ഫി​ലാഡ​ൽ​ഫി​യ സീ​റോ​മ​ല​ബാ​ർ മ​ത​ബോ​ധ​ന​സ്കൂ​ളി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം അ​വി​സ്മ​ര​ണീ​യം
Thursday, January 2, 2025 7:03 AM IST
ജോ​സ് മാ​ളേ​യ്ക്ക​ൽ
ഫി​ലാ​ഡ​ൽ​ഫി​യ: ഉ​ണ്ണി​യേ​ശു​വി​ന്‍റെ പി​റ​വി​യു​ടെ നാ​ൾ ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന​സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക​വി​കാ​രി റ​വ. ഡോ. ജോ​ർ​ജ് ദാ​ന​വേ​ലി​ലി​ന്‍റെ കാ​ർ​മിക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ട്ട ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്നാ​ണ് പാ​രീ​ഷ് ഹാ​ളി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.

നേ​റ്റി​വി​റ്റി ഷോ, ​ക​രോ​ൾ​ഗാ​ന​മ​ൽ​സ​രം, സാ​ന്താ​ക്ലോ​സി​ന്‍റെ ആ​ഗ​മ​നം, ജീ​സ​സ് ബ​ർ​ത്ത്ഡേ കേ​ക്ക് മു​റി​ക്ക​ൽ എ​ന്നി​വ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. മ​ത​ബോ​ധ​ന​സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ജേ​ക്ക​ബ് ചാ​ക്കോ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.



ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ണ്‍​ഡേ​സ്കൂ​ൾ കു​ട്ടി​ക​ൾ കാ​ഴ്ച്ച​വ​ച്ച ലൈ​വ് നേ​റ്റി​വി​റ്റി ഷോ ​കാ​ണി​ക​ളു​ടെ പ്ര​ശം​സ​ക്ക​ർ​ഹ​മാ​യി. ഗ​ബ്രി​യേ​ൽ മാ​ലാ​ഖ മ​റി​യ​ത്തെ മം​ഗ​ള​വാ​ർ​ത്ത അ​റി​യി​ക്കു​ന്ന​തു​മു​ത​ൽ, കി​ഴ​ക്കു​ന്നി​ന്നെ​ത്തി​യ രാ​ജാ​ക്ക​ന്മാ​ർ ഉ​ണ്ണി​യേ​ശു​വി​നെ ആ​രാ​ധി​ച്ചു കാ​ഴ്ച്ച​ക​ൾ സ​മ​ർ​പ്പി​ച്ചു മ​ട​ങ്ങു​ന്ന​തു​വ​രെ​യു​ള്ള പി​റ​വി​യെ​ത്തി​യ​തി​ന്‍റെ നാ​ളി​ന്‍റെ എ​ല്ലാ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ന​ന്നാ​യി അ​വ​ത​രി​പ്പി​ച്ചു.

നി​ദ്ര​യി​ൽ ജോ​സ​ഫി​ന് ല​ഭി​ക്കു​ന്ന ദൈ​വീ​ക​ദ​ർ​ശ​നം, പ്ര​സ​വ​സ​മ​യ​മ​ടു​ത്ത മേ​രി​ക്കു​ട്ടി​ക്കും ന​ൽ​കു​ന്ന​തി​നാ​യി ജോ​സ​ഫി​നൊ​പ്പം സ​ത്ര​ങ്ങ​ളി​ൽ മു​ട്ടു​ന്ന​തും, എ​ല്ലാ​വ​രാ​ലും തി​ര​സ്ക​രി​ക്ക​പ്പെ​ട്ട് അ​വ​സാ​നം കാ​ലി​ത്തൊ​ഴു​ത്തി​ൽ ഉ​ണ്ണി​യേ​ശു​വി​ന് ജ​ന്മം ന​ൽ​കു​ന്ന​തും ത​ത്സ​മ​യം വി​ണ്ണി​ലെ മാ​ലാ​ഖ​മാ​ർ മ​ന്നി​ലി​റ​ങ്ങി ആ​ന​ന്ദ​നൃ​ത്ത​മാ​ടു​ന്ന​തും, ആ​ട്ടി​ട​യ​ന്മാ​ർ

പി​ള്ള​ക്ക​ച്ച​യി​ൽ പൊ​തി​ഞ്ഞു കി​ട​ത്തി​യി ന്ന ​ഉ​ണ്ണി​യെ ആ​രാ​ധി​ച്ച് ആ​ന​ന്ദ​നൃ​ത്തം ചെ​യ്യു​ന്ന​തും ആ​കാ​ശ​ത്തി​ലെ ന​ക്ഷ​ത്രം വ​ഴി​കാ​ട്ടി​യ​ത​നു​സ​രി​ച്ച് മൂ​ന്നു​രാ​ജാ​ക്ക​ന്മാ​ർ പു​ൽ​ക്കൂ​ട്ടി​ൽ ജാ​ത​നാ​യ ഉ​ണ്ണി​യെ ആ​രാ​ധി​ച്ചു കാ​ഴ്ച്ച​ക​ൾ സ​മ​ർ​പ്പി​ച്ചു സ​ന്തോ​ഷം പ​ങ്കി​ടു​ന്ന​തും വ​ള​രെ നാ​ട​കീ​യ​മാ​യി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ ക​രോ​ൾ​ഗാ​ന​മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക്രി​സ്മ​സ്/ജീ​സ​സ് ബ​ർ​ത്ത്ഡേ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​രീ​ഷ് ഹാ​ളും, സ്റ്റേ​ജും, ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ച പു​ൽ​ക്കൂ​ടും ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

മ​താ​ധ്യാ​പി​ക ജ​യി​ൻ സ​ന്തോ​ഷ് സം​വി​ധാ​നം ചെ​യ്തു ത​യാ​റാ​ക്കി​യ ക്രി​സ്മ​സ്ഷോ​യി​ൽ പ്രീ ​കെ മു​ത​ൽ 12-ാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. എ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ സാ​ങ്കേ​തി​ക സ​ഹാ​യ​വും, ശ​ബ്ദ​വെ​ളി​ച്ച നി​യ​ന്ത്ര​ണ​വും, ജോ​സ് തോ​മ​സ് ഫോ​ട്ടോ​ഗ്ര​ഫി​യും നി​ർ​വ​ഹി​ച്ചു.