ജോ ​ബൈ​ഡ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ
Saturday, December 21, 2024 11:09 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: സ്ഥാ​ന​മൊ​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ‌​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫോ​ണി​ൽ സം​സാ​രി​ച്ചു. ലോ​ക​ത്ത് സ​മാ​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ ശ്ര​മ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​ഗോ​ള ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​മാ​യി മാ​ർ​പാ​പ്പ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളെ​യും പ്ര​തി​ബ​ദ്ധ​ത​യെ​യും ബൈ​ഡ​ൻ കൃ​ത​ജ്ഞ​ത​യോ​ടെ അ​നു​സ്മ​രി​ച്ചു.

അ​ടു​ത്ത മാ​സം വ​ത്തി​ക്കാ​ൻ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ക്ഷ​ണം ജോ ​ബൈ​ഡ​ൻ സ്വീ​ക​രി​ച്ചു. ജ​നു​വ​രി 20നാ​ണ് അ​മേ​രി​ക്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്.