ട്രൂ​ഡോ​യു​മാ​യി തെ​റ്റി; കാ​ന​ഡ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​ച്ചു
Tuesday, December 17, 2024 12:28 PM IST
ഒ​ട്ടാ​വ: പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​മാ​യു​ള്ള ന​യ​പ​ര​മാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു കാ​ന​ഡ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ക്രി​സ്റ്റി​യ ഫ്രീ​ലാ​ൻ​ഡ് രാ​ജി​വ​ച്ചു. ചെ​ല​വ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള ട്രൂ​ഡോ​യു​ടെ പ​ദ്ധ​തി​ക​ളെ രാ​ഷ്ട്രീ​യ നാ​ട​ക​മെ​ന്നു വി​ശേ​ഷി​പ്പി​ച്ചാ​ണു ധ​ന​കാ​ര്യ മ​ന്ത്രി കൂ​ടി​യാ​യ ക്രി​സ്റ്റി​യ ഫ്രീ​ലാ​ൻ​ഡി​ന്‍റെ രാ​ജി.

സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ജ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. താ​ത്കാ​ലി​ക നി​കു​തി ഇ​ള​വു​ക​ളു​ടെ​യും ചെ​ല​വ് ന​ട​പ​ടി​ക​ളു​ടെ​യും ചൊ​ല്ലി​യു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ഫ്രീ​ലാ​ൻ​ഡി​ന്‍റെ രാ​ജി​ക്ക് കാ​ര​ണ​മാ​യ​തെ​ന്നു പ​റ​യു​ന്നു.

2020 ഓ​ഗ​സ്റ്റ് മു​ത​ൽ ഫ്രീ​ലാ​ൻ​ഡ് ധ​ന​മ​ന്ത്രി​യാ​യി​രു​ന്നു. ഇ​വ​രു​ടെ രാ​ജി ട്രൂ​ഡോ​യു​ടെ ന്യൂ​ന​പ​ക്ഷ സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി​യാ​ണ്.