ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) 2025ലേക്ക് പുതുതായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അഭിമാനപൂർവം പ്രഖ്യാപിക്കുന്നു.
സമൂഹത്തോട് പ്രതിജ്ഞാബദ്ധരും ഹൂസ്റ്റണിലെ മലയാളി സമൂഹത്തെ സേവിക്കുന്നതിൽ അർപ്പണബോധമുള്ളവരുമായ ഈ വ്യക്തികൾ ഈ മാസം 28ന് ഇമ്മാനുവൽ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാഗ് ക്രിസ്മസ് - പുതുവത്സര ആഘോഷ വേളയിൽ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യും.
മാഗ് 2025 ലീഡർഷിപ്പ് ടീം
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജോസ് കെ. ജോണിന്റെ നേതൃത്വത്തിൽ മാഗ് നൂതനമായ പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും ഒരു വർഷത്തിനായി കാത്തിരിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട ടീമിൽ പരിചയസമ്പന്നരായ പ്രഫഷണലുകളും അസോസിയേഷനിലേക്ക് വൈവിധ്യമാർന്ന വൈദഗ്ധ്യം കൊണ്ടുവരുന്ന വ്യക്തികളും ഉൾപ്പെടുന്നു.
ട്രസ്റ്റി ബോർഡ് അംഗങ്ങൾ: മാത്യൂസ് മുണ്ടക്കൽ, എസ്.കെ. ചെറിയാൻ. എക്സിക്യൂട്ടീവ് അംഗങ്ങൾ: രാജേഷ് വർഗീസ്, സുജിത്ത് ചാക്കോ, മാത്യൂസ് ചാണ്ടപ്പിള്ള, മൈക്കിൾ ജോയ്, ക്രിസ്റ്റഫർ ജോർജ്, ബിജോയ് തോമസ്, അലക്സ് മാത്യു, ജോസഫ് കൂനത്താൻ, ജോൺ ഡബ്ല്യു. വർഗീസ്, സുനിൽ തങ്കപ്പൻ, പ്രെബിറ്റ്മോൻ സിറിയക്.
വിമൻസ് ഫോറം: രേഷ്മ വിനോദ്, റീനു വർഗീസ്. യൂത്ത് കോഓർഡിനേറ്റർ: വിഘ്നേഷ് ശിവൻ
2025ലെ വിഷൻ
"കമിറ്റഡ് ടു എക്സലൻസ്" എന്ന പ്രമേയവുമായി, ഹൂസ്റ്റണിലെ വർധിച്ചുവരുന്ന മലയാളി സമൂഹത്തിനായി കമ്യൂണിറ്റി ഇടപഴകൽ, സാംസ്കാരിക സംരക്ഷണം, സാമൂഹിക പിന്തുണാ സംരംഭങ്ങൾ എന്നിവ വർധിപ്പിക്കുകയാണ് ടീം ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ സമ്പന്നമായ പൈതൃകം നഷ്ടപ്പെടുത്താത്ത പരിപാടികളിലൂടെ ഐക്യബോധം വളർത്തിയെടുക്കുന്നതിലും അസോസിയേഷന്റെ പങ്ക് നിർണായകമാണ്.
ക്രിസ്മസ് & ന്യൂ ഇയർ ആഘോഷം
വരാനിരിക്കുന്ന ആഘോഷം സാംസ്കാരിക പ്രകടനങ്ങൾ, ഡിന്നർ, കരോൾ മത്സരം, പുതിയ നേതൃത്വ ടീമിന്റെ ഔദ്യോഗിക പ്രവേശനം എന്നിവ ഉൾക്കൊള്ളുന്ന ഒരു മഹത്തായ ഇവന്റ് ആയിരിക്കും.
മാഗിന്റെ നേട്ടങ്ങളെ ആദരിക്കുന്നതിനും വരും വർഷത്തേക്കുള്ള അതിന്റെ റോഡ്മാപ്പ് രൂപപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി ഈ ഇവന്റ് മാറുമെന്ന് സംഘാടകർ അറിയിച്ചു.