ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​ന് ഡാ​ള​സിൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം
Tuesday, December 31, 2024 3:47 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​ന് ഡി​എ​ഫ്ഡ​ബ്ല്യു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് വി​കാ​രി എ​ബ്ര​ഹാം തോ​മ​സ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ഷാ​ജി​രാ​മ​പു​രം, ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് കു​രി​യ​ൻ ഈ​ശോ, ട്ര​സ്റ്റി എ​ബി തോ​മ​സ്, ഭ​ദ്രാ​സ​ന യൂ​ത്ത് ലീ​ഗ് ട്ര​ഷ​റ​ർ ജോ​തം സൈ​മ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ഭ​ദ്രാ​സ​ന​ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം ആ​ദ്യ​മാ​യി ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ ഔ​ദ്യോ​ഗീ​ക സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്ന തി​രു​മേ​നി ഞാ​യ​റാ​ഴ്ച ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന‌‌​യ്ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ ന​ട​ക്കു​ന്ന പു​തു​വ​ത്സ​ര ശു​ശ്രു​ഷ​ക​ൾ​ക്കും തി​രു​മേ​നി നേ​തൃ​ത്വം ന​ൽ​കും.