വ്യോമസേനയുടെ വിവിധ എയർഫോഴ്സ് സ്റ്റേഷൻ/യൂണിറ്റിലെ 153 ഗ്രൂപ്പ് സി സിവിലിയൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ "എംപ്ലോയ്മെന്റ് ന്യൂസി’ന്റെ മേയ് 17-23 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ജൂൺ 15 വരെ അപേക്ഷിക്കാം.
പ്രായം: 18-25. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ്. തസ്തികകൾ: ലോവർ ഡിവിഷൻ ക്ലാർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റോർ കീപ്പർ, സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ, കുക്ക്, പെയിന്റർ, കാർപെന്റർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ലോൺഡ്രിമാൻ, മെസ് സ്റ്റാഫ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, വൾക്കനൈസർ.
യോഗ്യത: എൽഡി ക്ലാർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റോർ കീപ്പർ തസ്തികൾക്ക് പ്ലസ്ടു ജയവും മറ്റു തസ്തികകളിൽ പത്താം ക്ലാസ് ജയവും.