ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​ക​വും ജ​നു​വ​രി നാ​ലി​ന്
Thursday, January 2, 2025 7:58 AM IST
ക​റു​ത്തേ​ട​ത്ത് ജോ​ർ​ജ്
ന്യൂ​ജേ​ഴ്സി: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും ഭ​ദ്രാ​സ​നാ​ധി​പ​ൻ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോലീ​ത്ത​യു​ടെ 21ാം സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​ക​വും സം​യു​ക്ത​മാ​യി ജ​നു​വ​രി നാ​ലി​ന് ആ​ഘോ​ഷി​ക്കും. ഭ​ദ്രാ​സ​നാ​സ്ഥാ​ന​ത്ത് (ഓ​ൾ​ഡ് ടാ​പ്പ​ൻ റോ​ഡ്) സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ലോ​ഷി​പ്പി​ന്‍റെ​യും മോ​റാ​ൻ ടി​വി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ആ​ഘോ​ഷം.

ശാ​ന്തി​യു​ടെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ തി​രു​പി​റ​വി മാ​ന​വി​ക​ത​യ്ക്ക് പു​തി​യൊ​രു മു​ഖം ന​ൽ​കു​ന്നു​വെ​ന്ന് മെ​ത്രാ​പ്പൊ​ലീ​ത്ത പ​റ​ഞ്ഞു. ക്രി​സ്തു വാ​ഗ്ദാ​നം ചെ​യ്യു​ന്ന ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​നാ​യി ലോ​ക​മെ​മ്പാ​ടും എ​ല്ലാ ന​ന്മ​ക​ളും നി​റ​ഞ്ഞ ഒ​രു പു​തു​വ​ർ​ഷം ഏ​വ​ർ​ക്കും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ഭ​ദ്രാ​സ​ന കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​കാ​ഘോ​ഷം. ക​ഴി​ഞ്ഞ 21 വ​ർ​ഷ​ക്കാ​ലം മ​ല​ങ്ക​ര സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തെ വ​ഴി​ന​ട​ത്തി​യ മെ​ത്രാ​പ്പൊ​ലീ​ത്ത​യ്ക്ക് ഭ​ദ്രാ​സ​ന കൗ​ൺ​സി​ലി​ന്‍റെ പേ​രി​ൽ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജെ​റി ജേ​ക്ക​ബ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​ ഫാ. തോ​മ​സ് പൂ​തി​ക്കോ​ട് 403 307 4003ഫാ. ​ജെ​റി ജേ​ക്ക​ബ് 845 519 9669ജെ​യിം​സ് ജോ​ർ​ജ് 973 985 8432ഏ​ബ്രാ​ഹാം പു​തു​ശ്ശേ​രി​ൽ 516 209 8490