ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ്
Wednesday, December 18, 2024 4:59 PM IST
ഷാ​ജി രാ​മ​പു​രം
ഡാ​ള​സ്: കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ത്ത​പ്പെ​ട്ട 46-ാമ​ത് എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്‌​മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷം പ്ര​ത്യാ​ശ​യു​ടെ നി​റ​വ് പ​ക​രു​ന്ന അ​നു​ഭ​വ​മാ​യി.

ഡാ​ള​സി​ലെ മാ​ർ​ത്തോ​മ്മാ ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ട ക്രി​സ്‌​മ​സ് ആ​ഘോ​ഷ​ത്തി​ന് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന ആ​ർ​ച്ച്ബി​ഷ​പ് എ​ൽ​ദോ മാ​ർ തി​ത്തോ​സ് ക്രി​സ്മ​സ് - ന്യു​ഇ​യ​ർ സ​ന്ദേ​ശം ന​ൽ​കി.



ക​ന​ത്ത മ​ഴ​യെ വ​ക​വെ​യ്ക്കാ​തെ ഡാ​ള​സി​ലെ വി​വി​ധ സി​റ്റി​ക​ളി​ലു​ള്ള എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​ക​ളി​ൽ​പ്പെ​ട്ട 21 ഇ​ട​വ​ക​ളി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ൾ ആ​ല​പി​ച്ച അ​തി​മ​നോ​ഹ​ര​മാ​യ ഗാ​ന​ശു​ശ്രൂ​ഷ​യും വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും പ്ര​ത്യാ​ശ​യും സ്നേ​ഹ​വും സ​ഹോ​ദ​ര്യ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന സം​ഗ​മ​വേ​ദി​യാ​യി മാ​റി.

ക​ഴി​ഞ്ഞ 45 വ​ർ​ഷ​മാ​യി ഡാ​ള​സി​ൽ വ​ള​രെ ചി​ട്ട​യോ​ടും ഐ​ക്യ​ത്തോ​ടും കൂ​ടി ന​ട​ത്തി​വ​രു​ന്ന ക്രി​സ്മ​സ് - ന്യു​ഇ​യ​ർ ആ​ഘോ​ഷം എ​ക്ക്യൂ​മെ​നി​ക്ക​ൽ രം​ഗ​ത്തു ഒ​രു മാ​തൃ​ക​യാ​ണ്. കൂ​ടാ​തെ ഡാ​ള​സി​ലെ വി​വി​ധ സ​ഭ​ക​ളി​ൽ​പെ​ട്ട എ​ല്ലാ വൈ​ദീ​ക​രു​ടെ​യും ഒ​ന്നി​ച്ചു​ള്ള കൂ​ടി​വ​ര​വും കൂ​ടി​യാ​ണ്.



ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത് ഡാ​ള​സി​ലെ ക​രോ​ൾ​ട്ട​ണി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യാ​ണ്. ഇ​ട​വ​ക അ​വ​ത​രി​പ്പി​ച്ച ക്രി​സ്തു​വി​ന്‍റെ തി​രു​ജ​ന​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സ്കി​റ്റ് ഏ​വ​രു​ടെ​യും പ്ര​ശം​സ​പി​ടി​ച്ചു​പ​റ്റി.



റ​വ.​ഫാ. പോ​ൾ തോ​ട്ട​ക്കാ​ട്ട് (പ്ര​സി​ഡ​ന്‍റ്), റ​വ. ഷൈ​ജു സി. ​ജോ​യ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷാ​ജി എ​സ്.​രാ​മ​പു​രം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ​ൽ​ദോ​സ് ജേ​ക്ക​ബ് (ട്ര​ഷ​റ​ർ), ജോ​ൺ തോ​മ​സ് (ക്വ​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ), പ്ര​വീ​ൺ ജോ​ർ​ജ് (യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദീ​ക​ർ ഉ​ൾ​പ്പ​ടെ 22 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഒ​രു എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് കെ​ഇ​സി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.