ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്
Thursday, December 26, 2024 3:08 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്നു സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ താ​ൻ നീ​തി​ന്യാ​യ വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നു നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞു.

വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട 40 ഫെ​ഡ​റ​ൽ ത​ട​വു​കാ​രി​ൽ 37 പേ​രു​ടെ ശി​ക്ഷ ഇ​ള​വു ചെ​യ്തു​വെ​ന്നും അ​വ​രെ പ​രോ​ളി​ല്ലാ​തെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ലാ​ക്കി​യെ​ന്നും പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​തി​നു മ​റു​പ​ടി​യാ​യാ​ണ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന. ബൈ​ഡ​ന്‍റെ ന‌​ട​പ​ടി ബു​ദ്ധി​ശൂ​ന്യ​മാ​ണെ​ന്നും ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ അ​പ​മാ​നി ക്കു​ന്ന​താ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​ക​ദേ​ശം 20 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം 2017 മു​ത​ൽ 2021 വ​രെ​യു​ള്ള ത​ന്‍റെ ആ​ദ്യ​ഭ​ര​ണ​കാ​ല​ത്ത് ട്രം​പ് ഫെ​ഡ​റ​ൽ വ​ധ​ശി​ക്ഷ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​ധ​ശി​ക്ഷ​യെ എ​തി​ർ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച ജോ ​ബൈ​ഡ​ൻ, 2021 ജ​നു​വ​രി​യി​ൽ അ​ധി​കാ​ര​മേ​റ്റ​പ്പോ​ൾ ഫെ​ഡ​റ​ൽ വ​ധ​ശി​ക്ഷ​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു.