ആഹാരത്തിനും ആദായത്തിനും ആനന്ദത്തിനും മത്സ്യകൃഷി
Friday, May 26, 2023 6:03 PM IST
ജലകൃഷികളിൽ ഏറെ പ്രധാനപ്പെട്ടതാണു മത്സ്യകൃഷി. നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തെരഞ്ഞെടുത്ത് ഉചിതമായ ജലാ ശയങ്ങളിൽ സംരക്ഷിച്ചു വളർത്തി ആവശ്യാനുസരണം പിടിച്ചെടുക്കുന്നതാണു മത്സ്യക്കൃഷി.
ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്ത ജീവികളാണ് മത്സ്യങ്ങൾ. ഇവ സാധാരണ ജലത്തിലെ ഓക്സിജനാണ് ശ്വസിക്കുന്നത്. വായുവിൽ നിന്നു നേരിട്ടു ശ്വസിക്കുന്നവയുമുണ്ട്. ചെകിളപ്പൂക്കൾ വഴിയാണ് ഇവയുടെ ശ്വസനം.
തെരഞ്ഞെടുപ്പ്
ചുരുങ്ങിയ കാലയിളവിൽ വളർന്നു വലുതാകാനും കഴിയുന്നത്ര അധികം മാംസം ഉത്പാദിപ്പിക്കാനും, കുഞ്ഞുങ്ങളെ ആവശ്യാനുസരണം ലഭിക്കുന്നതും പ്രതിരോധശക്തി ഉള്ളതും മുള്ള് കുറവായതും പോഷകഗുണം ഏറിയതുമായ മത്സ്യങ്ങളെയാണു വളർത്താൻ തെരഞ്ഞെടുക്കേണ്ടത്.
കട്ള, രോഹു, മൃഗാൾ, കാർപ്പ് ഇനങ്ങൾ, അനാബസ്, കോയി, മുഷി, ആസാം വാള, വരാൽ, കാരി, ജയന്റ് ഗൗരാമി, ക്യാറ്റ്ഫിഷ്, സാൽമണ്, തിലാപ്പിയ എന്നിവയാണു വളർത്താൻ പറ്റിയ ഇനങ്ങൾ.
കൃഷി രീതികൾ
1.ഏകയിന മത്സ്യകൃഷി
എതെങ്കിലും ഒരിനം മത്സ്യം മാത്രം കൃഷി ചെയ്യുന്ന രീതിയാണിത്. കോമണ് കാർപ്പ്, വരാൽ, മുഷി, കാരി, തിലാപ്പിയ, പംഗാസിയാസ്, ചെമ്മീൻ എന്നിവയെയാണു സാധാരണ ഈ രീതിയിൽ വളർത്തുന്നത്.
2.സമ്മിശ്രകൃഷി
ഒന്നിൽ കൂടുതൽ ഇനം മത്സ്യങ്ങളെ ഒന്നിച്ച് ഒരു കുളത്തിൽ വളർത്തുന്ന രീതിയാണിത്. കാർപ്പ്, മുഷി, കാരി എന്നീ അന്തരീക്ഷ വായു ശ്വസിക്കുന്ന ഇനങ്ങളെ ഇങ്ങനെ കൃഷി ചെയ്യാം.
3.നെൽപ്പാടങ്ങളിലെ കൃഷി
കാർപ്പുകൾ, മുഷി, തിലാപ്പിയ എന്നിവയെയാണ് നെൽപ്പാടങ്ങളിൽ കൃഷി ചെയ്യുന്നത്.
4.സംയോജിത കൃഷി
മൃഗസംരക്ഷണത്തോടും കൃഷിയോടും ഒപ്പം മത്സ്യം വളർത്തുന്ന രീതിയാ ണിത്. കാർപ്പ് മത്സ്യങ്ങളാണ് സംയോ ജിത മത്സ്യകൃഷിക്കു കൂടുതൽ അനുയോജ്യം.
5.ജലാശയങ്ങളിലെ കൃഷി
നദികൾ, കനാലുകൾ, തോടുകൾ എന്നിങ്ങനെയുള്ള ജലാശയങ്ങളിൽ കോമണ് കാർപ്പ്, ഗ്രാസ് കാർപ്പ്, പംഗസിയാസ്, വരാൽ, മുഷി തുടങ്ങിയ ഇനങ്ങളെ വളർത്താം.
