കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ 1,850 ജൂണിയർ ടെക്നിഷൻ ഒഴിവ്. കരാർ നിയമനം. ജൂലൈ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: ബ്ലാക്സ്മിത്ത്, കാർപെന്റർ, ഇലക്ട്രീഷൻ, ഇലക്ട്രോപ്ലേറ്റർ, ഫിറ്റർ ജനറൽ/ഇലക്ട്രോണിക്സ്/എഫ്വി/ ഓട്ടോ ഇലക്ട്രിക്, മെഷീനിസ്റ്റ്, വെൽഡർ, പെയിന്റർ, റിഗ്ഗർ, സാൻഡ് ആൻഡ് ഷോട്ട് ബ്ലാസ്റ്റർ.
യോഗ്യത: ബന്ധപ്പെട്ട ട്രേഡുകളിൽ എൻഎസി/എൻടിസി/എസ്ടിസി സർട്ടിഫിക്കറ്റ്, പത്താം ക്ലാസ്/തത്തുല്യം, 2 വർഷ പരിചയം. പ്രായം: 35. ശമ്പളം: 21,000.
തെരഞ്ഞെടുപ്പ്: ട്രേഡ് ടെസ്റ്റ് (പ്രാക്ടിക്കൽ), ഡോക്യുമെന്റ്/ബയോമെട്രിക് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ. അപേക്ഷാഫീസ്: 300 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡേഴ്സിനും സ്ത്രീകൾക്കും ഫീസില്ല.
വിശദാംശങ്ങൾക്ക്: www.oftr.formflix.org