സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂണിയർ ഓഫീസർ/ബിസിനസ് പ്രമോഷൻ ഓഫീസർ തസ്തികയിൽ അവസരം. മേയ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കരാർ നിയമനം. തുടക്കത്തിൽ 3 വർഷത്തേക്കാണു നിയമനം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായം: 28 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷം ഇളവ്. 2025 ഏപ്രിൽ 30 അടിസ്ഥാനമാക്കി യോഗ്യ ത, പ്രായം എന്നിവ കണക്കാക്കും. ശമ്പളം: വർഷം 7.44 ലക്ഷം സിടിസി.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ വഴി. ഫീസ്: ജനറൽ വിഭാഗത്തിന് 500 രൂപ. പട്ടികവിഭാഗത്തിന് 200 രൂപ. ഓൺലൈൻ രജിസ്ട്രേഷനും വിശദവിവര ങ്ങൾക്കും www.southindianbank.com