മാ​ങ്കോ​സ്റ്റി​ൻ എ​ന്ന ഇ​ന്തോ​നേ​ഷ്യ​ൻ പ​ഴം "പ​ഴ​ങ്ങ​ളു​ടെ റാ​ണി’ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. മാം​സ​ള​വും മ​ധു​ര​ത​ര​വു​മാ​യ ഈ ​പ​ഴം കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൃ​ഷി ചെ​യ്യു​ന്ന​ത് തൃ​ശൂ​ർ ജി​ല്ല​യി​ൽ ചാ​ല​ക്കു​ടി​ക്ക​ടു​ത്തു​ള്ള പ​രി​യാ​രം എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ്.

പ​രി​യാ​ര​വും തൊ​ട്ട​ടു​ത്ത കു​റ്റി​ക്കാ​ട്, തൂ​ന്പാ​ക്കോ​ട്, പൂ​വ​ത്തി​ങ്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ല്ലാം ഈ ​കൃ​ഷി ചെ​യ്യു​ന്ന​വ​ർ ഏ​റെ​യാ​ണ്. എ​ന്നാ​ൽ, വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വി​പു​ല​മാ​യി കൃ​ഷി ചെ​യ്യു​ന്ന​വ​ർ ചു​രു​ക്കം.

അ​തി​ൽ മു​ന്നി​ൽ മെ​ർ​ലി​ൻ എ​ന്ന 67 കാ​ര​ൻ ത​ന്നെ. "മെ​ർ​ലി​ൻ’ എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം രാ​ജാ​ളി അ​ഥ​വാ പ​രു​ന്ത് എ​ന്നാ​ണ്. പേ​രു സൂ​ചി​പ്പി​ക്കും പോ​ലെ ത​ന്നെ പ​ഴ​ങ്ങ​ളു​ടെ റാ​ണി​യെ പ്ര​ണ​യി​ച്ച പ​രു​ന്ത് ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം.

800 ൽ​പ​രം മാ​ങ്കോ​സ്റ്റി​ൻ മ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ശ​രാ​ശ​രി 15 ട​ണ്‍ പ​ഴ​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹം പ്ര​തി​വ​ർ​ഷം വി​ള​വെ​ടു​ക്കു​ന്ന​ത്.

പ​രി​യാ​ര​വും മാ​ങ്കോ​സ്റ്റി​നും

പ​രി​യാ​രം​കാ​രു​ടെ പ്രി​യ​ങ്ക​ര​നാ​യ ബി​എ അ​പ്പൂ​പ്പ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജേ​ക്ക​ബ് മൂ​ത്തേ​ട​ൻ 160 വ​ർ​ഷം മു​ന്പ് മ​ലേ​ഷ്യ​യി​ൽ പ​ഠി​ക്കാ​ൻ പോ​യ​പ്പോ​ൾ കൊ​ണ്ടു​വ​ന്ന മാ​ങ്കോ​സ്റ്റി​ൻ തൈ​യാ​ണ് പ്ര​ദേ​ശ​ത്തെ ആ​ദ്യ​ത്തെ ചെ​ടി.

അ​ന്നു ന​ട്ട ആ ​തൈ ഇ​പ്പോ​ഴും പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ, നി​റ​യെ കാ​യ്ച്ച് ആ​ദാ​യം ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അ​താ​ണ് മാ​തൃ​വൃ​ക്ഷം. ഈ ​മ​ദ​ർ പ്ലാ​ന്‍റി​ൽ നി​ന്നാ​ണ് മെ​ർ​ലി​നും തൂ​ന്പാ​ക്കോ​ടു​ള്ള സ​ഹോ​ദ​ര​ൻ ജോ​ഫി​യും നാ​ട്ടി​ലെ മ​റ്റു ക​ർ​ഷ​ക​രും മാ​ങ്കോ​സ്റ്റി​ൻ തൈ​ക​ൾ മു​ള​പ്പി​ച്ചെ​ടു​ത്ത​ത്.