മത്സ്യക്കുള നിർമാണം
ജലത്തിന്റെ ലഭ്യതയനുസരിച്ചു വേണം സ്ഥലം തെരഞ്ഞെടുക്കാൻ. കുറഞ്ഞത് 4 അടിയെങ്കിലും വെള്ളം എപ്പോഴും കുളത്തിലുണ്ടാവണം. വെള്ളം തുറന്നു വിടാൻ പറ്റിയ രീതിയിലാവണം കുളം നിർമിക്കേണ്ടത്.
ദീർഘചതുരാകൃതിയിലുള്ള കുഴി യാണു നല്ലത്. അടിവശം മധ്യത്തി ലേക്കു രണ്ട് അടിയെങ്കിലും ചെരി വിട്ടാൽ തീറ്റ അവശിഷ്ടങ്ങൾ അതിൽ വന്നു നിറയാനും നീക്കം ചെയ്യാനും എളുപ്പമായിരിക്കും.
കുഴിയിൽ ടാർപ്പൊളിൻ വിരിച്ചു വശങ്ങൾ സംരക്ഷിക്കുന്നതിനു മുന്പ് ഒരിഞ്ച് കനത്തിൽ മണലോ ചകിരിച്ചോറോ ചാക്കുകളോ തുണികളോ വിരിക്കു ന്നതു നല്ലതാണ്. അതിനു മുകളിൽ വേണം ടാർപ്പോളിൻ ഷീറ്റ് ഇടേണ്ടത്.
550 ഏടങൽ കുറയാത്ത കട്ടിയുള്ള ഷീറ്റ് ഉപയോഗിക്കണം. നാല് വശ ങ്ങളും തറ നിരപ്പിലെത്തിയാൽ രണ്ടടി കൂടി നീളം അധികം നൽകണം. ഇതു തറയിൽ വിരിച്ചു അതിൽ ഇഷ്ടികയോ കല്ലോ വച്ച് കെട്ടി ടാർപ്പോളിൻ കുഴിയിലേക്കു വീഴാതിരിക്കാൻ ശ്രദ്ധിക്കണം.
കുഴിയിലേക്കു പറന്പിലെ വെള്ളം വീഴാതിരിക്കാൻ മണ്ണു കൊണ്ട് ചുറ്റും ബണ്ട് കെട്ടണം.
വെള്ളത്തിന്റെ അളവും മത്സ്യങ്ങളുടെ എണ്ണവും
ഒരു ക്യൂബിക് മീറ്റർ വിസ്തൃതി യിൽ ചതുരാകൃതിയുള്ള ഒരു കുഴി യിൽ 1000 ലിറ്റർ വെള്ളം വേണം. എട്ട് ക്യൂബിക് മീറ്റർ വിസ്തൃതിയുള്ള കുഴിയാണെങ്കിൽ 8000 ലിറ്റർ വെള്ളം കൊള്ളും.
വാഹകശേഷി
ഒരു മത്സ്യക്കുളത്തിന് എത്ര മത്സ്യങ്ങളെ വഹിക്കാൻ കഴിയുമെന്നതാണ് അതിന്റെ ന്ധവാഹകശേഷി’. 10 ലിറ്റർ വെള്ളം ഒരു മത്സ്യത്തിന് എന്നു കണക്കാക്കിയാൽ, 1000 ലിറ്റർ വെള്ള ത്തിൽ 100 എണ്ണം വളർത്താം.
വിളവെടുപ്പ് സമയത്ത് ഒരു കിലോ വരുന്ന 100 മത്സ്യങ്ങളെ അതായതു മൊത്തം 100 കിലോ എന്നർഥം. വിളവെടുപ്പ് സമയത്ത് ഒരു മത്സ്യം 2 കിലോ വരുമെങ്കിൽ അത്തര ത്തി ലുള്ള 50 കുഞ്ഞുങ്ങളെയും 500 ഗ്രാം വരുന്നതാണെങ്കിൽ 200 എണ്ണത്തെയും വളർത്താം.
ഇതിൽ കൂടുതലായാൽ സഞ്ചാര സ്വാതന്ത്ര്യവും ഭക്ഷണവും കിട്ടാതെ പലതും ചത്തുപോകും. 15 അടി നീളം, 15 അടി വീതി, 5 അടി ആഴമുള്ള സ്ഥലത്ത് 500 മത്സ്യ കുഞ്ഞുങ്ങളെ വളർത്താം. അക്വാ പോണിക്, ഫിൽറ്ററിംഗ് സന്പ്രദായ ത്തിലാണെങ്കിൽ ഇതിന്റെ മൂന്ന് ഇരട്ടിയോളം വളർത്താം.
