വ്യോ​​മ​​സേ​​ന​​യി​​ൽ അ​​ഗ്‌​​നി​​വീ​​ർ
ഇ​​ന്ത്യ​​ൻ വ്യോ​​മ​​സേ​​ന​​യി​​ൽ അ​​ഗ്നി​​വീ​​ർ (Agniveervayu Intake 02/2026) സെ​​ല​​ക്ഷ​​ൻ ടെ​​സ്റ്റി​​ന് അ​​വി​​വാ​​ഹി​​ത​​രാ​​യ സ്ത്രീ​​ക​​ൾ​ക്കും ​പു​​രു​​ഷ​​ന്മാ​​ർ​​ക്കും അ​​വ​​സ​​രം. ഇ​​ത് ക​​മ്മീ​​ഷ​​ൻ​ഡ് ​ഓ​​ഫീ​​സ​​ർ/​​പൈ​​ല​​റ്റ്/​​നാ​​വി​​ഗേ​​റ്റ​​ർ/​​എ​​യ​​ർ​​മെ​​ൻ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കു​​ള്ള തെ​ര​​ഞ്ഞെ​​ടു​​പ്പ​​ല്ല. 4 വ​​ർ​​ഷ​​ത്തേ​​ക്കാ​​ണു നി​​യ​​മ​​നം. ജൂ​​ലൈ 11 മു​​ത​​ൽ 31 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത

സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ൾ: 50% മാ​​ർ​​ക്കോ​​ടെ മാ​ത്‌​സ്,ഫി​​സി​​ക്സ്, ഇം​​ഗ്ലീ​​ഷ് പ​​ഠി​​ച്ച് പ്ല​​സ് ടു ​​ജ​​യം/​​ത​​ത്തു​​ല്യം. ഇം​​ഗ്ലി​​ഷി​​ന് 50% മാ​​ർ​​ക്ക് വേ​​ണം. അ​​ല്ലെ​​ങ്കി​​ൽ 50% മാ​​ർ​​ക്കോ​​ടെ 3 വ​​ർ​​ഷ എ​​ൻ​ജി​​നി​യ​​റിം​ഗ് ഡി​​പ്ലോ​​മ ജ​​യം (മെ​​ക്കാ​​നി​​ക്ക​​ൽ/​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ്/​​ഓ​​ട്ട​​മൊ​​ബൈ​​ൽ/​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/ ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​ഷ​​ൻ ടെ​​ക്നോ​​ള​​ജി/​​ഐ​​ടി). ഇം​​ഗ്ലീ​ഷി​​ന് 50% മാ​​ർ​​ക്ക് വേ​​ണം.

ഡി​​പ്ലോ​​മ ത​​ല​​ത്തി​​ൽ ഇം​​ഗ്ലീ​ഷ് ഒ​​രു വി​​ഷ​യ​​മ​​ല്ലെ​​ങ്കി​​ൽ പ്ല​​സ് ടു/​​പ​​ത്താം ക്ലാ​​സി​​ൽ ഇം​​ഗ്ലീ​ഷി​​ന് 50% മാ​​ർ​​ക്ക് വേ​​ണം. അ​​ല്ലെ​​ങ്കി​​ൽ 50% മാ​​ർ​​ക്കോ​​ടെ 2 വ​​ർ​​ഷ വൊ​​ക്കേ​​ഷ​​ന​​ൽ കോ​​ഴ്‌​​സ് ജ​​യം (ഫി​​സി​​ക്സ്, മാ​​ത്‌​​സ് പ​​ഠി​​ച്ച്). (ഇം​​ഗ്ലീ​ഷി​​ന് 50% മാ​​ർ​​ക്ക് വേ​​ണം), വൊ​ക്കേ​​ഷ​ണ​​ൽ കോ​​ഴ്സ​​സി​​ന് ഇം​​ഗ്ലീ​​ഷ് ഒ​​രു വി​​ഷ​​യ​​മ​​ല്ലെ​​ങ്കി​​ൽ പ്ല​​സ് ടു/​​പ​​ത്താം ക്ലാ​​സി​​ൽ ഇം​​ഗ്ലീ​​ഷി​​ന് 50% മാ​​ർ​​ക്ക് വേ​​ണം.

സ​​യ​​ൻ​​സ് ഇ​​ത​​ര​വി​​ഷ​​യ​​ങ്ങ​​ൾ: 50% മാ​​ർ​​ക്കോ​​ടെ പ്ല​​സ് ടു ​​ജ​​യം/​​ത​​ത്തു​​ല്യം (ഇം​​ഗ്ലീ​​ഷി​​ന് 50% മാ​​ർ​​ക്ക് വേ​​ണം) അ​​ല്ലെ​​ങ്കി​​ൽ 50% മാ​​ർ​​ക്കോ​​ടെ 2 വ​​ർ​​ഷ വൊ​ക്കേ​​ഷ​​ന​​ൽ കോ​​ഴ്സ‌​​സ് ജ​​യം. (ഇം​​ഗ്ലീ​ഷി​​ന് 50% മാ​​ർ​ക്ക് ​വേ​​ണം). വൊ​​ക്കേ​​ഷ​​ന​​ൽ കോ​​ഴ്സി​​ന് ഇം​​ഗ്ലീ​ഷ് ഒ​​രു വി​​ഷ​​യ​​മ​​ല്ലെ​​ങ്കി​​ൽ പ്ല​​സ് ടു/​​പ​​ത്താം ക്ലാ​​സി​​ൽ ഇം​​ഗ്ലീ​​ഷി​​ന് 50% മാ​​ർ​​ക്ക് നേ​​ടി​​യി​​രി​​ക്ക​​ണം.

