വോ​യ്‌​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഡ​യ​റ​ക്‌​ട​റാ​യി കാ​രി ലേ​ക്കി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Saturday, December 14, 2024 11:39 AM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​രി​യു​മാ​യ കാ​രി ലേ​ക്കി​നെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് വോ​യ്സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഡ​യ​റ​ക്‌ടറായി തെ​ര​ഞ്ഞെ​ടു​ത്തു.

യു​എ​സ് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ്രോ​ഡ്കാ​സ്റ്റ​ർ ആ​ണ് വോ​യ്‌​സ് ഓ​ഫ് അ​മേ​രി​ക്ക. നേ​ര​ത്തെ ദീ​ർ​ഘ​കാ​ലം ഫോ​ക്സ് 10 ൽ ​അ​വ​താ​ര​ക​യാ​യി​രു​ന്നു കാ​രി ലേ​ക്ക്.

2022ൽ ​സ്വിം​ഗ് സ്റ്റേ​റ്റ് അ​രി​സോ​ണ​യി​ൽ ഗ​വ​ർ​ണ​റു​ടെ മ​ത്സ​ര​ത്തി​ലും ക​ഴി​ഞ്ഞമാ​സം അ​രി​സോ​ണ സെ​ന​റ്റ് സീ​റ്റി​ൽ വി​ജ​യി​ക്കു​ന്ന​തി​ലും ഇ​വ​ർ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.