മൂ​ന്ന​ര പ​തി​റ്റാ​ണ്ടു​മു​ന്പ്

പ​രി​യാ​രം മൂ​ത്തേ​ട​ൻ കു​ര്യ​ന്‍റെ​യും ക​ത്രീ​ന​യു​ടെ​യും മൂ​ന്നു​മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​യ മെ​ർ​ലി​ൻ, 37 വ​ർ​ഷം മു​ന്പാ​ണ് മാ​ങ്കോ​സ്റ്റി​ൻ കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്.

ക​ർ​ഷ​ക​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന് തെ​ങ്ങും ക​മു​കും ആ​യി​രു​ന്നു കൂ​ടു​ത​ൽ. തെ​ങ്ങു​ക​ൾ​ക്കു കേ​ട് വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണു മാ​റി​ചി​ന്തി​ച്ച​ത്. എ​ത്ര വി​ല കു​റ​ഞ്ഞാ​ലും ഓ​റ​ഞ്ചും മു​ന്തി​രി​യും​പോ​ലു​ള്ള പ​ഴ​ങ്ങ​ൾ ന​ശി​പ്പി​ച്ചു ക​ള​യാ​തെ ജ്യൂ​സും വൈ​നു​മൊ​ക്കെ​യാ​ക്കി മാ​റ്റു​ന്നു​ണ്ട​ല്ലോ.

അ​തു​പോ​ലെ, ന​ല്ല ഫ്രൂ​ട്ടാ​യ മാ​ങ്കോ​സ്റ്റി​നും ഒ​രി​ക്ക​ലും വെ​റു​തെ ക​ള​യേ​ണ്ടി​വ​രി​ല്ല എ​ന്നാ​യി​രു​ന്നു ചി​ന്ത. തെ​ങ്ങി​നും ക​മു​കി​നും ഇ​ട​വി​ള​യാ​യി 120 തൈ​ക​ൾ ന​ട്ടാ​യി​രു​ന്നു പ​രീ​ക്ഷ​ണം. നാ​ട്ടി​ലും ചാ​ല​ക്കു​ടി​യി​ലും എ​റ​ണാ​കു​ള​ത്തു​മാ​യി​രു​ന്നു പ​ഴ​ങ്ങ​ളു​ടെ വി​ല്പ​ന.

വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ

ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൃ​ഷി. വീ​ടി​രി​ക്കു​ന്ന അ​ഞ്ചേ​ക്ക​റി​ൽ ഉ​ൾ​പ്പെ​ടെ 800 ൽ​പ​രം കാ​യ്ക്കു​ന്ന മ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

15 ട​ണ്‍ വ​രെ പ​ഴ​ങ്ങ​ൾ ല​ഭി​ച്ച വ​ർ​ഷ​മു​ണ്ട്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യും മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം എ​ട്ടു ട​ണ്‍ മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്. വി​ല്പ​ന​ക്കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല മ​ക്ക​ളാ​യ മി​ഥു​നും മ​നു​വി​നു​മാ​ണ്.



ഗു​ണ​മേ​ന്മ പ്ര​ധാ​നം

പ​ഴ​ങ്ങ​ളു​ടെ ഡി​മാ​ൻ​ഡി​ന്‍റെ മാ​ന​ദ​ണ്ഡം ഗു​ണ​മേന്മ ത​ന്നെ. ക്വാ​ളി​റ്റി​യി​ൽ ഒ​രു കോം​പ്ര​മൈ​സും ഇ​വ​ർ​ക്കി​ല്ല. താ​ഴെ​വീ​ണ ഒ​രൊ​റ്റ പ​ഴം പോ​ലും വി​ൽ​ക്കാ​റു​മി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന മെ​ട്രോ സി​റ്റി​ക​ളി​ലേ​ക്കും അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മെ​ല്ലാം വ​ൻ ഓ​ർ​ഡ​റു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ചെ​ന്നൈ, ബം​ഗ​ളു​രൂ, മും​ബൈ, കോ​ൽ​ക്ക​ത്ത, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഓ​ർ​ഡ​റു​ക​ളു​ണ്ട്.

കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഗോ​വ, ആ​ന്ധ്ര, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മേ റോ​ഡ് മാ​ർ​ഗം ലോ​ഡ് വി​ടാ​റു​ള്ളൂ. ബാ​ക്കി​യെ​ല്ലാം എ​യ​ർ കാ​ർ​ഗോ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഡി​മാ​ൻ​ഡ് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ്.

അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ​ഴ​ങ്ങ​ൾ നേ​രി​ട്ട​ല്ല ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്. നാ​ല് എ​ക്സ്പോ​ർ​ട്ടേ​ഴ്സ് വ​ഴി​യാ​ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് മൂ​ത്ത​മ​ക​ൻ മി​ഥു​ൻ പ​റ​ഞ്ഞു.

വി​ള​വെ​ടു​പ്പ്, വി​ത​ര​ണം

പ​ച്ച നി​റ​ത്തി​ലു​ള്ള കാ​യ​യി​ൽ റോ​സ് ക​ള​ർ ഡോ​ട്ട് വീ​ണാ​ലു​ട​ൻ പ​റി​ക്കാം. പി​ന്നെ ഇ​രു​ന്നു പ​ഴു​ക്കും. ഒ​രു കേ​ടും വ​രി​ല്ല. ചെ​റി​യ വ​ല​ത്തോ​ട്ടി ഉ​പ​യോ​ഗി​ച്ച് പൊ​ട്ടി​ച്ച് സ​ഞ്ചി​യി​ലാ​ക്കി​യ​ശേ​ഷം ക​യ​റി​ലാ​ണ് പ​ഴ​ങ്ങ​ൾ താ​ഴെ​യി​റ​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് വ​ലു​പ്പ​മ​നു​സ​രി​ച്ച് ഫ​സ്റ്റ്, സെ​ക്ക​ൻ​ഡ് ക്വാ​ളി​റ്റി എ​ന്ന രീ​തി​യി​ൽ ത​രം തി​രി​ച്ച് പ്ലാ​സ്റ്റി​ക് ബോ​ക്സു​ക​ളി​ലേ​ക്കു മാ​റ്റും.

സാ​ധാ​ര​ണ ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യോ ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ​യോ പു​ഷ്പി​ക്കു​ന്ന ഇ​വ ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ​യോ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കും.

ജൂ​ലൈ അ​വ​സാ​നം വ​രെ ഇ​തു തു​ട​രും. തു​ട​ക്ക​ത്തി​ൽ പ​ത്തോ പ​ന്ത്ര​ണ്ടോ പ​ഴ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഒ​രു കി​ലോ തൂ​ക്കം വ​രും. 400 - 500 രൂ​പ വി​ല​യും കി​ട്ടും. വി​ള​വെ​ടു​പ്പ് വ്യാ​പ​ക​മാ​കു​ന്ന​തോ​ടെ മൊ​ത്ത​വി​ല 130-140 ലേ​ക്ക് താ​ഴും.


ഒ​പ്പം ഓ​രോ കാ​യ​യു​ടെ തൂ​ക്കം 50-60 ഗ്രാ​മി​ലേ​ക്കു ചു​രു​ങ്ങു​ക​യും ചെ​യ്യും. മ​ഴ​പെ​യ്താ​ലും പ​ഴ​ത്തി​ന്‍റെ സ്വാ​ദ് തെ​ല്ലും കു​റ​യി​ല്ല.

നാ​ലോ അ​ഞ്ചോ ദി​വ​സം തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്താ​ൽ മാ​ത്ര​മാ​ണ് അ​പ്പോ​ൾ വി​ള​വെ​ടു​ക്കു​ന്ന പ​ഴ​ങ്ങ​ൾ​ക്ക് ജ​ലാം​ശം കൂ​ടു​ന്ന​താ​യും മ​ധു​രം അ​ല്പം കു​റ​യു​ന്ന​താ​യും ക​ണ്ടി​ട്ടു​ള്ള​ത്.

