യുകെ വെയിൽസ് എൻഎച്ച്എസിലേക്ക് വിവിധ സ്പെഷാലിറ്റികളിൽ നോർക്ക റൂട്സ് മുഖേന ഡോക്ടർമാർക്ക് അവസരം. ജൂൺ 30നകം അപേക്ഷിക്കണം. അഭിമുഖം ജൂലൈ 8 മുതൽ 10 വരെ കൊച്ചിയിൽ.
ഇഎൻടി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ സ്പെഷാലിറ്റി ഡോക്ടർ, ക്ലിനിക്കൽ ഹേമറ്റോളജി, സൈക്യാട്രി (ജനറൽ അഡൽറ്റ്, ഓൾഡ് ഏജ്), ഓങ്കോളജി വിഭാഗങ്ങളിൽ ഇന്റർനാഷണൽ സീനിയർ പോർട്ഫോളിയോ പാത്വേ തസ്തികയിലുമാണ് അവസരം.
സ്പെഷാലിറ്റി ഡോക്ടർക്ക് 4 വർഷ പരിചയവും ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ 2 വർഷ പരിചയവും വേണം. ഇന്റർനാഷണൽ സീനിയർ പോർട്ഫോളിയോ പാത്വേ ഡോക്ടർക്ക് മെഡിക്കൽ പഠനത്തിനുശേഷം 12 വർഷ പരിചയവും ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ 6 വർഷ പരിചയവും വേണം.
PLAB ആവശ്യമില്ല.വിശദമായ സിവി, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ www.nifl.norkaroots.org വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് ജൂൺ 30നകം അപേക്ഷിക്കണം.