പ​ടി​യി​റ​ങ്ങും മു​ന്പ് ശി​ക്ഷാ​യി​ള​വും മാ​പ്പു​മാ​യി ബൈ​ഡ​ൻ
Friday, December 13, 2024 10:35 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ സ്ഥാ​ന​മൊ​ഴി​യാ​ൻ പോ​കു​ന്ന പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ 39 ത​ട​വു​കാ​ർ​ക്കു മാ​പ്പു ന​ല്കു​ക​യും 1500ഓ​ളം ത​ട​വു​കാ​രു​ടെ ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ല്കു​ക​യും ചെ​യ്തു.

ആ​രു​ടെ​യും പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നി​കു​തി​വെ​ട്ടി​പ്പ്, തോ​ക്കു കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട സ്വ​ന്തം മ​ക​ൻ ഹ​ണ്ട​റി​നു ബൈ​ഡ​ൻ ഈ ​മാ​സം ആ​ദ്യം മാ​പ്പു​കൊ​ടു​ത്തി​രു​ന്നു.