദൂ​രി​യ​ൻ തു​ട​ങ്ങി​യ​വ​യാ​ണു പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്.

ഇ​വ​യു​ടെ ന​ടീ​ൽ, പ​രി​പാ​ല​നം, വി​ള​വെ​ടു​പ്പ്, സം​ഭ​ര​ണം, വി​പ​ണ​നം തു​ട​ങ്ങി​യ​വ​യി​ലെ അ​നു​ഭ​വ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും മാ​റ്റ​ങ്ങ​ളു​മൊ​ക്കെ എ​പ്പോ​ഴും ച​ർ​ച്ച ചെ​യ്തി​രു​ന്ന ഇ​വ​ർ അ​വ​രു​ടെ അ​നു​ഭ​വ സ​ന്പ​ത്ത് പ​ങ്കു​വ​യ്ക്കാ​നും പ​ഴ​വ​ർ​ഗ കൃ​ഷി​യി​ൽ ഭാ​വി തേ​ടി​യു​മാ​ണ് ലൈ​ഫ് എ​ക്സോ​ട്ടി​ക്സ് എ​ന്ന കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച​ത്.

ഇ​വ​ർ​ക്ക് അ​ഞ്ചു​പേ​ർ​ക്കും​കൂ​ടി അ​ന്പ​തോ​ളം ഏ​ക്ക​ർ സ്ഥ​ലം പ​ഴ​വ​ർ​ഗ കൃ​ഷി​യു​ണ്ട്. ഇ​തി​ൽ ഒ​രാ​ൾ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ 170 ഏ​ക്ക​റു​ണ്ട്. കു​ട്ടി​ക്കാ​നം മു​ത​ൽ പാ​ലാ​യ്ക്ക​ടു​ത്ത് പൈ​ക വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന കൃ​ഷി​യി​ട​ങ്ങ​ൾ.

റം​ബു​ട്ടാ​ൻ മാ​ങ്കോ​സ്റ്റി​ൻ, അ​വ്ക്കാ​ഡോ എ​ന്നി​വ​യ്ക്കു പു​റ​മേ ലോ​ങ്ങ​ൻ, മെ​യ​ർ ലെ​മ​ണ്‍, ഗ്രേ​പ് ഫ്രൂ​ട്ട്, സീ​ഡ്ല​സ് മു​ന്തി​രി എ​ന്നി​ങ്ങ​നെ​യു​ള്ള പ​ഴ​വ​ർ​ഗ​ച്ചെ​ടി​ക​ളും ഇ​വ​രു​ടെ തോ​ട്ട​ത്തി​ലു​ണ്ട്. വി​ദേ​ശ പ​ഴ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ല പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ​യും പ​രീ​ക്ഷ​ണ കൃ​ഷി​യു​മു​ണ്ട്.



ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ഷ്ണ മേ​ഖ​ല പ​ഴ​വ​ർ​ഗ​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന താ​യ്ല​ൻ​ഡി​ലെ തോ​ട്ട​ങ്ങ​ളും വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് പ​ഴ​വ​ർ​ഗ വി​പ​ണി​യു​ടെ സാ​ധ്യ​ത പ​ഠി​ക്കു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷ​മാ​ണു പ​ഴ​വ​ർ​ഗ​ങ്ങ​ൾ ലൈ​ഫ് എ​ക്സോ​ട്ടി​ക്സ് എ​ന്ന ബ്രാ​ൻ​ഡി​ൽ കേ​ര​ള​ത്തി​ലും പു​റ​ത്തും ക​ച്ച​വ​ടം തു​ട​ങ്ങി​യ​ത്.

ബം​ഗ​ളൂ​രി​ലും ചെ​ന്നൈ​യി​ലും ന​ല്ല വി​പ​ണി​യാ​ണ് ല​ഭി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി, മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​രി​ൽ നി​ന്നു ചെ​റി​യ​തോ​തി​ൽ പ​ഴ വ​ർ​ഗ​ങ്ങ​ൾ സം​ഭ​രി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ലൈ​ഫ് എ​ക്സോ​ട്ടി​ക്സ് കൂ​ടു​ത​ൽ പ്ര​ശ​സ്ത​മാ​യ​ത്.

ഇ​ത്ത​വ​ണ​ത്തെ റം​ബു​ട്ടാ​ൻ സീ​സ​ണി​ൽ പ​ഴ​ങ്ങ​ളു​ടെ പാ​ത​യോ​ര വി​പ​ണ​ന​വും ആ​രം​ഭി​ച്ചു. വി​ള​വെ​ടു​ക്കു​ന്പോ​ൾ ത​ന്നെ ഗ്രേ​ഡ് ചെ​യ്ത പ​ഴ​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച​തു മാ​ത്രം അ​ര​കി​ലോ വീ​ത​മു​ള്ള പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പാ​ത​യോ​ര​ങ്ങ​ളി​ൽ വി​ൽ​പ​ന​യ്ക്കു വ​ച്ചാ​ണ് പാ​ത​യോ​ര വി​പ​ണ​നം ന​ട​ത്തി​യ​ത്.