മ​ഴ തോ​രു​ന്ന​തോ​ടെ ആ ​പ്ര​ശ്ന​വും മാ​റും. പൊ​ട്ടി​ക്കു​ന്പോ​ഴോ അ​ല്ലാ​തെ​യോ താ​ഴെ​വീ​ഴു​ന്ന പ​ഴം വി​ൽ​ക്കാ​റി​ല്ല, പ​ക​രം ഇ​തു തൈ ​മു​ള​പ്പി​ക്കാ​ൻ എ​ടു​ക്കും.

പ​ഴ​ങ്ങ​ളു​ടെ ഉ​ണ​ക്കി​യ തൊ​ണ്ട് കാ​ലി​ത്തീ​റ്റ​ക്കാ​യി ക​ന്പ​നി​ക്കാ​ർ മൊ​ത്ത​മാ​യി കൊ​ണ്ടു പോ​കു​ന്നു​ണ്ട്. ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് ആ​യ​തി​നാ​ൽ കോ​സ്മെ​റ്റി​ക്സി​നും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട​ത്രേ.

സീ​സ​ണി​ൽ ലേ​ബ​ർ, സോ​ർ​ട്ടിം​ഗ്, പാ​ക്കിം​ഗ്, ട്രാ​ൻ​സ്പോ​ട്ടേ​ഷ​ൻ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ 40 മു​ത​ൽ 60 പേ​ർ​ക്കു​വ​രെ ജോ​ലി കൊ​ടു​ക്കാ​നാ​കു​ന്നു​ണ്ട്.

ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തോ​ടെ ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി പ്രാ​ദേ​ശി​ക ക​ർ​ഷ​ക​രു​ടെ മ​ര​ങ്ങ​ളും ഇ​വ​ർ ലീ​സി​ന് എ​ടു​ക്കു​ന്നു​ണ്ട്.

മെ​ർ​ലി​ൻ ന​ഴ്സ​റി

പ​ഴ​ങ്ങ​ൾ​ക്ക് എ​ന്ന പോ​ലെ മാ​ങ്കോ​സ്റ്റി​ൻ തൈ​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​ടെ​യാ​ണ് ന​ഴ്സ​റി പി​റ​വി​യെ​ടു​ത്ത​ത്. മാ​ങ്കോ​സ്റ്റി​ൻ, റം​ബൂ​ട്ടാ​ൻ എ​ന്നി​വ​യു​ടെ തൈ​ക​ൾ മാ​ത്ര​മേ ഈ ​ന​ഴ്സ​റി​യി​ൽ വി​ല്പ​ന​യ്ക്കു​ള്ളൂ.

വ​ലി​യ മ​ര​ങ്ങ​ളി​ലെ പ​ഴ​ങ്ങ​ളു​ടെ കു​രു പാ​കി മൂ​ന്നു​മാ​സം ക​ഴി​ഞ്ഞാ​ൽ ര​ണ്ട് ഇ​ല​ക​ൾ ഉ​ള്ള തൈ​യാ​കും. ഇ​തി​ന് 20 രൂ​പ​യാ​ണ് വി​ല. ഇ​ത്ത​രം 25,000 - 50,000 തൈ​ക​ൾ പ്ര​തി​വ​ർ​ഷം വി​ൽ​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം തൈ​ക​ൾ ആ​റു മു​ത​ൽ ഏ​ഴു​വ​ർ​ഷം കൊ​ണ്ടാ​ണ് കാ​യ്ക്കാ​ൻ തു​ട​ങ്ങു​ക. 6-7 മാ​സം ക​ഴി​ഞ്ഞ തൈ​ക​ളാ​ണ് അ​ടു​ത്ത ലെ​വ​ൽ. ഇ​വ​യ്ക്ക് 300 രൂ​പ​യാ​ണ് വി​ല.

