ട്രം​പി​ന് നല്ല സമയം; മാ​ന​ന​ഷ്‌​ട​ക്കേ​സി​ൽ 127 കോ​ടി ന​ഷ്‌ടപ​രി​ഹാ​രം
Monday, December 16, 2024 12:32 PM IST
വാ​ഷിം​ഗ്ട​ൺ ഡിസി: നിയുക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് ന​ൽ​കി​യ മാ​ന​ന​ഷ്‌ടക്കേ​സി​ൽ 15 മി​ല്ല്യ​ൺ ഡോ​ള​ർ (127 കോ​ടി) ന​ഷ്‌ടപ​രി​ഹാ​ര​മാ​യി ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ച് എ​ബി​സി ന്യൂ​സ്.

മാ​ർ​ച്ച് പ​ത്തി​ന് പ്ര​ക്ഷേ​പ​ണം ചെ​യ്ത ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ട്രം​പ് ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് എ​ബി​സി ന്യൂ​സ് അ​വ​താ​ര​ക​ന്‍ ജോ​ർ​ജ് സ്റ്റെ​ഫാ​നോ​പോ​ളോ​സ് ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞ​തി​നെ​തി​രേ​യാ​യി​രു​ന്നു പ​രാ​തി.

ഒ​ത്തു​തീ​ർ​പ്പി​ന്‍റെ ഭാ​ഗ​മാ​യി എ​ബി​സി ന്യൂ​സും ഫോ​ക്സ് ന്യൂ​സ് ഡി​ജി​റ്റ​ലും പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് പ്ര​സ്താ​വ​ന പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​നോ​ടൊ​പ്പം ട്രം​പി​ന് ചെ​ല​വാ​യ ഒ​രു​മി​ല്ല്യ​ൺ ഡോ​ള​റും എ​ബി​സി ന്യൂ​സ് ന​ൽ​കും.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഇ​ജീ​ൻ ക​രോ​ളി​നെ ട്രം​പ് ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന 1996ലെ ​കേ‌‌‌​സി​നെ മു​ന്‍​നി​ര്‍​ത്തി​യ​ത് വി​വാ​ദ പ​രാ​മ​ർ​ശം ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ബ​ലാ​ത്സം​ഗ​ക്കേ​സ് തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.