എ​​സ്ബി​​ഐ​​യി​​ൽ 541 പ്ര​​ബേ​​ഷ​​ന​​റി ഓ​​ഫീ​​സ​​ർ
സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യി​​ൽ പ്ര​​ബേ​​ഷ​​ന​​റി ഓ​​ഫീ​​സ​​ർ അ​​വ​​സ​​രം 541 ഒ​​ഴി​​വ്. ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ ജൂ​​ലൈ 14 വ​​രെ. യോ​​ഗ്യ​​ത (2025 സെ​​പ്റ്റം​​ബ​​ർ 30ന്): ​​ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദം/​​ത​​ത്തു​​ല്യം. അ​​വ​​സാ​​ന​​വ​​ർ​​ഷ ബി​​രു​​ദ​​ക്കാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. മെ​​ഡി​​ക്ക​​ൽ/​​എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ചാ​​ർ​​ട്ടേ​​ഡ്/​​കോ​​സ്റ്റ് അ​​ക്കൗ​​ണ്ട​​ന്‍റ് യോ​​ഗ്യ​​ത​​യു​​ള്ള​​വ​​രെ​​യും പ​​രി​​ഗ​​ണി​​ക്കും.

പ്രാ​​യം: (1 /04 /20 25ന് ) 21-30. ​​പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ത്തി​​നും വി​​മു​​ക്ത​​ഭ​​ട​​ന്മാ​​ർ​​ക്കും 5 വ​​ർ​​ഷം ഇ​​ള​​വ്. മ​​റ്റു പി​​ന്നാ​​ക്ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കു മൂ​​ന്നും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കു പ​​ത്തും വ​​ർ​​ഷ ഇ​​ള​​വ്. ശ​​മ്പ​​ളം: 48,480-85,920.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ ജൂ​​ലൈ /ഓ​​ഗ​​സ്റ്റിൽ. ഒ​​രു മ​​ണി​​ക്കൂ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള ഓ​​ൺ​​ലൈ​​ൻ പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ​​യി​​ൽ ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ്, ക്വാ​​ണ്ടി​​റ്റേ​​റ്റീ​​വ് ആ​​പ്റ്റി​​റ്റ്യൂ​​ഡ്, റീ​​സ​​ണിം​​ഗ് എ​​ബി​​ലി​​റ്റി വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള 100 ഒ​​ബ്ജെ​​ക്ടീ​​വ് ചോ​​ദ്യ​​ങ്ങ​​ളു​​ണ്ടാ​​കും. മെ​​യി​​ൻ പ​​രീ​​ക്ഷ സെ​​പ്റ്റം​​ബ​​റി​​ൽ.

ഒ​​ബ്ജെ​​ക്റ്റീ​​വ്, ഡി​​സ്ക്രി​​പ്റ്റീ​​വ് മാ​​തൃ​​ക​​യി​​ലു​​ള്ള ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണു മെ​​യി​​ൻ പ​​രീ​​ക്ഷ. ഒ​​ബ്‌​​ജെ​​ക്റ്റീ​​വ് മാ​​തൃ​​ക​​യി​​ലു​​ള്ള 200 മാ​​ർ​​ക്കി​​ന്‍റെ ചോ​​ദ്യ​​ങ്ങ​​ളും (3 മ​​ണി​​ക്കൂ​​ർ) ഡി​​സ്ക്രി​​പ്റ്റീ​​വ് മാ​​തൃ​​ക​​യി​​ലു​​ള്ള 50 മാ​​ർ​​ക്കി​​ന്‍റെ (അ​​രമ​​ണി​​ക്കൂ​​ർ) ചോ​​ദ്യ​​ങ്ങ​​ളു​​മാ​​ണു​​ള്ള​​ത്.

എ​​ഴു​​ത്തു പ​​രീ​​ക്ഷ​​യ്ക്കു​​ശേ​​ഷം സൈ​​ക്കോ​​മെ​​ട്രി​​ക് ടെ​​സ്റ്റും ഗ്രൂ​​പ്പ് എ​​ക്സ​​ർ​​സൈ​​സും അ​​ഭി​​മു​​ഖ​​വും ന​​ട​​ത്തും. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കു 2 വ​​ർ​​ഷം പ്ര​​ബേ​​ഷ​​നു​​ണ്ട്.

എ​​സ്ബി​​ഐ പ്ര​​ബേ​​ഷ​​ന​​റി ഓ​​ഫീ​​സ​​ർ ത​​സ്‌​​തി​​ക​​യി​​ലേ​​ക്ക് മു​​ന്പു 4 ത​​വ​​ണ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ ജ​​ന​​റ​​ൽ വി​​ഭാ​​ഗം ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ അ​​പേ​​ക്ഷി​​ക്കാ​​ൻ അ​​ർ​​ഹ​​ര​​ല്ല. ഒ​​ബി​​സി/ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക്7 ത​​വ​​ണ​​യാ​​ണു പ​​രി​​ധി. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ത്തി​​ന് ഈ ​​വ്യ​​വ​​സ്‌​​ഥ ബാ​​ധ​​ക​​മ​​ല്ല.

കേ​​ര​​ള​​ത്തി​​ലെ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ (സ്റ്റേ​​റ്റ് കോ​​ഡ്: 25) പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ​​യ്ക്ക് ആ​​ല​​പ്പു​​ഴ, ക​​ണ്ണൂ​​ർ, എ​​റ​​ണാ​​കു​​ളം, കൊ​​ല്ലം, കോ​​ട്ട​​യം, കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും മെ​​യി​​ൻ പ​​രീ​​ക്ഷ​​യ്ക്കു കൊ​​ച്ചി​​യി​​ലും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും തൃ​​ശൂ​​രും.

ഫീ​​സ്: 750. പ​​ട്ടി​​ക​​വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കു ഫീ​​സി​​ല്ല. ഫീ​​സ് ഓ​​ൺ‌​​ലൈ​​നാ​​യി അ​​ട​​യ്ക്ക​​ണം. ഓ​​ൺ​​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നും വി​​ജ്‌​​ഞാ​​പ​​ന​​ത്തി​​നും www.banksbi/ careers, www.sbi.co.in/careers