പി​ന്നെ ഒ​രു​ത​ട്ട്, ര​ണ്ടു​ത​ട്ട്, മൂ​ന്നു​ത​ട്ട് എ​ന്നി​ങ്ങ​നെ ഇ​വ​യ്ക്ക് യ​ഥാ​ക്ര​മം 400,500,700 രൂ​പ വി​ല വ​രും. ര​ണ്ട് ത​ട്ടു​ക​ളു​ള്ള തൈ​ക​ളാ​ണ് കൃ​ഷി ചെ​യ്യാ​ൻ ഉ​ത്ത​മം.

അ​ടു​ത്ത​യി​ടെ കൂ​ർ​ഗി​ലെ ഒ​രു ഡോ​ക്ട​ർ കൊ​ണ്ടു​പോ​യ ആ​യി​രം തൈ​ക​ളും ര​ണ്ടു​ത​ട്ട് ഉ​ള്ള​താ​യി​രു​ന്നു​വെ​ന്ന് ഇ​വ​ർ ഓ​ർ​ക്കു​ന്നു. ര​ണ്ട് ത​ട്ടു​ള്ള​വ 3-4 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കാ​യ്ക്കും.

ഗ്രാ​ഫ്റ്റിം​ഗ് തൈ​ക​ൾ ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും സീ​ഡ്ലിം​ഗ് തൈ​ക​ൾ ആ​ണ് ഇ​വ​ർ പ്ര​മോ​ട്ട് ചെ​യ്യു​ന്ന​ത്. ഗ്രാ​ഫ്റ്റ് തൈ​ക​ൾ​ക്ക് വ​ലി​പ്പം കു​റ​വാ​യ​തി​നാ​ൽ​ത്ത​ന്നെ കാ​യ്‌പിടി​ത്ത​വും കു​റ​വാ​ണ്. ഗ്രാ​ഫ്റ്റ് തൈ​ക​ൾ​ക്ക് 600 മു​ത​ൽ 1000 രൂ​പ​യാ​ണ് വി​ല.



ന​ടീ​ലും ന​ന​യും

ര​ണ്ട​ടി നീ​ള​വും വീ​തി​യു​മു​ള്ള കു​ഴി​യെ​ടു​ത്ത് അ​തി​ൽ അ​ടി​വ​ള​മാ​യി ആ​ട്ടി​ൻ​കാ​ഷ്ഠ​മോ ഉ​ണ​ങ്ങി​യ ചാ​ണ​ക​പ്പൊ​ടി​യോ എ​ടു​ത്ത് അ​തി​ൽ എ​ല്ലു​പൊ​ടി​യോ ക​പ്പ​ല​ണ്ടി പി​ണ്ണാ​ക്കോ ചേ​ർ​ത്ത് കു​ഴി നി​റ​യ്ക്കു​ക.

പാ​യ്ക്ക​റ്റി​ൽ വാ​ങ്ങു​ന്ന തൈ​യു​ടെ കൂ​ട് ബ്ലേ​ഡു​കൊ​ണ്ട് വ​ര​ഞ്ഞു​മാ​റ്റി​യ​ശേ​ഷം കു​ഴി​യു​ടെ ന​ടു​വി​ലാ​യി ഇ​റ​ക്കി വ​യ്ക്കു​ക. തൈ​ന​ട്ട് ആ​റു മാ​സം വ​രെ നി​ർ​ബ​ന്ധ​മാ​യും ത​ണ​ൽ ന​ൽ​ക​ണം.

ന​ന​യും വേ​ണം. ഒ​രേ​ക്ക​റി​ൽ 70 - 75 മ​ര​ങ്ങ​ളേ ന​ടാ​നാ​കൂ. 20 അ​ടി അ​ക​ല​മാ​ണു ശാ​സ്ത്രീ​യം. വ​ള​രെ സാ​വ​ധാ​ന​ത്തി​ൽ വ​ള​രു​ന്ന ഒ​രു മ​ര​മാ​ണ് മാ​ങ്കോ​സ്റ്റി​ൻ. ആ​റു​മാ​സം ക​ഴി​ഞ്ഞാ​ൽ ത​ണ​ൽ മാ​റ്റാം.

ന​ല്ല രീ​തി​യി​ൽ ന​ന ഉ​ണ്ടെ​ങ്കി​ൽ ഒ​രു വ​ർ​ഷം​കൊ​ണ്ട് ഒ​ന്ന​ര​യ​ടി​വ​രെ ഉ​യ​രം വ​യ്ക്കും. കൊ​ല്ല​ത്തി​ൽ ര​ണ്ടോ മൂ​ന്നോ ത​വ​ണ ഇ​തേ വ​ളം ത​ന്നെ​യോ ഇ​തി​ൽ ഇ​ഷ്ട​മു​ള്ള​തോ ന​ൽ​കാം.

ജൈ​വ​വ​ള​മാ​ണ് ഉ​ത്ത​മം. കോ​ഴി​ക്കാ​ഷ്ഠം വ​ർ​ഷ​കാ​ല​ത്തു മാ​ത്ര​മേ ന​ൽ​കാ​വൂ. മ​ഴ കു​റ​ഞ്ഞു​പോ​യാ​ൽ ന​ന്നാ​യി ന​ന​യ്ക്കു​ക​യും വേ​ണം.

വെ​ള്ള​ത്തി​ന്‍റെ അം​ശ​മു​ള്ള, പ​ശി​മ​യു​ള്ള മ​ണ്ണാ​ണെ​ങ്കി​ൽ ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ ന​ന തു​ട​ങ്ങി​യാ​ൽ മ​തി​യാ​കും. ആ​ഴ്ച​യി​ൽ മൂ​ന്നു ന​ന​യെ​ങ്കി​ലും ന​ൽ​ക​ണം.

തെ​ങ്ങ്, ക​മു​ക് എ​ന്നി​വ​യു​ടെ ഇ​ട​വി​ള​യാ​യും മാ​ങ്കോ​സ്റ്റി​ൻ ന​ടാം. ത​നി വി​ള​യാ​ണെ​ങ്കി​ൽ ഏ​ഴു വ​ർ​ഷം വ​രെ വാ​ഴ​യോ മ​റ്റു പ​ച്ച​ക്ക​റി​ക​ളോ ഇ​ട​വി​ള​യാ​യി കൃ​ഷി ചെ​യ്യാം.

പാ​ടം നി​ക​ത്തി​യെ​ടു​ത്ത സ്ഥ​ലം മാ​ങ്കോ​സ്റ്റി​ൻ തോ​ട്ട​ങ്ങ​ൾ​ങ്ങ​ൾ​ക്ക് ന​ല്ല​താ​ണ്. വ​ലു​താ​യി ക​ഴി​ഞ്ഞാ​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യാ​ലും കു​ഴ​പ്പ​മി​ല്ല.

റം​ബു​ട്ടാ​നും

ഒ​രേ​ക്ക​റി​ൽ റം​ബു​ട്ടാ​ൻ കൃ​ഷി​യും ഇ​വ​ർ​ക്കു​ണ്ട്. ന​ല്ല കാ​യ്ഫ​ലം ന​ൽ​കു​ന്ന 130 മ​ര​ങ്ങ​ൾ. ഇ​വ​യു​ടെ ബ​ഡ് ചെ​യ്ത തൈ​ക​ൾ ന​ഴ്സ​റി​യി​ലും വി​ല്പ​ന​യ്ക്കു​ണ്ട്.

വി​ള​വെ​ടു​പ്പി​ന് മു​ന്പ് മ​ര​ങ്ങ​ളി​ൽ വ​ല​യി​ട്ട് പ​ഴ​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണം. വി​ള​വെ​ടു​ത്താ​ൽ ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ല്പ​ന ന​ട​ക്കു​ക​യും വേ​ണ​മെ​ന്നു മാ​ത്രം.

ഫോ​ട്ടോ: ടോ​ജോ പി. ​ആ​ന്‍റ​ണി.