പാ​ലാ ഭാ​ഗ​ത്തു നി​ന്നു ഹൈ​റേ​ഞ്ചി​ലേ​ക്കു​ള്ള എ​ളു​പ്പ വ​ഴി​യാ​യ പി​ണ്ണ​ക്ക​നാ​ട്-​ചേ​റ്റു​തോ​ട്-​പാ​റ​ത്തോ​ട് റോ​ഡി​ൽ നി​ന്ന് ടൂ​റി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​രാ​ണ് പ​ഴ​ങ്ങ​ൾ വാ​ങ്ങി​യ​ത്. പാ​യ്ക്ക​റ്റ് ഒ​ന്നി​ന് 200 രൂ​പ ഈ​ടാ​ക്കി​യി​ട്ടും ക​ച്ച​വ​ടം ന​ല്ല രീ​തി​യി​ലാ​ണ് ന​ട​ന്ന​ത്. പ​ഴ​വ​ർ​ഗ തോ​ട്ട​ങ്ങ​ളി​ലെ വി​ള​വെ​ടു​പ്പ് കാ​ണാ​നും ധാ​രാ​ളം പേ​രെ​ത്തു​ക​യും ചെ​യ്തു.

വെ​റും ഫ്രൂ​ട്ട് ബി​സി​ന​സ​ല്ല ലൈ​ഫ് എ​ക്സോ​ട്ടി​ക്സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​സ്ഥി​തി​ക്കും പ്ര​കൃ​തി​ക്കും യാ​തൊ​രു കോ​ട്ട​വും ത​ട്ടാ​തെ ചോ​റ്റി മേ​ഖ​ല​യെ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ഷ്ണ​മേ​ഖ​ലാ പ​ഴ​ത്തോ​ട്ട​ങ്ങ​ളു​ടെ ഹ​ബ് ആ​ക്കി മാ​റ്റു​ക​യാ​ണ് ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യം.

കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളെ പ​ഴ​വ​ർ​ഗ കൃ​ഷി​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ൽ നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ളു​ള്ള​തി​നാ​ൽ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ലൈ​ഫ് എ​ക്സോ​ട്ടി​ക്സി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന തോ​മ​സ് ചെ​റി​യാ​ൻ പ​റ​ഞ്ഞു.

പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്ത​ണം. ഇ​തു വ​ഴി പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ടാ​കും. ഇ​തു​വ​ഴി ഗ്രേ​ഡിം​ഗ് സ്റ്റേ​ഷ​ൻ, ലേ​ല കേ​ന്ദ്ര​ങ്ങ​ൾ, കോ​ൾ ചെ​യി​ൻ, ലോ​ജി​സ്റ്റി​ക്സ്, സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ൽ പു​തി​യ നി​ക്ഷേ​പം വ​രു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.



കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണ് പ​ഴ​വ​ർ​ഗ കൃ​ഷി നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. എ​ന്നാ​ൽ താ​ഴ്വാ​ര​ങ്ങ​ളി​ലും മ​റ്റും ഇ​വ കൃ​ഷി ചെ​യ്്താ​ൽ വ​ർ​ഷ​ത്തി​ൽ ര​ണ്ടു സീ​സ​ണു​ക​ളി​ൽ വ​രെ ഫ​ല​ങ്ങ​ൾ കി​ട്ടും. ഒ​രു മ​ര​ത്തി​ൽ നി​ന്നു ശ​രാ​ശ​രി 70 കി​ലോ വ​രെ വി​ള​വും ല​ഭി​ക്കും. ഒ​രേ​ക്ക​റി​ൽ നി​ന്നു വ​ർ​ഷം​തോ​റും ര​ണ്ടു മു​ത​ൽ നാ​ലു ല​ക്ഷം രൂ​പ വ​രെ ആ​ദാ​യ​വും കി​ട്ടും. റ​ബ​റി​ന് ഒ​രേ​ക്ക​റി​ൽ നി​ന്നും 25000 രൂ​പ​യാ​ണ് പ​ര​മാ​വ​ധി ല​ഭി​ക്കു​ന്ന​ത്.

വ​ലി​യ​തും ഇ​ട​ത്ത​ര​വു​മാ​യ തോ​ട്ട​ങ്ങ​ളി​ലെ വി​ള​വെ​ടു​പ്പും വി​പ​ണ​ന​വും ക​ച്ച​വ​ട​ക്കാ​രെ ഏ​ൽ​പ്പി​ക്കു​ന്ന​താ​ണ് ഉ​ചി​തം. വി​പ​ണി​യ​നു​സ​രി​ച്ച് വി​ള​വെ​ടു​പ്പു ക്ര​മീ​ക​രി​ക്കാ​ൻ പ​രി​ച​യ സ​ന്പ​ത്തും ആ​ൾ​ബ​ല​വും ക​ച്ച​വ​ട​ക്കാ​ർ​ക്കാ​ണു​ള്ള​ത്.

ഓ​രോ വ​ർ​ഷ​ത്തെ​യും ഡി​മാ​ൻ​ഡും ല​ഭ്യ​ത​യും മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി വി​ല തീ​രു​മാ​നി​ക്കാ​നു​ള്ള ക​ഴി​വ് കൃ​ഷി​ക്കാ​ര​നു​ണ്ടാ​ക​ണ​മെ​ന്നും തോ​മ​സ് ചെ​റി​യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നൊ​പ്പം ഫാം ​ടൂ​റി​സം രം​ഗ​ത്തേ​ക്കും ലൈ​ഫ് എ​ക്സോ​ട്ടി​ക്സ് ക​ട​ക്കു​ക​യാ​ണ്.

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പ​ഴ​ത്തോ​ട്ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​തി​നും പ​ഴ​വ​ർ​ങ്ങ​ളു​ടെ കൃ​ഷി​യും വി​ള​വെ​ടു​പ്പും നേ​രി​ട്ടു കാ​ണു​ന്ന​തി​നും പ​ഴ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും ഒ​പ്പം മ​റ്റു സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കു​യാ​ണ് ല​ക്ഷ്യം.

ഫോ​ണ്‍: 8606221780 (തോ​മ​സ് ചെ​റി​യാ​ൻ)