സ​​യ​​ൻ​​സ് പ​​ഠി​​ച്ച​​വ​​ർ​​ക്കു സ​​യ​​ൻ​​സ് ഇ​​ത​​ര വി​​ഭാ​ഗ​​ങ്ങ​​ളി​​ലേ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ഓ​​ൺ​​ലൈ​​ൻ ര​ജി​സ്ട്രേ​​ഷ​​ൻ ഫോം ​​പൂ​​രി​​പ്പി​​ക്കു​​മ്പോ​​ൾ ഇ​​വ​​ർ​​ക്കു സ​​യ​​ൻ​​സ്, സ​​യ​​ൻ​​സ് ഇ​​ത​​ര വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​യി​​ൽ ഒ​​റ്റ സി​​റ്റിം​​ഗി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ഓ​​പ്ഷ​​ൻ ല​​ഭി​​ക്കും.

പ്രാ​​യം: 2005 ജൂ​​ലൈ 2നും 2009 ​​ജ​​നു​​വ​​രി 2 നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​ക​​ണം. (ര​​ണ്ടു തീ​​യ​​തി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ). എ​​ൻ​​റോ​​ൾ ചെ​​യ്യു​​മ്പോ​​ൾ പ്രാ​​യ​​പ​​രി​​ധി 21. ശാ​​രീ​​രി​​ക​​യോ​​ഗ്യ​​ത: ഉ​​യ​​രം: പു​​രു​​ഷ​​ന്മാ​​ർ​​ക്ക്:​കു​​റ​​ഞ്ഞ​​ത് 152 സെ.​​മീ. സ്ത്രീ​​ക​​ൾ​​ക്ക്: 152 സെ ​​മീ. പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കു നെ​​ഞ്ച​​ള​​വ് 77 സെ​ന്‍റീ​​മീ​​റ്റ​​ർ.

കു​​റ​​ഞ്ഞ​​ത് അ​​ഞ്ചു സെ.​​മി. വി​​ക​​സി​​പ്പി​​ക്കാ​​ൻ ക​​ഴി​​യ​​ണം. തൂ​​ക്കം ഉ​​യ​​ര​​ത്തി​​നും പ്രാ​​യ​​ത്തി​​നും ആ​​നു​​പാ​​തി​​കം. കാ​​ഴ്ച യോ​​ഗ്യ​​ത: കാ​​ഴ്‌​​ച​​ശ​​ക്‌​​തി: ഓ​​രോ ക​​ണ്ണി​​നും 6/12, (ക​​ണ്ണ​​ട​​യോ​​ടെ 6/6), ദീ​​ർ​​ഘ​​ദൃ​ഷ്ടി: +2.0D ,ഹ്രസ്വ​ദൃ​ഷ്ടി ID (± 0.50 D വി​ഷ​മ ദൃ​​ഷ്ട‌ി ഉ​​ൾ​​പ്പെ​​ടെ), ക​​ള​​ർ​വി​​ഷ​​ൻ: CP-II)

ശാ​​രീ​​രി​​ക​​ക്ഷ​​മ​​ത: പു​​രു​​ഷ​​ൻ: 7 മി​​നി​​റ്റി​​ൽ 1.6 കി​​ലോ​​മീ​​റ്റ​​ർ ഓ​​ട്ടം. നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ 10 പു​​ഷ​പ്പ്, 10 സി​​റ്റ​​പ്പ്. 20 സ്ക്വാ​​ട്‌​​സ് എ​​ന്നി​​വ​യും ​പൂ​​ർ​​ത്തി​​യാ​​ക്ക​​ണം. സ്ത്രീ: 8 ​​മി​​നി​​റ്റി​​ൽ 1.6 കി​​ലോ​​മീ​​റ്റ​​ർ ഓ​​ട്ടം നി​ശ്ചി​​ത​​സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ 10 സി​​റ്റ​​പ്പ്. 15 സ്ക്വാ​​ട്‌​​സ് എ​​ന്നി​​വ​​യും പൂ​​ർ​​ത്തി​​യാ​​ക്ക​​ണം.

ഫീ​​സ്: 550രൂ​​പ. ഓ​​ൺ​​ലൈ​​നാ​​യി അ​​ട​​യ്ക്കാം. തെ​ര​​ഞ്ഞെ​​ടു​​പ്പ്: ഷോ​​ർട്ട് ലി​സ്റ്റ് ചെ​​യ്യ​​പ്പെ​​ടു​ന്ന​​വ​​ർ​​ക്ക് ഓ​​ൺ​​ലൈ​​ൻ ടെ​​സ്റ്റ്, അ​​ഡാ​​പ്റ്റ​​ബി​​ലി​​റ്റി ടെ​​സ്റ്റ്, ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന, വൈ​​ദ്യപ​​രി​​ശോ​​ധ​​ന എ​​ന്നി​​വ ഉ​​ണ്ടാ​​കും. സെ​​പ്റ്റം​​ബ​​ർ 25 മു​​ത​​ലാ​​ണ് ഓ​​ൺ​​ലൈ​​ൻ ടെ​​സ്റ്റ്.

https://agnipathvayu.cdac.in