വെള്ളത്തിന്റെ pH അറിയണം
മത്സ്യങ്ങളെ കുളത്തിലേക്കോ ടാങ്കിലേക്കോ വിടുന്നതിനു മുന്പ് വെള്ളത്തിന്റെ pH അറിയണം. മത്സ്യ ത്തിന്റെ രക്തത്തിലെ ശരാശരി pH 7.4 ആണ്. അതിനാൽ, ഇതിനടുത്ത് pH ഉള്ള വെള്ളമാണ് മത്സ്യങ്ങൾക്കു വേണ്ടത്.
6.5 മുതൽ 8.5 വരെ pH ഉള്ള വെള്ളമാണ് മത്സ്യം വളർത്താൻ ഏറ്റവും അനുയോജ്യം. ടെസ്റ്റ് ട്യൂബിൽ ഒരു ടീസ്പൂണ് വെള്ളം എടുത്ത് അതിലേക്ക് 3-4 തുള്ളി pH ടെസ്റ്റ് സൊല്യൂഷൻ ചേർക്കുന്പോൾ കിട്ടുന്ന നിറം നോക്കി pH നിർണയിക്കാം.
ടെസ്റ്റ് സൊല്യൂഷൻ കിറ്റിൽ അതിനായി സ്ട്രിപ്പുകൾ കൊടുത്തിട്ടുണ്ട്. pH ലെവൽ കുറഞ്ഞാലും കൂടിയാലും ക്രമീകരിക്കാൻ വഴികളുണ്ട്.
കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ
വളർച്ചയെത്താത്ത കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചാൽ നശിച്ചു പോകാൻ ഇടയുണ്ട്. 50 മില്ലി മീറ്റർ വളർച്ചയും ഒരു മാസം പ്രായവുമുള്ള കുഞ്ഞുങ്ങളെയാണു കുളത്തിൽ വിടേണ്ടത്. വാങ്ങിച്ചുകഴിഞ്ഞാൽ കഴിയുന്നത്ര വേഗത്തിൽ കുളത്തിലോ ടാങ്കിലോ വിടണം.
പുതിയ വെള്ളവു മായി പൊരുത്തപ്പെടാൻ ഒരു ബക്ക റ്റിൽ കുറച്ച് വെള്ളം നിറച്ച് അതിൽ കുഞ്ഞുങ്ങളെ 5-10 മിനിറ്റുകൾ ഇട്ടശേഷം ആ ബക്കറ്റ് കുളത്തിൽ മുക്കിപ്പിടിച്ചുവേണം അവയെ നിക്ഷേപിക്കേണ്ടത്.
സമ്മിശ്ര മത്സ്യകൃഷിയിലാണു മത്സ്യങ്ങളെ വളർത്തുന്നതെങ്കിൽ മേൽത്തട്ടിൽ കഴിയുന്ന മത്സ്യങ്ങളെ 40 ശതമാനവും ഇടത്തട്ടിലും അടിത്ത ട്ടിലും കഴിയുന്നവയെ 30 ശതമാനവും എന്ന തോതിൽ വേണം വളർത്തേണ്ടത്.
കട്ല, സിൽവർ കാർപ്പ് എന്നിവയാണു മേൽതട്ടിൽ വളരുന്ന മത്സ്യ ങ്ങൾ. ഇടത്തട്ടിൽ രോഹുവും അടിത്ത ട്ടിൽ മൃഗാൾ, കോമണ് കാർപ്പ് എന്നിവയുമാണ് വളരുന്നത്.
തീറ്റയും ആഹാരക്രമവും
മത്സ്യങ്ങൾ കഴിക്കാത്ത തീറ്റ വെള്ളം മലിനമാക്കും. സാധാരണ മത്സ്യങ്ങൾ അവയ്ക്കു വേണ്ട തീറ്റ 34 മിനിറ്റ് കൊണ്ട് തിന്നു തീർക്കും. അതുകൊണ്ട് ഒരേസമയം അധികം തീറ്റ നൽകാതെ 34 തവണയായി നൽകുന്നതാണു നല്ലത്.
