ബൈ​ഡ​ൻ മാ​പ്പു ന​ൽ​കി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ച് ഇ​ന്ത്യ​ൻ വം​ശ​ജ​ർ
Wednesday, December 18, 2024 3:52 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ മാ​പ്പ് ന​ൽ​കി​യ 1,500 ത​ട​വു​കാ​രി​ൽ മീ​ര സ​ച്ച്ദേ​വ ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഇ​ന്ത്യ​ൻ വം​ശ​ജ​രും. അ​മേ​രി​ക്ക​യി​ൽ സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന ഏ​റ്റ​വും വ​ലി​യ മാ​പ്പു ന​ൽ​ക​ൽ ആ​ണി​ത്.

വി​വി​ധ കു​റ്റ​ങ്ങ​ളാ​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന മീ​ര സ​ച്ച്ദേ​വ (63), ബാ​ബു​ഭാ​യ് പ​ട്ടേ​ൽ, കൃ​ഷ്ണ മോ​ട്ടെ (54), വി​ക്രം ദ​ത്ത (63), ഷെ​ലി​ന്ദ​ർ അ​ഗ​ർ​വാ​ൾ (48) എ​ന്നീ അ​ഞ്ച് ഇ​ന്ത്യ​ൻ വം​ശ​ജ​ർ ആ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ.

ഡോ.​മീ​ര സ​ച്ച് ദേ​വി​നെ 2012 ഡി​സം​ബ​റി​ൽ കോ​ട​തി 20 വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ​യ്ക്ക് വി​ധി​ക്കു​ക​യും 8.2 മി​ല്യ​ൺ ഡോ​ള​ർ തി​രി​ച്ച​ട​യ്ക്കാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​വ​ർ ന​ട​ത്തി​യി​രു​ന്ന മു​ൻ മി​സി​സി​പ്പി കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്.

2013ൽ ​ആ​രോ​ഗ്യ​പ​രി​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പി​നും ഗൂ​ഡാ​ലോ​ച​ന​യ്ക്കും മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കും 26 കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ബാ​ബു​ഭാ​യ് പ​ട്ടേ​ലി​നെ 17 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

2013ൽ 280 ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ ക്രാ​ക്ക് കൊ​ക്കെ​യ്‌​നും 500 ഗ്രാ​മി​ൽ കൂ​ടു​ത​ൽ കൊ​ക്കെ​യ്‌​നും വി​ത​ര​ണം ചെ​യ്ത​തി​നും സ​ഹാ​യി​യാ​യി വ​ർ​ത്തി​ച്ച​തി​നും ജീ​വ​പ​ര്യ​ന്തം ത​ട​വി​നാ​ണ് കൃ​ഷ്ണ മോ​ട്ടെ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

പെ​ർ​ഫ്യൂം ബി​സി​ന​സ് ഉ​പ​യോ​ഗി​ച്ച് മെ​ക്‌​സി​ക്ക​ൻ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ട​ന​യ്‌​ക്കാ​യി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന കു​റ്റം ചു​മ​ത്തി​യാ​ണ് വി​ക്രം ദ​ത്ത​യെ 2012 ജ​നു​വ​രി​യി​ൽ മാ​ൻ​ഹ​ട്ട​ൻ ഫെ​ഡ​റ​ൽ കോ​ട​തി 235 മാ​സ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ച​ത്

2017ൽ ​നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​പി​യോ​യി​ഡു​ക​ൾ ന​ൽ​കി​യ​തി​നും ആ​രോ​ഗ്യ പ​രി​ര​ക്ഷാ വ​ഞ്ച​ന​യ്ക്കും 15 വ​ർ​ഷം ത​ട​വി​നാ​ണ് ഷെ​ലി​ന്ദ​ർ അ​ഗ​ർ​വാ​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ജ​യി​ൽ ശി​ക്ഷ​യ്ക്ക് പു​റ​മെ 6.7 മി​ല്യ​ൺ ഡോ​ള​ർ പി​ഴ​യ​ട​ക്കാ​നും ഹ​ണ്ട്‌​സ്‌​വി​ല്ലി​ലെ ട​ർ​ണ​ർ സ്ട്രീ​റ്റ് സൗ​ത്ത് വെ​സ്റ്റി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ ക്ലി​നി​ക്ക് ജ​പ്‌​തി ചെ​യ്യാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

വി​വി​ധ കു​റ്റ​ങ്ങ​ൾ​ക്ക് ശി​ക്ഷി​ക്ക​പ്പെ​ട്ട് ക​ഴി​യ​വെ ജ​യി​ലി‍​ലെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ 39 അ​മേ​രി​ക്ക​ക്കാ​ർ​ക്കും ബൈ​ഡ​ൻ മാ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ജീ​വ​പ​ര്യ​ന്തം ഉ​ൾ​പ്പെ​ടെ ദീ​ർ​ഘ​നാ​ൾ ജ​യി​ൽ ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട​വ​രാ​ണ് ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ മാ​പ്പ് ല​ഭി​ച്ച 1,500 പേ​ർ.