ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദ് ഏവിയോണിക്സ് ഡിവിഷനിലെ ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ അപ്രന്റിസ് അവസരം. ഒരു വർഷമാണു പരിശീലനം.
www.apprenticeshipindia.gov.inൽ പേര് രജിസ്റ്റർ ചെയ്തവർ അപേക്ഷിച്ചാൽ മതി.
തസ്തിക, ഒഴിവ്, വിഭാഗം, യോഗ്യത: എൻജിനിയറിംഗ് ഗ്രാജ്വേറ്റ് അപ്രന്റിസ്: 61 ഒഴിവ്. (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, കംപ്യൂട്ടർസയൻസ്, എയ്റോനോട്ടിക്കൽ): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനിയറിംഗ് ബിരുദം.
ടെക്നിഷൻ (ഡിപ്ലോമ) അപ്രന്റിസ്: 34 ഒഴിവ്. (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, കംപ്യൂട്ടർ സയൻസ്): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.
ജനറൽ സ്ട്രീം ഗ്രാജേറ്റ് അപ്രന്റിസ്: 32 ഒഴിവ്, (ബികോം, ബിഎസ്സി ഇലക്ട്രോണിക്സ്, ബിഎസ്സി കെമിസ്ട്രി, ബിഎസ്സി കംപ്യൂട്ടേഴ്സ്): ബന്ധപ്പെട്ട ബിരുദം.
സ്റ്റൈപൻഡ്: അപ്രന്റിസ് ആക്ട് പ്രകാരം. വോക്ക് ഇൻ ഇന്റർവ്യൂ: മേയ് 29, 30, 31 തീയതികളിൽ ഹൈദരാബാദിൽ.
കൂടുതൽ വിവരങ്ങൾക്ക്: www.hal-india.co.in