കൃത്രിമാഹാരം തെരഞ്ഞെടുക്കു ന്നതിനു ചില മാനദണ്ഡങ്ങളുണ്ട്. മത്സ്യങ്ങൾക്ക് സ്വീകാര്യമായിരി ക്കുന്നതും എളുപ്പത്തിൽ ദഹിക്കുന്ന തുമായിരിക്കണം തീറ്റ. വിപണിയിൽ ലഭിക്കുന്ന 0.6 എം.എം തീറ്റ ഒരു മാസം പ്രായമായതിനും, പിന്നീട് 0.8, 1.2, 2.5, 3, 4 എന്നീ അളവുകളുള്ള തീറ്റകൾ 2,3,4,5,6 മാസം പ്രായമെ ത്തിയതിനും നൽകാവുന്നതാണ്.
പ്രോട്ടീൻ അധികം ഉള്ള തീറ്റയാണ് ചെറിയ പ്രായത്തിലുള്ളവയ്ക്കു നൽകുന്നത്. സസ്യജന്യവും ജന്തു ജന്യവുമായ പുല്ല്, അസോള, ചീര, മുരിങ്ങയില, മൾബറി ഇല, കിഴങ്ങു കൾ, വേരുകൾ, പിണ്ണാക്ക്, തവിട്, മുട്ട, കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങൾ എന്നിവയും നൽകാം.
സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിർത്തോ, ഉണക്കിയോ വേണം നൽകാൻ. ദിവസം 3-4 തവണയായി തീറ്റ നൽകാം. രാവിലെ 6 മുതൽ രാത്രി 10 മണി വരെ മണി ക്കൂറുകൾ ഇടവിട്ട് തീറ്റ കൊടുക്കാം.
കൃത്രിമ തീറ്റ വീട്ടിൽ ഉണ്ടാക്കാം
കടല പിണ്ണാക്ക് പൊടിച്ചത് 200 ഗ്രാം, ചോളപ്പൊടി 200 ഗ്രാം, മൈത പൊടി 100 ഗ്രാം, ഗോതന്പ് തവിട് 150 ഗ്രാം, അരി തവിട് 150 ഗ്രാം, ചെമ്മീൻ പൊടി 100 ഗ്രാം, ഇല വർഗങ്ങൾ വെയിലത്ത് ഉണക്കി പൊടിച്ചത് (അസോള) 150 ഗ്രാം എന്നിവ ചൂട് വെള്ളത്തിൽ കുഴച്ച് ഇടിയപ്പം ഉണ്ടാക്കുന്ന അച്ചിൽ നിറച്ച് വ്യത്യസ്ഥ ആകൃതിയിൽ രൂപപ്പെടുത്തി വെയി ലത്ത് വച്ച് ഉണക്കിയെടുക്കണം.
ഗോളം രൂപത്തിലുള്ളതാണ് അഭി കാമ്യം. ഏറ്റവും വലുപ്പക്കുറവുള്ള തീറ്റ ചെറിയ കുഞ്ഞുങ്ങൾക്കും മാസം കൂടുന്നതനുസരിച്ചു തീറ്റയുടെ വലുപ്പവും കൂട്ടി നൽകാം.
വിളവെടുപ്പ്
ആറ് മാസം പ്രായമെത്തിയാൽ വിളവെടുക്കാം. ചില മീനുകളുടെ വിളവെടുപ്പ് കാലവും ഏകദേശ ഭാരവും എന്താണെന്ന് നോക്കാം. വളരുന്ന സാഹചര്യവും കഴിക്കുന്ന ആഹാരവും അനുസരിച്ചായിരിക്കും ഭാരത്തിലുണ്ടാകുന്ന വ്യത്യാസം.
• കരിമീൻ, 8 മാസം- 400 ഗ്രാം.
• ആസാം വാള, 6 മാസം- 2 കിലോ
• തിലോപ്പിയ, 5 മാസം- കിലോ
• അനബസ് , 6 മാസം- 500 ഗ്രാം
• നട്ടർ, 4 മാസം- 2 കിലോ
• ചെന്പല്ലി, 6 മാസം- 500 ഗ്രാം
• വരാൽ, 1 വർഷം- 500 ഗ്രാം
• കട്ല, 1 വർഷം 1 കിലോ.
ഫോണ്: 9947452708
ഡോ. എം. ഗംഗാധരൻ നായർ
മുൻ ഡെപ്യൂട്ടി ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ്