മെ​ഗാ മി​ല്യ​ൺ ജാ​ക്ക്പോ​ട്ട് വൺ ബി​ല്യ​ൺ ഡോ​ള​റി​ന് മു​ക​ളി​ൽ
Sunday, December 29, 2024 10:58 PM IST
പി.പി. ​ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: ക്രി​സ്മ​സ് ത​ലേ​ന്ന് ന​റു​ക്കെ​ടു​ത്തി​ട്ടും വി​ജ​യി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ മെ​ഗാ മി​ല്യ​ൺ​സ് ജാ​ക്ക്പോ​ട്ട് ഇ​പ്പോ​ൾ ഒരു ബി​ല്യ​ൺ ക​വി​ഞ്ഞു, ലോ​ട്ട​റി ക​ൺ​സോ​ർ​ഷ്യം പ്ര​ഖ്യാ​പി​ച്ചു.

ജാ​ക്ക്പോ​ട്ട് 1.15 ബി​ല്യ​ൺ ഡോ​ള​റാ​യി അ​ല്ലെ​ങ്കി​ൽ 516.1 മി​ല്യ​ൺ ഡോ​ള​റാ​യി വ​ള​ർ​ന്നു, വെ​ള്ളി​യാ​ഴ്ച​ത്തെ അ​ടു​ത്ത ഡ്രോ​യിം​ഗി​ന് മു​മ്പാ​യി ഗെ​യി​മി​ന്‍റെ ച​രി​ത്ര​ത്തി​ലെ അ​ഞ്ചാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മാ​യി ഇ​ത് മാ​റി. ഇ​തു​വ​രെ ആ​റ് വ്യ​ത്യ​സ്ത ബി​ല്യ​ൺ ഡോ​ള​ർ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

ഷു​ഗ​ർ ലാ​ൻ​ഡി​ൽ നി​ന്ന് വാ​ങ്ങി​യ ടി​ക്ക​റ്റി​ന് 810 മി​ല്യ​ൺ ഡോ​ള​റി​ന് ടെ​ക്സാസി​ൽ സെ​പ്റ്റം​ബ​ർ 10 നാ​ണ് ജാ​ക്ക്പോ​ട്ട് അ​വ​സാ​ന​മാ​യി നേ​ടി​യ​ത്.